ധൈര്യാങ്കുശേന നിഭൃതം
രഭസാദാകൃഷ്യ ഭക്തിശൃംഖലയാ |
പുരഹര ചരണാലാനേ
ഹൃദയമദേഭം ബധാന ചിദ്യന്ത്രൈഃ || 96 ||
പുരഹര! – മുപ്പുരങ്ങളേയും നശിപ്പിച്ചവനേ!; ഹൃദയമഭേദം – മനസ്സാകുന്ന മദിച്ച മാതംഗത്തെ; ധൈര്‍യ്യങ്കുശേന – ധൈര്‍യ്യമാകുന്ന തോട്ടികൊണ്ട്; രഭസാത് ആകൃഷ്യ – വേഗത്തില്‍ ആകര്‍ഷിച്ച്; ഭക്തിശൃംഖലയാ – ഭക്തിയാകുന്ന ചങ്ങലകൊണ്ട്; ചരണാളാണേ – നിന്തിരുവടിയുടെ പാദപങ്കജമാകുന്ന കെട്ടുതറയില്‍; ചിദ്യന്ത്രൈഃ – ബ്രഹ്മജ്ഞാനമാകുന്ന യന്ത്രങ്ങളാല്‍; നിഭൃതം ബധാന – മുറുകെ ബന്ധിച്ചാലും.
മുപ്പുരാരേ! മദമിളകിയ എന്റെ മനസ്സാകുന്ന ആനയെ ധൈര്‍യ്യമാകുന്ന തോട്ടികൊണ്ട് അടക്കി ഭക്തിയാകുന്ന ചങ്ങലകൊണ്ടു നിന്തിരുവടി തൃപ്പാദത്തോടു ചേര്‍ത്തു മുറുകെ ബന്ധിച്ചരുളിയാലും.
പ്രചരത്യഭിതഃ പ്രഗല്ഭവൃത്ത്യാ
മദവാനേഷ മനഃ കരീ ഗരീയാന്‍ |
പരിഗൃഹ്യ നയേന ഭക്തിരജ്ജ്വാ
പരമ സ്ഥാണുപദം ദൃഢം നയാമും || 97 ||
പരമ! – പരമേശ്വര!; മദവാന്‍ ഗരീയാന്‍ – മദിച്ചതും വമ്പിച്ചതുമായ; ഏഷഃ മനുഃകരീ – ഈ എന്റെ മനസ്സാകുന്ന ആന; പ്രഗല്‍ഭവൃത്യാ – തടുപ്പാന്‍ കഴിയാത്തവിധം; അഭിതഃ പ്രചരതി – ചുറ്റും ഓടിനടക്കുന്നു; അമും ഭക്തിരജ്ജ്വാ – ഇതിനെ ഭക്തിയാകുന്ന കയറുകൊണ്ട്; നയേന പരിഗൃഹ്യ – നയത്തില്‍ പിടിച്ചുകെട്ടി; സ്ഥാണു പദം – സുസ്ഥിരമായ സ്ഥാനത്തേക്ക്; ദൃഢം നയ – പിടിയില്‍നിന്നും വിട്ടുപോകാത്തവിധം ബലമായി നയിക്കേണമേ.
ഹേ ഈശ! മദംകൊണ്ടതും വമ്പിച്ചതുമായ എന്റെ മനസ്സാകുന്ന ഈ കുലയാന അടക്കുവാന്‍ കഴിയാത്തവിധം ഇതാചുറ്റും ഓടിത്തിരിയുന്നു, ഇതിനെ ഭക്തിയാകുന്ന കയറുകൊണ്ട് ചാതുര്‍യ്യത്തോടെ പിടിച്ചുകെട്ടി ശാശ്വതമായ സ്ഥാനത്തേക്കു ദൃഢമായി പിടിച്ചുകൊണ്ടുപോയി ചേര്‍ത്തേണമേ.
