ഡൗണ്‍ലോഡ്‌ MP3

തരലമധുകൃദ്വ്യന്ദേ വൃന്ദാവനേഽഥ മനോഹരേ
പശുപശിശിസ്സഭാകം വത്സാനുപാലനലോലുപഃ
ഹലധരസഖോ ദേവ ! ശ്രീമന്‍ ! വിചേരഥ ധാരയന്‍
ഗവലമുരളീവേത്രം നേത്രാബിരാമതൗദ്യുതിഃ ..|| 1 ||

ഐശര്‍യ്യമൂര്‍ത്തിയായ ദേവ! അനന്തരം സഖാവായ ബലഭദ്രനൊന്നിച്ച് നേത്രാനന്ദകരമായ ശരീരശോഭയോടുകൂടിയ നിന്തിരുവടി ഇളകിപ്പറന്നുനടക്കുന്ന വരിവണ്ടിന്‍നിരയോടുകൂടിയതും ചിത്തം കവരുന്നതുമായ വൃന്ദാവനത്തി‍ല്‍ കാലിക്കിടാങ്ങളെ പരിപാലിക്കുന്നതില്‍ താല്പര്‍യ്യത്തോടുകൂടിയവനായി കൊമ്പ്, ഓടക്കുഴല്‍‍ , ചൂരക്കോല്‍ ഇവയെ കയ്യിലേന്തി ഗോപബാലന്മരൊന്നിച്ച് സഞ്ചരിച്ചു.

വിഹിതജഗതീരക്ഷം ലക്ഷ്മീകര‍ാംബുജലാളിതം
ദദതി ചരണദ്വന്ദ്വം വൃന്ദാവനേ ത്വയി പാവനേ
കിമിവ ന ബഭൗ സമ്പത്സമ്പൂരിതം തരുവല്ലരീ
സലിലാധരണീഗോത്ര ക്ഷേത്രാദികം കമലാപതേ ! || 2 ||

അല്ലേ ശ്രീകാന്ത! നിന്തിരുവടി പരിപാവനമായ വൃന്ദവനഭൂമിയില്‍ ലോകരക്ഷ ചെയ്യുന്നതിലുത്സുകവും ലക്ഷ്മീദേവിയുടെ ഹസ്തപങ്കജങ്ങളാ‍ല്‍ പരിലാളിക്കപ്പെട്ടതുമായ കാലിണകളാല്‍ സഞ്ചരിച്ചുകൊണ്ടിരിന്നുപ്പോ‍ള്‍ വൃക്ഷങ്ങ‍ള്‍ ‍, ലതകള്‍ , ജലം, ഭൂമി, വിളനിലം തുടങ്ങിയ ഏതെല്ല‍ാം സമ്പത് സമൃദ്ധിയാണ് ശോഭിച്ചില്ല ?

വിലസദുലപേ കാന്തരാന്തേ സമീരണശിതളേ
വിപുലയമുനാതീരേ ഗോവര്‍ദ്ധനാചലമൂര്‍ദ്ധസു
ലളിമുരളീനാദഃ സഞ്ചാരയന്‍ ഖലു വാത്സകം
ക്വചനദിവസേ ദൈത്യം വത്സാകൃതിം ത്വമുദൈക്ഷഥാഃ || 3 ||

ശോഭിച്ചുകൊണ്ടിരുന്ന തൃണവിശേഷങ്ങളോടുകൂടിയ വനമദ്ധ്യത്തിലും കുളിരിളങ്കാറ്റിനാല്‍ തണുപ്പിക്കപ്പെട്ട വിശാലമായ കാളിന്ദീതീരപ്രദേശങ്ങളിലും ഗോവര്‍ദ്ധന പര്‍വ്വതത്തിന്റെ ശിഖരങ്ങളിലും ഭംഗിയില്‍ ഓടക്കുഴ‍ല്‍ വിളിച്ചുകൊണ്ട് നിന്തിരുവടി പശുകിടാങ്ങളെ മേച്ചുകൊണ്ട് നടക്കുമ്പോള്‍ ഒരുദിവസം പശുക്കുട്ടിയുടെ വേഷം ധരിച്ച ഒരു അസുരനെ കാണാനിടയായി.

