ശ്രീനാരായണഗുരുവിന്റെ അദ്വൈതദീപികയ്ക്ക് സ്വാമി വിമലാനന്ദ രചിച്ച വ്യാഖ്യാനമാണ് അദ്വൈതദീപിക ഹംസവ്യാഖ്യാനം എന്ന ഈ ഗ്രന്ഥം. കേവലമായ ശബ്ദാര്‍ത്ഥ വിശദീകരണത്തില്‍ ഒതുങ്ങാതെ സാധകന്റെയും സിദ്ധന്റെയും തലങ്ങളില്‍ ഒരുപോലെ ചരിച്ച് അദ്വൈതദീപികയില്‍ പറയപ്പെട്ട ആശയങ്ങളെ മുഴുവന്‍ ശ്രുതിസ്മൃതിപ്രമാണങ്ങളുടെ സഹായത്തോടെ യുക്തിയുക്തമായും സ്വാനുഭവത്തിന്റെ ദൃഢതയോടെയും വെളിവാക്കുന്ന വ്യാഖ്യാനമാണ് ഈ ഗ്രന്ഥം എന്ന് ചിദാനന്ദപുരി സ്വാമികള്‍ അവതാരികയില്‍ പ്രസ്താവിക്കുന്നു.

അദ്വൈതദീപിക ഹംസവ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.