ഒരു സാധകന്റെ ദൃഷ്ടിയിലൂടെ രാമായണകഥയെയും കഥാപാത്രങ്ങളെയും കാണാനുള്ള സ്വാമി അശ്വതി തിരുനാളിന്റെ ഉദ്യമമാണ് ‘രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം’ എന്ന ഈ പുസ്തകം. ഒരു രാമായണ സപ്താഹരൂപത്തില്‍ ആശയങ്ങളെ വിവരിച്ച് സാമാന്യ രാമായണപരിചയമുള്ള ഒരാള്‍ക്ക് അതിന്റെ ആഴങ്ങളിലേയ്ക്ക് പോകുമ്പോഴുണ്ടാകുന്ന സംശയങ്ങള്‍ നിവാരണം ചെയ്യുന്നു.