രഭസവിസലത്പുച്ഛം വിച്ഛായതോഽസു വിലോകയന്‍
കിമപി വലിതസ്കന്ധം രന്ധ്രപ്രതീക്ഷമുദീക്ഷിതം,
തമഥ ചരണേ ബിഭ്രദ്വിഭ്രാമയന്‍ മുഹുരുച്ചകൈഃ
കുഹചന മഹാവൃക്ഷേ ചിക്ഷേപിഥ ക്ഷതജീവിതം. || 4 ||

സന്തോഷത്തെ സൂചിപ്പിക്കുന്ന വിധത്തില്‍ അതിവേഗത്തി‍ല്‍ വാലിളക്കിക്കൊണ്ടു സഞ്ചരിക്കുന്ന ഇവന്റെ കഴുത്ത് അല്പം തിരിച്ചുകൊണ്ടുള്ള പഴുതുനോക്കുന്ന നോട്ടത്തെ കണ്ടിട്ട് അനന്തരം നിന്തിരുവടി കാലിലെത്തിപ്പിടിച്ച് അവനെ പലവുരു അതീവേഗത്തി‍ല്‍ ചുഴറ്റി ജീവ‍ന്‍ പോയപ്പോ‍ള്‍ ഒരു വന്മരത്തിലേക്ക് എറിഞ്ഞുകളഞ്ഞു.

നിപതതി മഹാദൈത്യേ ജാത്യ ദുരാത്മനി തത്ക്ഷണം
നിപതനജവക്ഷുണ്ണ ക്ഷോണിരുഹ ക്ഷതകാനനേ
ദിവി പരിമിലദ്വൃന്ദാഃ വൃന്ദാരകാഃ കുസുമോത്കരൈഃ
ശിരസി ഭവതോ ഹര്‍ഷാത് ഹര്‍ഷന്തി നാമ തദാ ഹരേ ! || 5 ||

ഹേ ദുഷ്ടാന്മാര്‍ക്കന്തകനായുള്ളവനെ! പ്രകൃത്യതന്നെ ദുഷ്ടസ്വഭാവത്തോടുകൂടിയ ആ ദൈതേയന്‍ പതനവേഗത്താ‍ല്‍ തകര്‍ന്നുവീണ വൃക്ഷങ്ങ‍ള്‍ കാടുമുഴുവ‍ന്‍ നശിപ്പിച്ചുകൊണ്ട് അക്ഷണംതന്നെ നിലം പതിച്ചപ്പോള്‍ ജ്യോതിമ്മാര്‍ഗത്തി‍ല്‍ ഒന്നിച്ചു കൂടിനിന്നിരുന്ന ദേവന്മാര്‍ അപ്പോഴുണ്ടായ സന്തോഷാധിക്യത്താ‍ല്‍ അങ്ങയുടെ ശിരസ്സില്‍ പുഷ്പസമൂഹങ്ങളാ‍ല്‍ യഥേഷ്ടം വര്‍ഷിച്ചുവല്ലോ.

‘സുരഭിലതമാ മൂര്‍ദ്ധന്യുര്‍ദ്ധ്വം കുതഃ കുസുമാവലീ
നിപതതി തവേത്യുക്തഃ ബാലൈഃസഹേലമുദൈരയ:
ഝടിതി ദനുജക്ഷപേണോര്‍ദ്ധ്വം ഗതസ്തരുമണ്ഡലാത്
കുസുമനികരഃ സോഽയം നുനം സമേതി ശനൈരതി.. || 6 ||

സൗരഭ്യം ചിതറുന്ന പുഷ്പങ്ങള്‍ അങ്ങയുടെ ശിരസ്സിന്നുമീതെ എവിടെ നിന്നാണ് വിഴുന്നത് എന്നിപ്രകാരം കുട്ടികളാല്‍ ചോദിക്കപ്പെട്ട നിന്തിരുവടി അസുര ശരീരംകൊണ്ടുള്ള ഏറിനാല്‍ മരങ്ങളില്‍നിന്നും പെട്ടന്നു മേലോട്ടു തെറിച്ചുപോയ ആ പൂക്കളാണ് പതുക്കെ താഴെ വീഴുന്നതു; സംശയമില്ല, എന്ന് തമാശയായി മറുപടി പറഞ്ഞു.

