“ഭാരതദേശത്തിൽ ഉദ്ഭവിച്ച സനാതനധർമ്മശാസ്ത്രങ്ങൾ, ആദ്ധ്യാത്മികദർശനങ്ങൾ എന്നിവയെ പൊതുവായോ ഭാഗികമായോ സ്വധർമ്മാദർശമായി വിശ്വസിച്ച് ആദരിക്കുകയും, ഭാരതദേശത്തെ മാതൃഭൂമിയായും പുണ്യഭൂമിയായും കരുതി ബഹുമാനിക്കുകയും ചെയ്യുന്നതാരോ അയാൾ ഹിന്ദു.” – ഗ്രന്ഥകര്‍ത്താവ് ശ്രീ സാധുശീലൻ കെ. പരമേശ്വരൻ പിള്ള (സ്വാമി പരമേശ്വരാനന്ദ സരസ്വതി)
“വിശ്വോത്തരമായ ആർഷധർമ്മത്തിനുമാത്രമേ വിഭിന്ന സംസ്ക്കാരങ്ങളോടുകൂടി ലോകജനതയെ സനാതനമായ ശാന്തിയിലേക്കും സമാധാനത്തിലേക്കും നയിക്കുവാൻ കഴിയുകയുള്ളൂ. ആ ആർഷധർമ്മത്തിൻ്റെ വിവിധവശങ്ങളെ വിവരിക്കുന്ന ഒരു വിശിഷ്ട ഗ്രന്ഥമാണ് ‘ഹിന്ദുധർമ്മപരിചയം’. ” – ശക്രാനന്ദസ്വാമി
കോഴിക്കോട്ടുനിന്നു പ്രസിദ്ധപ്പെടുത്തുന്ന “കേസരി’ വാരികയുടെ 1967 -ലെ ലക്കങ്ങളിൽ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന ‘ഹിന്ദുധർമ്മപരിചയം’ ലേഖനപരമ്പരയാണ് പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയത്.