ഡൗണ്‍ലോഡ്‌ MP3

ഭവന്തമയമുദ്വഹന്‍ യദുകുലോദ്വഹോ നിസ്സര‍ന്‍
ദദര്‍ശ ഗഗനോച്ചലജ്ജലഭര‍ാം കലിന്ദാത്മജ‍ാം |
അഹോ സലിലസഞ്ചയ: സ പുനരൈന്ദ്രജാലോദിതോ
ജലൗഘ ഇവ തത്ക്ഷണാത് പ്രപദമേയതാമായയൗ || 1 ||

നിന്തിരുവടിയെ വഹിച്ചുകൊണ്ട് പോകുമ്പോള്‍ ഈ യാദവശ്രേഷ്ഠ‍ന്‍ ആകാശത്തോളമുയര്‍ന്ന ഇളകിമറിയുന്ന ജലപ്രഹാത്തോടുകൂടിയ കാളിന്ദീനദിയെ ദര്‍ശിച്ചു.  ആ ജലപ്രവാഹം അത്രയും വലിയതായിരുന്നിട്ടും ഇന്ദ്രജാലംകൊണ്ടുണ്ടായ വെള്ളപ്പൊക്കമെന്നപൊലെ ഉടന്‍തന്നെ കാലടിയളവില്‍ ആയിത്തീര്‍ന്നു. ആശ്ചര്‍യ്യംതന്നെ!

പ്രസുപ്തപശുപാലിക‍ാം നിഭൃതമാരുദദ്ബാലികാ-
മപാവൃതകവാടിക‍ാം പശുപവാടികാമാവിശന‌ന്‍ |
ഭവന്തമയമര്‍പ്പയ‍ന്‍ പ്രസവതല്പകേ തത്പദാ-
ദ്വഹന്‍ കപടകന്യക‍ാം സ്വപുരമാഗതോ വേഗത: || 2 ||

സുഖമായിക്കിടന്നുറങ്ങുന്ന ഗോപസ്ത്രീകളോടും പതുക്കെപ്പതുക്കെ കരയുന്ന ബാലികയോടും തുറന്നുകിടക്കുന്ന വാതിലൂകളോടുംകൂടിയ ഗോപവാടത്തില്‍ പ്രവേശിച്ചിട്ടു അദ്ദേഹം അങ്ങയെ പ്രസവശയ്യയില്‍ കിടത്തി ആ സ്ഥാനത്തുനിന്ന് കപടകന്യകയെ ഏടുത്തുംകൊണ്ട് വേഗത്തില്‍ സ്വരാജധാനിയെ പ്രാപിച്ചു.

തതസ്ത്വദനുജാരവക്ഷപിതനിദ്രവേഗദ്രവദ്-
ഭടോത്കരനിവേദിതപ്രസവവാര്‍ത്തയൈവാര്‍ത്തിമാന്‍ |
വിമുക്തചികുരോത്കരസ്ത്വരിതമാപതന്‍ ഭോജരാ-
ഡതുഷ്ട ഇവ ദൃഷ്ടവാന‍ന്‍ ഭഗിനികാകരേ കന്യക‍ാം || 3 ||

അതില്‍പിന്നെ, അങ്ങയുടെ അനുജത്തിയായ ആ കുമാരിയുടെ കരച്ചില്‍ കേട്ടുണര്‍ന്ന് വേഗതയോടെ ചെന്ന ഭഗന്മാരുടെ സംഘത്താല്‍ അറിയിക്കപ്പെട്ട പ്രസവവര്‍ത്തകൊണ്ടുതന്നെ മനം കലങ്ങിയവനായി, അഴിഞ്ഞ തലമുടിയോടെ, വേഗത്തില്‍ പാഞ്ഞെത്തിയ ഭോജേശ്വര‍ന്‍ മനഃപ്രസ്സദമില്ലാതെതന്നെ സഹോദരിയുടെ കയ്യില്‍ കന്യകയെ കണ്ടു.

