സ്വാമി പരമേശ്വരാനന്ദ സരസ്വതി (ശ്രീ സാധുശീലൻ കെ. പരമേശ്വരൻപിള്ള) രചിച്ച “പുണ്യചരിതാവലി”എന്ന ഗ്രന്ഥത്തെക്കുറിച്ച് വിമലാനന്ദപുരി സ്വാമികൾ:

“ശ്രീശങ്കര ഭഗവത്പാദർ തുടങ്ങി ഭാരതീയര്‍ക്ക് പൂജനീയരായ ചില മതപുരുഷൻമാരുടെ സംക്ഷിപ്തമായ ചരിതവും ഉപദേശസാരവും അവരുടെ മഹത്വത്തെപ്പറ്റിയുള്ള ഉദ്ബോധനവുമാണു് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വിദ്യാർത്ഥികൾക്കുപോലും വായിച്ചു ഗ്രഹിക്കുവാൻ കഴിയുന്ന എളിയ ശൈലിയിൽ രചിച്ചിട്ടുള്ളതായ ഈ ധാർമ്മിക ഗ്രന്ഥം ആധുനിക മതസാഹിത്യത്തിനു ഒരു മുതൽക്കൂട്ടാണു്

“മഹാനായ വിവേകാനന്ദ സ്വാമികൾ ഒരിക്കൽ ഈ വിധം പറയുകയയുണ്ടായി. “ഈശ്വരപ്രാപ്തി ലക്ഷ്യമായി സ്വീകരിച്ചിട്ടുള്ളവർ അതിനുവേണ്ട പരിശ്രമം അവലംബിക്കുന്ന പക്ഷം തീർച്ചയായും സാഫല്യമുണ്ടാകും. അതിലേക്ക് ഒന്നാമതായി വേണ്ടത് മുൻപു് ആമാർഗ്ഗത്തിൽ സാഫല്യം സിദ്ധിച്ചിട്ടുള്ളവരുടെ ജീവിതം പഠിക്കുകയും ഉപദേശം അനുസരിക്കുകയും ആണ്. ഈ മഹത്തായ കൃത്യം നിർവ്വഹിക്കുന്നതിന് ഈ ചെറിയ കൃതി സഹായകമാണ്.

“ഇതിൽ വർണ്ണിച്ചിരിക്കുന്ന മഹാൻമാരുടെ ചരിതവുമായി ബാല്യം മുതൽ തന്നെ പരിചയപ്പെടുവാൻ കഴിയുന്നവർക്ക് ഉത്ക്കര്‍ഷം സിദ്ധിക്കാതെയിരിക്കുകയില്ല. അധർമ്മത്തിന്‍റെ അന്ധകാരം
നിറയുമ്പോൾ ധർമ്മരശ്മി മാത്രമേ അതിനെപ്പിളര്‍ന്ന് പ്രകാശത്തിലേക്കു ജനങ്ങളെ ഉദ്ധരിക്കുവാൻ സഹായമാവുകയുള്ളൂ. ഇതുപോലെയുള്ള പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന പ്രകാശം ഇന്നു വിശേഷിച്ചും ചെറുപ്പക്കാർക്കു പ്രയോജനമാകണം.” – വിമലാനന്ദപുരി സ്വാമികൾ

വിഷയാനുക്രമണിക

  • ജഗദ്‌ഗുരു ശങ്കരൻ
  • ദാർശനികനായ ശങ്കരൻ
  • ശ്രീ ശങ്കര ഭഗവൽപാദർ
  • ശ്രീ രാമകൃഷ്ണദേവൻ
  • ശ്രീ ശ്രീപരമഹംസൻ
  • ശ്രീ രാമകൃഷ്ണ സന്ദേശം
  • സ്വാമി വിവേകാനന്ദൻ
  • യുഗാചാര്യൻ
  • ഭാരതത്തെ കണ്ടെത്തിയ മഹാൻ
  • വിവേകാനന്ദ വൈഭവം
  • ശ്രീ മാതൃദേവി
  • മഹർഷി അരവിന്ദൻ
  • ശ്രീ രമണ മഹർഷി
  • ദയാനന്ദ സരസ്വതി
  • സ്വാമി ശ്രദ്ധാനന്ദൻ
  • മഹർഷി മാളവ്യജി
  • ലോകമാന്യതിലകൻ
  • ശിവാജി
  • വീരസാവർക്കർ
  • പൂന്താനം നമ്പൂതിരി
  • തുഞ്ചത്തെഴുത്തച്ഛൻ
  • ഒരു മത ഗുരുവിൻറെ മഹൽസേവനങ്ങൾ
  • ശ്രീ രാമലിംഗ സ്വാമികൾ
  • ഭദ്രഗിരി രാജൻ
  • ആഗമാനന്ദ സ്വാമികൾ
  • മന്നത്തു് പത്മനാഭൻ
  • ഹനൂമാൻ പ്രസാദ്
  • ജൂഗൽകിശോർ ബിർള
  • നർമ്മദയിലെ ബാബാജി

പുണ്യചരിതാവലി PDF ഡൗണ്‍ലോഡ് ചെയ്യൂ.