പില്‍ക്കാലത്ത് സ്വാമി പരമേശ്വരാനന്ദ സരസ്വതി എന്നറിയപ്പെട്ട ശ്രീ സാധുശീലൻ കെ. പരമേശ്വരൻപിള്ള രചിച്ചതാണ് കൃഷ്ണം ശരണം ഗച്ഛാമി.

“കൃഷ്ണം ശരണം ഗാമി” എന്ന ഈ പുതിയ പുസ്തകം ശ്രീകൃഷ്ണ ഭഗവാന്‍റെ മഹിമകളെ പ്രകീർത്തിക്കുന്നതും, ഒരു ശ്രികൃഷ്ണഭക്തന്‍റെ ശരണാഗതിയുടെ പ്രതീകവുമാണെന്നും പേരുകൊണ്ടുതന്നെ അനുവാചകർ ധരിച്ചിട്ടുണ്ടാവാം. അതു ശരിയാണ്. എന്നാൽ അത്രമാത്രമല്ല; ഈശ്വരദാഹംകൊണ്ടാർത്തനായ ഒരു യഥാർത്ഥ ഭക്തന്‍റെ തൊണ്ടപൊട്ടുമാറുള്ള നിലവിളിയാണു് ഈ പുസ്തകത്തിലെ ഉള്ളടക്കമെന്നുകൂടി പറയേണ്ടിയിരിക്കുന്നു.”

“ഗ്രന്ഥകർത്താവ് ശ്രീകൃഷ്ണനെ രാഷ്ട്രനേതാവായും, പരമാചാര്യനായും, മാതൃ കാശിഷ്യനായും, പരമത്യാഗിയായും, ഭക്ത വത്സലനായും, നിത്യബ്രഹ്മചാരിയായും, ജീവകാരുണ്യത്തി ഉറവിടമായും എന്നുവേണ്ട പല നിലകളിലും കാണുകയും സമർത്ഥിക്കുകയും ചെയ്യുന്നു.”  – സ്വാമി ജ്ഞാനാനന്ദസരസ്വതി

“ശ്രീ സാധുശീലൻ പരമേശ്വരൻ പിള്ള അപ്പോഴപ്പോൾ പല പത്രമാസികകൾക്കായി എഴുതിക്കൊടുത്തിട്ടുള്ള ലേഖനങ്ങളുടേയും, പല സ്ഥാനങ്ങളിൽ വിശേഷാവസരങ്ങളിൽ ചെയ്തിട്ടുള്ള പ്രഭാഷണങ്ങളുടേയും ഒരു സമാഹാരമാണു് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം . ഈ വിശിഷ്ടഗ്രന്ഥത്തിൽ ഭക്തിയുടെയും ശാസ്ത്രീയചിന്തനത്തിന്‍റെയും അത്ഭുതസമന്വയം ദര്‍ശിക്കാം.

“ചിന്തനവും മനനവും നിരന്തരം അനുഷ്ഠിക്കുന്ന മഹത് വ്യക്തികൾക്കുണ്ടാകുന്ന ഗംഭീരാനുഭൂതിയാണു് ധ്യാനം. ഇപ്രകാരം സാധന-സമ്പത്താകുന്ന ധ്യാനം കൊണ്ടും, അനന്യസാധാരണ പാണ്ഡിത്യത്തിന്റെ സംയോഗം കൊണ്ടുമാണ് ശ്രീ സാധുശീലൻ ഈ സദ്ഗ്രന്ഥം രചിച്ചിട്ടുള്ളത്. ധാർമ്മികസാഹിത്യഗ്രന്ഥങ്ങൾ അത്യന്തം ആദരവോട് അദ്ധ്യയനം ചെയ്തശേഷമാണു പ്രസ്തുത ലേഖനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ആദ്ധ്യാത്മികജീവിതം നയിക്കുന്ന പ്രയത്നശീലരായ മഹാജനങ്ങൾ ഈ മഹദ്ഗ്രന്ഥം പഠനവും പാഠനവും അവശ്യം ചെയ്യേണ്ടതാണു്.” – അഭേദാനന്ദ സ്വാമി

കൃഷ്ണം ശരണം ഗച്ഛാമി PDF ഡൗണ്‍ലോഡ് ചെയ്യൂ.