ധ്രുവം കപടശാലിനോ മധുഹരസ്യ മായാ ഭവേ-
ദസാവിതി കിശോരിക‍ാം ഭഗിനികാകരാലിംഗിത‍ാം |
ദ്വിപോ നലിനികാന്തരാദിവ മൃണാലികാമാക്ഷിപ-
ന്നയം ത്വദനുജാമജാമുപലപട്ടകേ പിഷ്ടവാന്‍ || 4 ||

ഈ കുട്ടി കപടസ്വരൂപിയായ മധുസൂദനന്റെ മായ ആയിരിക്കണം എന്നിപ്രകാരം നിശ്ചയിച്ചിട്ട് സഹോദരിയാല്‍ മുറുകെ ആലിംഗനം ചെയ്യപ്പെട്ടിരിന്ന കുമാരിയെ, ആന താമരപ്പൊയ്കയുടെ മദ്ധത്തില്‍നിന്നു ചെറുതാമരവളയത്തെ എന്നപോലെ, ഇവന്‍ (കംസന്‍) പിടിച്ചെടുത്തെടുത്ത് അങ്ങയുടെ യോഗമായയെ പാലക്കല്ലിന്മേല്‍ ഓങ്ങിയടിച്ചു.

തത: ഭവദുപാസകോ ഝടിതി മൃത്യുപാശാദിവ
പ്രമുച്യ തരസൈവ സാ സമധിരൂഢരൂപാന്തരാ |
അധസ്തലമജഗ്മുഷീ വികസദഷ്ടബാഹുസ്ഫുര-
ന്മഹായുധമഹോ ഗതാ കില വിഹായസാ ദിദ്യുതേ || 5 ||

അപ്പോള്‍ ഉത്തരക്ഷണത്തി‍ല്‍ കാലപാശത്തില്‍നിന്ന് അങ്ങയുടെ ഭക്തനെന്നവിധം അവള്‍ പെട്ടെന്നു വഴുതിച്ചാടി തന്റെ സ്വന്തംരുപത്തെ പ്രാപിച്ച് താഴെ ഇറങ്ങാതെതന്നെ പ്രശോഭിച്ചുകൊണ്ടിരിക്കുന്ന എട്ടുകൈകളിലും തിളങ്ങുന്ന ആയുധങ്ങളോടുകൂടിയവളായി ആകാശമാര്‍ഗ്ഗത്തെ പ്രാപിച്ച് ഏറ്റവും വിളങ്ങി. ആശ്ചര്‍യ്യംതന്നെ !

നൃശംസതര കംസ തേ കിമു മയാ വിനിഷ്പിഷ്ടയാ
ബഭൂവ ഭവദന്തക: ക്വചന ചിന്ത്യത‍ാം തേ ഹിതം |
ഇതി ത്വദനുജാ വിഭോ ഖലമുദീര്യ തം ജഗ്മുഷീ
മരുദ്ഗണപണായിതാ ഭുവി ച മന്ദിരാണ്യേയുഷീ || 6 ||

‘അതിദുഷ്ടനായ കംസ! തല്ലിച്ചതച്ചതുകൊണ്ട് എന്നാല്‍ നിണക്ക് എന്തൊന്നാണ് സാധിക്കാനുള്ളത് ? നിന്റെ അന്തകന്‍ ഏതോ ഒരിടത്ത് ജനിച്ചിട്ടുണ്ട്. നിനക്കു ശ്രേയസ്സിന്നുള്ള മാര്‍ഗത്തെ ചിന്തിച്ചുകൊള്‍ക; ” എന്നിപ്രകാരം അല്ലയോ ഭഗവന്‍ ! അങ്ങയുടെ അനുജത്തി ദുഷ്ടനായ അവനോടു പറഞ്ഞിട്ട് ഗമിക്കുകയും ദേവഗണങ്ങളാല്‍ സ്തുതിക്കപ്പെട്ടവളായി ഭൂലോകത്തിലെ സ്ഥാനങ്ങളെത്തന്നെ പ്രപിക്കുകയും ചെയ്തു.

പ്രഗേ പുനരഗാത്മജാവചനമീരിതാ ഭൂഭുജാ
പ്രലമ്ബബകപൂതനാപ്രമുഖദാനവാ മാനിന: |
ഭവന്നിധനകാമ്യയാ ജഗതി ബഭ്രമുര്‍ന്നി‍ര്‍ഭയാ:
കുമാരകവിമാരകാ: കിമിവ ദുഷ്കരം നിഷ്കൃപൈ: || 7 ||

പിറ്റെന്നാള്‍ കാലത്ത് ഭോജേശ്വരനാ‍ല്‍ യോഗമായയുടെ വാക്യങ്ങളെ പറഞ്ഞറിയിക്കപ്പെട്ടവരായി അഭിമാനികളായ പ്രലംബന്‍ , ബകന്‍ ‍, പൂതന മുതലായ അസുരന്മാര്‍ പിന്നീട് അങ്ങയെ കൊല്ലുവനുള്ള അഗ്രഹത്തോടെ ഭയലേശം കൂടാതെ, ലോകം മുഴുവന്‍ ബാലന്മാരെ വധിച്ചുകൊണ്ട് ചുറ്റിസഞ്ചരിച്ചു; നിര്‍ദ്ദയന്മാരാ‍ല്‍ ചെയ്യപ്പെടാത്തത് യതൊന്നാണുള്ളത് ?

