പില്‍ക്കാലത്ത് സ്വാമി പരമേശ്വരാനന്ദ സരസ്വതി എന്നറിയപ്പെട്ട ശ്രീ സാധുശീലൻ കെ. പരമേശ്വരൻപിള്ള മാസികകളിൽക്കൂടി പ്രസിദ്ധീകരിച്ച ബന്ധപ്പെട്ട ലേഖനങ്ങള്‍ ഒന്നിച്ചുചേർത്ത് പുസ്‌കരൂപത്തിൽ പ്രസിദ്ധീകരിച്ചതാണ് “ഷോഡശ സംസ്‌കാരങ്ങൾ” എന്ന ഈ ഗ്രന്ഥം.
“വേദനിർദ്ദിഷഷ്ടങ്ങളായ സംസ്ക്കാരങ്ങൾ അനേകമുണ്ട്. അവയെല്ലാം ആചരിക്കാൻ കഴിഞ്ഞെന്ന് വരില്ല. എങ്കിലും പ്രസിദ്ധങ്ങളായ പതിനാറു സംസ്ക്‌കാരങ്ങൾ മിക്കവാറും ആചരിക്കപ്പെടേണ്ടവയാണെന്നു പറയാറുണ്ട്. ഗർഭാധാനം മുതൽ അന്ത്യേഷ്ടിവരെ യുള്ള പ്രസ്‌തുത പതിനാറു സംസ്ക്കാരങ്ങളുടെ ഒരു സാമാന്യനിർദേശവും വിവരണവുമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.
“യാതൊരു സംസ്ക്കാരവുമില്ലാതെ ഉദയാസ്തപ്രായന്മാരും ആഹാരനിദ്രാനിരതന്മാരുമായി കഴിഞ്ഞുവരുന്ന ഹിന്ദുസമുദായത്തിന് ഈ പുസ്തകം അമൂല്യമായൊരു നിധിയാണെന്നു തന്നെ പറയണം. എത്രയോ മഹത്തായ പാരമ്പര്യവും സംസ്ക്കാരവുമുള്ള ഹിന്ദുജനത ധാർമ്മികമായും ആദ്ധ്യാത്മികമായും ഇന്നു കാണുന്ന നിലയിലേക്ക് തരംതാഴ്ന്നു വരാനിടയായത് സംസ്കാരശൂന്യമായ ജീവിതം കൊണ്ടുതന്നെയാണെന്ന് പറഞ്ഞാൽ തെറ്റില്ല. ഇനിയെങ്കിലും അടുക്കും ചിട്ടയും ലക്ഷ്യബോധവുമുള്ള സമുദായമായിത്തീരാൻ ഹിന്ദുക്കൾക്ക് ഈ പുസ്‌തകം വളരെയധികം ഉപകരിക്കും. ഓരോ ഹിന്ദുഗൃഹത്തിലും ഈ പുസ്‌തകത്തിന്റെ ഓരോ കോപ്പി സൂക്ഷിക്കാനും ഗാർഹിക ജീവിതത്തഇതിൽ പറഞ്ഞപോലെ കൊണ്ടുനടക്കാനും ഹിന്ദുജനത തയ്യാറാവേണ്ടതാണ്.” – സ്വാമി ജ്ഞാനാനന്ദസരസ്വതി
ഉള്ളടക്കം
- ഷോഡശസംസ്ക്കാരങ്ങൾ പ്രാരംഭം
- സംസ്ക്കാരപദ്ധതിക്കൊരു മുഖവുര
- ഗർഭാധാന സംസ്ക്കാരം
- പുംസവന സംസ്ക്കാരം
- സീമന്തോന്നയനം
- ജാതകർമ്മ സംസ്ക്കാരം
- നാമകരണ സംസ്ക്കാരം
- നിഷ്ക്രമണ സംസ്ക്കാരം
- അന്നപ്രാശന സംസ്ക്കാരം
- ചൂഡാകർമ്മ സംസ്ക്കാരം
- ഉപനയന സംസ്ക്കാരം
- വിദ്യാരംഭ സംസ്ക്കാരം
- സമാവർത്തന സംസ്ക്കാരം
- വിവാഹ സംസ്ക്കാരം
- ഗൃഹസ്ഥാശ്രമ സംസ്ക്കാരം
- വാനപ്രസ്ഥാശ്രമം
- സന്ന്യാസ സംസ്ക്കാരം
- അന്ത്യോഷ്ടി സംസ്ക്കാരം
- തർപ്പണം – ശ്രാദ്ധം
- അനുബന്ധം: നിത്യയജ്ഞം