സ്വാമി പരമേശ്വരാനന്ദ രചിച്ചതാണ് “സംന്യാസം സംന്യാസി സമുദായം”.
“കര്‍മ്മ-ധർമ്മങ്ങൾ ഒടുങ്ങുന്നേടത്താണ് സംന്യാസം ഉരുത്തിരിയുന്നത്. ‘സംന്യാസം’ അതിന്റെ സമ്പൂർണ്ണാർത്ഥത്തിൽ സമ്പൂർണ്ണത്യാഗമത്രെ. കർത്തവ്യകർമ്മങ്ങളിൽ നിന്നുള്ള ഒളിച്ചോമല്ല സംന്യാസം. മന്ത്രഷ്ടാവായ യാജ്ഞാവാക്യർ കർത്തവ്യകർമ്മം പൂർത്തിയാക്കിയിട്ട് സംന്യാസം വരിച്ചു. സംന്യാസവത്തിയിൽത്തന്നെ അദ്വൈത സിദ്ധാന്തം സ്ഥാപിച്ചിട്ട് ജഗൽഗുരു ശങ്കരാചാര്യർ ഏകാന്തതയിൽ ലയിച്ചു. അവതാര പുരുഷനായ പരശുരാമൻ അവതാരകൃത്യം നിർവ്വഹിച്ചിട്ട് സംന്യസ്തനായി. ധർമ്മസ്വരുപനായ ശ്രീരാമചന്ദ്രനും അവതാര ജീവിതത്തിൽ പ്രകാശിപ്പിച്ചത് ഈ സനാതനധർമ്മതത്വം തന്നെ.”
വിഷയവിവരം
- ഗുരുപരമ്പരയ്ക്ക് നമസ്‌കാരം
- സാമാന്യ ധർമ്മവചനങ്ങൾ
- സ്വാമി പരമേശ്വരാനന്ദ – ജീവചരിത്രക്കുറിപ്പ്
- ദുർവ്വസാന പ്രതീകാരദശകം
- സംന്യാസം, സംന്യാസി, സമുദായം – പീഠിക
- സംന്യാസ പാരമ്പര്യം
- സംന്യാസപരമ്പര – കേരളത്തിൽ
- ഗീതോപദിഷ്ട സംന്യാസം
- ത്യാഗാത് ശാന്തിരനന്തരം
- സംന്യാസത്തിലെ സംസ്കാര വൈവിധ്യം
- സംന്യാസത്തെപ്പറ്റി സ്വാമിവിവേകാനന്ദൻ
- സംന്യാസി ഗീതം
- സംന്യാസത്തെപ്പറ്റി ശിവാനന്ദജി
- സംന്യാസവും ശങ്കരഭഗവൽപാദരും
- സംന്യാസ ധർമ്മം
- സംന്യാസ ദീക്ഷ
- വിരജാഹോമം