തത: പശുപമന്ദിരേ ത്വയി മുകുന്ദ നന്ദപ്രിയാ-
പ്രസൂതിശയനേശയേ രുദതി കിഞ്ചിദഞ്ചത്പദേ |
വിബുധ്യ വനിതാജനൈസ്തനയസംഭവേ ഘോഷിതേ
മുദാ കിമു വദാമ്യഹോ സകലമാകുലം ഗോകുലം || 8 ||

അനന്തരം ഹേ മോക്ഷദായക! നിന്തിരുവടി ഗോപവാടത്തില്‍ നന്ദപത്നിയുടെ പ്രസവശയ്യയില്‍ കിടന്നുകൊണ്ട് അല്പമൊന്നു കാല്‍കുടഞ്ഞു കരഞ്ഞപ്പോ‍ള്‍ സ്ത്രീജനങ്ങള്‍ ഉണര്‍ത്തപ്പെട്ട് ഉണ്ണിയുണ്ടായ വിവരം ഘോഷിക്കപ്പെട്ടപ്പൊ‍ള്‍ എന്തുപറയെട്ടെ, അമ്പാടി മുഴുവനും സന്തോഷത്താല്‍ പരവശമായ്‍ത്തീര്‍ന്നു. !

അഹോ ഖലു യശോദയാ നവകളായചേതോഹരം
ഭവന്തമലമന്തികേ പ്രഥമമാപിബന്ത്യാ ദൃശാ |
പുന: സ്തനഭരം നിജം സപദി പായയന്ത്യാ മുദാ
മനോഹരതനുസ്പൃശാ ജഗതി പുണ്യവന്തോ ജിതാ: || 9 ||

പുതിയ കായാമ്പൂവെന്നപോലെ ചേതോഹരനായ അങ്ങയെ സമീപത്തി‍ല്‍ ആദ്യമായി നയനങ്ങളെക്കൊണ്ട് തൃപ്തിയാവോളം പാനംചെയ്യുന്നവളും, പിന്നെ തന്റെ കുചകുംഭങ്ങളെ അധികസന്തോഷത്തോടെ പാനം ചെയ്യിക്കുന്നവളും, ചേതോഹരമായ തിരുമേനിയെ പുണരുന്നവളുമായ യശോദയാല്‍ ലോകത്തില്‍ സുകൃതികള്‍ ജയിക്കപ്പെട്ടു; അത്യാശ്ചര്‍യ്യം.

ഭവത്കുശലകാമ്യയാ സ ഖലു നന്ദഗോപസ്തദാ
പ്രമോദഭരസങ്കുലോ ദ്വിജകുലായ കിന്നാദദാത് |
തഥൈവ പശുപാലകാ: കിമു ന മംഗലം തേനിരേ
ജഗത്ത്രിതയമംഗല ത്വമിഹ പാഹി മാമാമയാത് || 10  ||

ഹേ ത്രൈലോക്യമംഗളമൂര്‍ത്തേ ! ആ സമയം ആ നന്ദഗോപനാവട്ടെ വര്‍ദ്ധിച്ച സന്തോഷത്താല്‍ പരവശനായി അങ്ങയുടെ അഭ്യുദയത്തെ ക‍ാംക്ഷിക്കുക നിമിത്തം വിപ്രഗണങ്ങള്‍ക്കായി എന്തുതന്നെ ദാനംചെയ്തില്ല. ! അതുപോലെതന്ന ഗോപന്മാരും യാതൊരു മംഗളകര്‍മ്മത്തെ അനുഷ്ഠിച്ചില്ല ! നിന്തിരുവടി ഇവിടെ എന്ന ഈ ദൈന്യത്തില്‍നിന്നും രക്ഷിച്ചരുളിയാലും.

യോഗമായാദിവര്‍ണ്ണനം എന്ന മുപ്പത്തൊമ്പത‍ാം ദശകം സമാപ്തം.
ആദിത ശ്ലോകാഃ 403 – വൃത്തം: പൃത്ഥ്വി. ലക്ഷണം. ജസംജയസയലങ്ങളും ഗുരുവുമെട്ടിനാല്‍ പൃത്ഥ്വിയ‍ാം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.