അതിപുരാതനവും വിഖ്യാതവുമായ ഒരു ബുദ്ധമതഗ്രന്ഥമാണ് ധര്‍മ്മപദം (ധമ്മപദ) എന്ന സൂത്രകൃതി. ശ്രീബുദ്ധന്‍ ഉപദേശിച്ചിട്ടുള്ളത് എന്നുകരുതപ്പെടുന്ന ഈ ഗ്രന്ഥത്തിലെ ഇരുപത്തിയാറ് അദ്ധ്യായങ്ങളിലായി സത്കര്‍മ്മദുഷ്ക്കര്‍മ്മങ്ങളുടെ വിവേചനമാണ് പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നത്. ആ കാലത്ത് നടപ്പിലിരുന്ന പാലിഭാഷയിലാണ് ബുദ്ധമത തത്ത്വങ്ങള്‍ അടങ്ങിയ ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്.