സര്‍വ്വാലങ്കാരയുക്താം സരലപദയുതാം സാധുവൃത്താം സുവര്‍ണ്ണം
സദ്ഭിഃസംസ്തൂയമാനാം സരസഗുണയുതാം ലക്ഷിതാം ലക്ഷണാഢ്യാം |
ഉദ്യദ്ഭൂഷാവിശേഷാമുപഗതവിനയാം ദ്യോതമാനാര്‍ത്ഥ രേഖാം
കല്യാണീം ദേവ ഗൌരീപ്രിയ മമ കവിതാകന്യകാം ത്വം ഗൃഹാണ || 98 ||
ഗൗരീപ്രിയ ദേവ – ഉമാകാന്തനായ ഈശ്വ!; സര്‍വ്വാലങ്കാരയുക്താം – ഉപമ മുതലായ എല്ലാവിധ അലങ്കാരങ്ങളോടുകൂടിയതും, എല്ലാ ആഭരണങ്ങളോടുകൂടിയതും; സരളപ്രദയുതാം – മൃദുപദങ്ങളോടുകൂടിയതും, മൃദുവായ കാലുകളോടുകൂടിയവളും; സാധുവൃത്താം ആര്‍യ്യ – മുതലായ നല്ല വൃത്തങ്ങളോടുകൂടിയതും; സച്ചരിതയും സുവര്‍ണ്ണാം – മൃദുക്കളായ അക്ഷരങ്ങളോടുകൂടിയതും നല്ല നിറത്തോടുകൂടിയവളും; സംസ്‍തൂയമാനാം – സ്തുരിക്കപ്പെട്ടതും, സ്തുതിക്കപ്പെട്ടവളും; സരസഗുണയുതാം ശൃംഗാരം – തുടങ്ങിയ രസങ്ങളിണങ്ങിയ; മാധൂര്‍യ്യം – മുതലായ ഗുണങ്ങളോടുകൂടിയതും, ശൃംഗാരാദിരസങ്ങളോടും; ഔദാര്‍യ്യം – മുതലായ ഗുണങ്ങളോടും കൂടിയവളും; ലക്ഷിതാം പ്രതിപാദ്യവസ്തുവോടുകൂടിയതും, കന്യാര്‍ത്ഥികളാല്‍ വരണിയയായ് നിശ്ചയിക്കപ്പെട്ടവളും; ലക്ഷണാഢ്യാം – കാവ്യലക്ഷണങ്ങളോടുകൂടിയതും സ്ത്രീലക്ഷണങ്ങളെല്ലാം തികഞ്ഞവളും; ഉദ്യത്‍ഭൂഷാവിശേഷാം – പ്രകാശിക്കുന്ന ശബ്ദാലങ്കാരങ്ങളോടുകൂടിയതും; സൗശില്യാദി – ഗുണവിശേഷങ്ങളര്‍ന്നവളും; ഉപഗതവിനയാം – കവിവിനയത്തോടുകൂടിയതും, വിനയഗുണത്തോടുകൂടിയവളും; ദ്യോതമാനര്‍ത്ഥരേഖാം – പ്രാകാശിക്കുന്ന അര്‍ത്ഥപാരംപര്‍യ്യത്തോടു കൂടിയതും, പ്രകാശിക്കുന്ന ധനരേഖയോടുകൂടിയവളും; കല്യാണീം – അര്‍ത്ഥപുഷ്ടിയോടുകൂടിയതും, കല്യാണഗുണങ്ങളോടുകൂടിയവളും ആയ; മമ കവിതാകന്യാം – എന്റെ കവിതാകന്യയെ; ത്വാം ഗൃഹാണ് – നിന്തിരുവടി കൈകോണ്ടരുളിയാലും.
ഹേ ഉമാപതേ! നന്നായലങ്കരിക്കപ്പെട്ടവളും സരസപദ വിന്യാസത്തോടുകൂടിയവളും സാധുവൃത്തയും വര്‍ണ്ണഗുണമിണങ്ങിയവളും സജ്ജനസത്കൃതയും സരസഗുണങ്ങളാര്‍ന്നവളും എല്ലാവരാലും ലക്ഷീകരിക്കപ്പെട്ടവളും സകലവിധ ലക്ഷണങ്ങളുമുള്ളവളും വിശിഷ്ടാലങ്കാരങ്ങളാല്‍ അഴകാര്‍ന്ന് വിളങ്ങുന്നവളും വിനയഗുണസമ്പന്നയും തെളിഞ്ഞുകാണുന്ന ശുഭരേഖയോടുകൂടിയവളും മംഗളവിഗ്രഹയുമായ എന്റെ കവിതയാകുന്ന കന്യകയെ അവിടുന്നു സ്വീകരിച്ചരുളിയാലും.
ഇദം തേ യുക്തം വാ പരമശിവ കാരുണ്യജലധേ
ഗതൌ തിര്‍യ്യഗ്‍രൂപം തവ പദശിരോദര്‍ശനധിയാ |
ഹരിബ്രഹ്മാണൌ തൌ ദിവി ഭുവി ചരന്തൌ ശ്രമയുതൌ
കഥം ശംഭോ സ്വാമിന്‍ കഥയ മമ വേദ്യോഽസി പുരതഃ || 99 ||
കാരൂണ്യജലധേ! – കരുണാസിന്ധോ!; പരമശിവ! – തവ മംഗളമൂര്‍ത്തേ! നിന്തിരുവടിയുടെ; പദശിരോദര്‍ശനധിയാ – പാദവും ശിരസ്സും കാണേണമെന്ന ആഗ്രഹത്തോടെ; തിര്‍യ്യഗ്‍രൂപം ഗതൗ – തിര്‍യ്യക്‍സ്വരൂപത്തെ ധരിച്ച; തൗ ഹരിബ്രാഹ്മണൗ – ആ വിഷ്ണുവും ബ്രഹ്മദേവനും; ദിവി ഭുവി – ആകാശത്തിലും ഭൂമിയിലും; ചരന്തൗ – സഞ്ചരിക്കുന്നവരായി; ശ്രമയുതൗ – ഓട്ടേറേ കഷ്ടപ്പെട്ടു സ്വാമിന്‍ ; ശംഭോ! ലോകേശ! മമ പുരതഃ – എന്റെ മുമ്പില്‍ ; കഥം വേദ്യഃ – അസി? എങ്ങിനെയാണ് പ്രത്യക്ഷനായിത്തീരുക? കഥയ പറഞ്ഞാലും; തേ ഇദം യുക്തം വാ? – അങ്ങക്ക് ഇത് യോജിച്ചതായിരിക്കുമോ?
