Mar 4, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 3, 1936. 175. ശ്രീ എന്‍. സുബ്ബറാവു ചോദിച്ചു: ആത്മസാക്ഷാല്‍ക്കാരം ബ്രഹ്മസാക്ഷാല്ക്കാരത്തിന്റെ മുന്നോടിയാണെന്നു വിശിഷ്ടാദ്വൈതികള്‍ പറയുന്നു. ഇതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതായിരിക്കുന്നു. ഉ: ആത്മസാക്ഷാല്‍ക്കാരം എന്നു പറഞ്ഞാലെന്താണ്?...
Mar 3, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 2, 1936 174. ഡോക്ടര്‍ ഹാന്‍ഡ്: അഹന്തയുടെ ആദിയെ കാണാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ടോ? ഉ: അഹന്തയുടെ ആദി ഒന്നേയുള്ളൂ. അതിനെ പ്രാപിക്കേണ്ട മാര്‍ഗ്ഗവും ഒന്നു മാത്രം. ചോ: ധ്യാനം, മൗനം എന്നു പറയപ്പെടുന്ന രണ്ടിനുമിടയ്ക്ക് വേര്‍പാടെങ്ങനെയുണ്ടായി? ഉ:...
Mar 2, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ഫെബ്രുവരി 28 / 29 , 1936 172. ഒരു സന്ദര്ശകന് ധ്യാനത്തിനും മൗനത്തിനും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ചോദിച്ചു. ഉ: ഒടുവില്‍ രണ്ടിന്റെയും ഫലം ഒന്നു തന്നെ. ധ്യാനം ഏകാഗ്രതയെ ഉളവാക്കുന്നു. മൗനത്തിനു കഴിയാത്തവനു ധ്യാനം നല്ലത് തന്നെ. ധ്യാനം മൂലം ബ്രഹ്മത്തോടൈക്യം...
Mar 1, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 25, 1936 166. ദൈവശക്തികൊണ്ട് വാര്‍ദ്ധക്യത്തെയും, രോഗത്തെയും ഒഴിവാക്കാമോ എന്നൊരാള്‍ ചോദിച്ചു. ഉ: അത്രയും മാത്രമെന്തിന്? ശരീരത്തെയും ഒഴിവാക്കാമല്ലോ? ചോ: ഈശ്വരശക്തി എങ്ങനെ ഏര്‍പ്പെടും? ഉ: അതെപ്പോഴുമുണ്ട്. അതിനെ അകത്തൊതുക്കേണ്ട കാര്യമില്ല....
Feb 29, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 സുബ്ബറാവു: വിശിഷ്ടാദ്വൈതമെന്താണ്? ഉ: അദ്വൈതം വിശിഷ്ടാദ്വൈതം എല്ലാം ഒന്നു തന്നെ. ചോ: വിശിഷ്ടാദ്വൈതികള്‍ മായയെ സമ്മതിക്കുന്നില്ലല്ലോ? ഉ: നാം എല്ലാം ബ്രഹ്മമെന്നു പറയുന്നു. അവര്‍ ബ്രഹ്മം എല്ലാത്തിലും അതത് വിശേഷങ്ങളോടു...
Feb 28, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 ചോ: പുനര്ജന്മം ഉണ്ടോ? ഉ: ഇപ്പോള്‍ നാം ജനിച്ചിട്ടുണ്ടെങ്കില്‍ പുനര്ജന്മവുമുണ്ട്. ജനനമറ്റ ആത്മാവാണ് താനെങ്കില്‍ ജനിമൃതി വ്യവഹാരമേ ഇല്ല. വേറൊരു ചോദ്യത്തിനിപ്രകാരം ഉത്തരം പറഞ്ഞു: എല്ലാ പിണികള്ക്കും മൂലകാരണം അഹന്തയാണ്. അതൊഴിഞ്ഞാല്‍...