ഏറ്റവും പ്രധാനപ്പെട്ട പതിനാറ് ഉപനിഷത്തുകളിലെ പ്രധാനപ്പെട്ട വിഷയങ്ങളെ ക്രമാനുഗതമായി ഉള്ളടക്കി ശ്രീ ഉത്തരകാശീവിശ്വനാഥ സ്തോത്രരൂപത്തില്‍ ഉത്തരകാശീനിവാസിയായി ഹിമവദ്വിഭൂതി എന്ന് സുപ്രസിദ്ധനായ ശ്രീ തപോവന സ്വാമികള്‍ രചിച്ച ശ്രീ സൗമ്യകാശീശസ്തോത്രം എന്ന ഗ്രന്ഥത്തിനു എഴുമറ്റൂര്‍ ശ്രീതീര്‍ത്ഥപാദാശ്രമത്തിലെ ശ്രീ പരമാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ വ്യാഖ്യാനം എഴുതി പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. ഭക്തിയും ജ്ഞാനവും പഞ്ചസാരയും പാലുമെന്നപോലെ ഈ അപൂര്‍വ്വകൃതിയില്‍ ഇടകലര്‍ന്നു മേളിച്ചിരിക്കുന്നു.