ഹേ ദേവ! അങ്ങയുടെ തൃപ്പാദത്തേയും തിരുമുടിയേയും ദര്‍ശിക്കേണമെന്ന ഉല്‍കണ്ഠയോടേ തീര്‍യ്യക്കുകളുടെ രൂപം ധരിച്ച് മഹാവിഷ്ണുവും ബ്രഹ്മദേവനും ഭൂമിയിലും ആകാശത്തിലും സഞ്ചരിച്ചുകൊണ്ട് ഒട്ടേറെ കഷ്ടപ്പെട്ടു. എന്നിട്ടും അതിന്ന് സാധിക്കാതെ പിന്‍താങ്ങി. ഇത് അങ്ങക്ക് അനുയോജിച്ചതാണോ? ഇങ്ങിനെയിരിക്കെ ഈ ഏറ്റവും ഏളിയവനായ എനിക്ക് എങ്ങിനെയാണ് അവിടുന്ന് ദര്‍ശനം നല്‍കുക?
സ്തോത്രേണാലമഹം പ്രവച്മി ന മൃഷാ ദേവാ വിരിഞ്ചാദയഃ
സ്തുത്യാനം ഗണനാപ്രസംഗസമയേ ത്വാമഗ്രഗണ്യം വിദുഃ |
മാഹാത്മ്യാഗ്രവിചാരണപ്രകരണേ ധാനാതുഷസ്തോമവ-
ദ്ധൂതാസ്ത്വാം വിദുരുത്തമോത്തമഫലം ശംഭോ ഭവത്സേവകാഃ || 100 ||
ശംഭോ! – അല്ലേ ഭഗവന്‍ !; സ്ത്രോത്രേണ അലം – സ്തുരിവചനങ്ങള്‍ പരിപൂര്‍ണ്ണമായി; അഹം – ഞാന്‍ ; മൃഷാ ന പ്രവച്മി – പഴുതായൊന്നും പറയുന്നില്ല; ഭവത്സേവകാഃ – അങ്ങയുടെ പാദഭക്തന്മാരായ; വിരിഞ്ചാദയഃ – ബ്രഹ്മാവു മുതലായ; ദേവാഃ – ദേവന്മാര്‍ ; സ്തുത്യാനാം – സ്ത്രോത്രം ചെയ്പാന്‍ അര്‍ഹതയുള്ളവരെ ഗണനാപ്രസംഗസമയേ എണ്ണിക്കണക്കാക്കുവാന്‍ ആരംഭിച്ചപ്പോള്‍ ; ത്വാം – നിന്തിരുവടിയെയാണ്; അഗ്രഗണ്യം വിദുഃ – അഗ്രഗണ്യനായി തീരുമാനിച്ചിരിക്കുന്നതു മഹാത്മ്യാഗ്രവിചാരണപ്രകരണേ മാഹാത്മ്യത്തിന്റെ ഒന്നാമത്തെ ആലോചനയില്‍ ; ധാനാതുഷസ്തോമവത് – ചെറിയ ധാന്യങ്ങളുടെ ഉമിപോലെ; ധൂതാഃ – പറപ്പിക്കപ്പെട്ട്; ത്വാം – നിന്തിരുവടിയെ; ഉത്തമോത്തമഫലം വിദുഃ – എല്ലാറ്റിലുംവെച്ച് ശ്രേഷ്ഠമായ ഫലമെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.
ഹേ ഭഗവന്‍ ! ഞാന്‍ വെറുതെയൊന്നും പറയുന്നില്ല; സ്തുതിച്ചതും മതിയാക്കുകയാണ് ത്വത്പാദഭക്തന്മാരായ നാന്മുഖന്‍ മുമ്പായ ദേവകളെല്ലാം അങ്ങയെത്തന്നെയാണ് സ്തുത്യര്‍ഹന്മാരില്‍ അഗ്രഗണ്യനായി തിരഞ്ഞെടുത്തിരിക്കുന്നത്. മഹാത്മാക്കളില്‍വെച്ച് പ്രഥമസ്ഥാനവും അങ്ങയ്ക്കുതന്നെയാണ് നല്കിയിരിക്കുന്നതും.
|| ഇതി ശ്രീമച്ഛങ്കരാചാര്യവിരചിത ശിവാനന്ദലഹരീ സംപൂര്‍ണ്ണം ||
ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).