ക്വചന ദിവസേ ഭൂയോ ഭുയസ്തരേ പരുഷാതപേ
തപനതനയാപാഥഃ പാതും ഗതാ ഭവദാദയഃ
ചലിതഗരുതം പ്രേക്ഷാമാസൂര്‍ബകം ഖലും, വിസ്മൃതം
ക്ഷിതിധരഗരുച്ഛേദേ കൈലാസ-ശൈലമിവാപരം || 7 ||

വീണ്ടും ഒരു ദിവസം ഏറ്റവും വര്‍ദ്ധിച്ച കഠിനമായ വെയിലി‍ല്‍ സൂര്‍യ്യപുത്രിയയ കാളിന്ദിയിലെ ജലം കൂടിപ്പാനായി ചെന്ന നിന്തിരുവടി തുടങ്ങിയവര്‍ ദേവേന്ദ്ര‍ന്‍ പര്‍വ്വതങ്ങളുടെ പക്ഷങ്ങ‍ള്‍ മുറിച്ചസമയത്ത് മറന്നുപോയതോ എന്നു തോന്നുമാറു മറ്റൊരു കൈലാസപര്‍വ്വതം പോലെയിരിക്കുന്നതും ചിരകുകളിളക്കി കൊണ്ടിരിക്കുന്നതുമായ ഒരു കൊക്കിനെ (ബകനെന്ന അസുരനെ) കണ്ടു.

പിബതി സലിലം ഗോപവ്രതേ ഭവന്തമഭിദ്രുതഃ
സ കില നിഗിലന്നഗ്നിപ്രഖ്യം പുനര്‍ദ്രുതമുദ്വമന്‍
ദലയിതുമഗാത് ത്രോട്യാഃ കോട്യാ തദാഽഽശു ഭവാ‍ വിഭോ !
ഖലജനഭിദാ പുഞ്ചുഃ ചഞ്ചു പ്രഗൃഹ്യ ദദാര തം. || 8 ||

ഗോപ (ബാലക)ന്മാര്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോ‍ള്‍ ആ ബകനാവട്ടെ അങ്ങയുടെ നേര്‍ക്ക് പാഞ്ഞുവന്നു നിന്തിരുവടിയെ വീഴുങ്ങുകയും അഗ്നിയുടെ ഗുണത്തോടുകൂടിയവനായതുകൊണ്ട് അടുത്തക്ഷണത്തില്‍തന്നെ ഛര്‍ദ്ദിക്കുകയും ചെയ്തിട്ട് കൊക്കിന്റെ തലപ്പുകൊണ്ട് കൊത്തിക്കീറുവാനായടുത്തു. ഹേ സര്‍വ്വശക്തനായ ഭഗവ‍ന്‍ ! അപ്പോള്‍ ഉടനെ ദുഷ്ടനിഗ്രഹവിഷയത്തി‍ല്‍ പ്രസിദ്ധനായ നിന്തിരുവടി കൊക്കിനെ പിടിച്ച് അതിനെ പിളര്‍ന്നു.

സപദി സഹജ‍ാം സന്ദ്രഷ്ടും വാ മൃത‍ാം ഖലു പൂതന‍ാം
അനുജമഘമപ്യഗ്രേ ഗത്വാ പ്രതീക്ഷിതു മേവ വാ
ശമന നിലയം യാതേ തസ്മിന്‍ ബകേ, സുമനോഗണേ
കിരതി സുമനൊവൃന്ദം, വൃന്ദാവനാത് ഗൃഹകൈയഥാഃ || 9 ||

മരിച്ചുപോയ സഹോദരിയായ പൂതനയെ വേഗത്തില്‍ ചെന്നു കാണുന്നതിന്നോ അനുജനായ അഘനെ മുന്‍കൂട്ടി ചെന്ന് കാത്തുനില്‍ക്കുന്നതിന്നോ ആ ബക‍ന്‍ യമപുരിയിലേക്ക് പോയശേഷം സുമനസ്സുകളായ ദേവന്മാര്‍ പുഷ്പവൃഷ്ടിചൊരിയുമ്പോ‍ള്‍ വൃന്ദാവനത്തില്‍നിന്നു നിങ്ങളെല്ലാവരും സ്വഗൃഹത്തിലേക്ക് തിരിച്ചു.

ലളിതമുരളീനാദം ദുരാന്നിശമ്യ വധുജനൈഃ
സ്ത്വരിതമുപഗമ്യാരാത് ആരുഢമോദമുദീക്ഷിതഃ
ജനിതജനനി നന്ദാനന്ദഃ സമീരണമന്ദിര-
പ്രഥിതവസതേ ! ശൗരേ ! ദുരീകുരുഷ്വ മമാമയാന്‍ || 10 ||

വത്സബകാസുരവര്‍ണ്ണനം എന്ന അമ്പത‍ാംദശകം സമാപ്തം

ആദിതഃ ശ്ലോകാഃ 518 – വൃത്തം. ഹരിണി – ലക്ഷണം നസമ ഹരിക്കാറും പത്തും മുറിഞ്ഞു രസം ലഗം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.