കോലതീരേശസ്തവം – ശ്രീനാരായണഗുരു (27)

കാലാശ്രയമെന്നായണയുന്നോര്‍ക്കനുകുല‍ന്‍ ഫാലാക്ഷനധര്‍മിഷ്ഠരിലേറ്റം പ്രതികുല‍ന്‍ പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂര്‍ കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍ ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ- രാലോകനമാത്രേണ ഭരിക്കുന്നനുവേലം ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ...

ശിവസ്തവം (പ്രപഞ്ചസൃഷ്ടി) – ശ്രീ നാരായണഗുരു (26)

ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങിമറി- ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ! അകമുടലിന്നുമിന്ദ്രിയമൊടുള്ളമഴിഞ്ഞെഴുമീ- പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവ‍ാം നകയിലിതൊക്കെയും ചുഴലവും തെളിയുന്ന...

ഇന്ദ്രിയ വൈരാഗ്യം – ശ്രീ നാരായണഗുരു (25)

നാദം കടന്നു നടുവേ വിലസുന്ന നിന്മെയ് ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ് ബോധംകളഞ്ഞു പുറമേ ചുഴലും ചെവിക്കൊ- രാതങ്കമില്ല,ടിയനുണ്ടിതു തീര്‍ക്ക ശംഭോ! കാണുന്ന കണ്ണിനൊരുദണ്ഡവുമില്ല കണ്ടെന്‍- പ്രാണന്‍വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ല‍ാം കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നി‍ന്‍-...

കുണ്ഡലിനിപ്പാട്ട് – ശ്രീനാരായണഗുരു (24)

ആടുപാമ്പേ! പുനം തേടു പാമ്പേ,യരു- ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ! തിങ്കളും കൊന്നയും ചൂടുമീശന്‍പദ- പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ! വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി കണ്ണീരൊഴുകക്കണ്ടാടു പാമ്പേ! ആയിരം കോടിയനന്തന്‍ നീ ആനന- മായിരവും തുറന്നാടു പാമ്പേ! ഓമെന്നു തൊട്ടൊരു കോടി...

ആത്മവിലാസം – ശ്രീ നാരായണഗുരു (23)

(ബ്രഹ്മശ്രീ ശിവലിംഗസ്വമികളുടെ നോട്ട്ബുക്കില്‍ നിന്ന്) ഓ! ഇതൊക്കെയും നമ്മുടെ മുമ്പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അത്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുമ്പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍ കണ്ണ് ആ...

മനനാതീതം / വൈരാഗ്യദശകം – ശ്രീ നാരായണഗുരു (22)

കരുങ്കുഴലിമാരൊടു കല‍ര്‍ന്നുരുകിയപ്പൂ- ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കുഴയുന്നു പെരുംകരുണയാറണിയുമെയ്യനെ മറന്നി- ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു? മരുന്നു തിരുനാമമണിനീറൊടിതു മന്നില്‍ തരുന്നു പല നന്മ തടവീടുമടി രണ്ടും വരുന്ന പല ചിന്തകളറുന്നതിനുപായാ- ലിരന്നിതു മറന്നു...
Page 9 of 14
1 7 8 9 10 11 14