ശ്രീ രാമകൃഷ്ണ പരമഹംസരെക്കുറിച്ച് ശ്രീ ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട് സംസ്കൃതത്തില്‍ രചിച്ച ഖണ്ഡകാവ്യമായ ശ്രീരാമകൃഷ്ണ കര്‍ണ്ണാമൃതം അര്‍ത്ഥസഹിതം മലയാളത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. പത്തു സര്‍ഗ്ഗങ്ങളിലായി ഇരുന്നൂറ്റിയെണ്‍പത് ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന, അസാമാന്യവും അഗാധവുമായ ഭക്തിയെ ദ്യോതിപ്പിക്കുന്ന, ഈ കാവ്യത്തില്‍ വേദവും വേദാന്തവും, ഗീതയും ഉപനിഷത്തും, യോഗവും സാംഖ്യവും, ഭക്തിയും ജ്ഞാനവും എല്ലാം ശുദ്ധവും സരളവുമായ ഭാഷയില്‍ പ്രകാശിപ്പിച്ചിരിക്കുന്നു.
ശ്രീരാമകൃഷ്ണ കര്‍ണ്ണാമൃതം PDF
May 13, 2015 | ഇ-ബുക്സ്