ഭഗവദ്‌ഗീത പഠനം – ഓഡിയോ, ഇബുക്സ്‌, വീഡിയോ

“മറ്റുപനിഷത്തുകളില്‍നിന്നു സമാഹരിച്ച മനോഹരതത്ത്വകുസുമങ്ങളെക്കൊണ്ടുണ്ടാക്കിയ
മഞ്ജരിപോലെയാകുന്നു ഗീത. ” – സ്വാമി വിവേകാനന്ദന്‍

bhagavadgita

ദിവസേനയുള്ള ചിട്ടയായ പഠനം വഴി ശ്രീമദ് ഭഗവദ്‌ഗീതയിലെ ഓരോ ശ്ലോകവും അര്‍ത്ഥവ്യാഖ്യാനസഹിതം പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കുവേണ്ടി ശ്രേയസ് വിവിധ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നു. ഈ അറിവ് പങ്കുവച്ച എല്ലാ ആചാര്യന്മാര്‍ക്കും അവ ശ്രേയസില്‍ എത്തിച്ചുതന്ന എല്ലാ സുമനസ്സുകള്‍ക്കും നന്ദി.

ശ്രീമദ് ഭഗവദ്‌ഗീത കൈപ്പുസ്തകം

bhagavad gita studyശ്രീമദ് ഭഗവദ്‌ഗീത ശ്ലോകങ്ങളും മലയാളപരിഭാഷയും അടങ്ങിയ 288 പേജുകളുള്ള ഒരു പോക്കറ്റ്‌ സൈസ് (4″ x 5.5″ x 0.5″) പുസ്തകം ഗീതാപ്രസ്‌ ഗോരഖ്പൂര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ വ്യക്തതയുള്ള അച്ചടി. ലാമിനേഷന്‍ ചെയ്ത മള്‍ട്ടികളര്‍ കവര്‍ പേജ്. ഭാരം വളരെ കുറവ്. വില ഏകദേശം പതിനഞ്ചു രൂപ മാത്രം. (കാലാകാലങ്ങളില്‍ മാറ്റമുണ്ടാകാം.)

ഈ ഗ്രന്ഥം അടിസ്ഥാനമാക്കിയാണ് ശ്രേയസ് ഫേസ്ബുക്ക്‌ പേജില്‍ ദിവസേന ഭഗവദ്‌ഗീതയിലെ ഒരു ശ്ലോകവും അര്‍ത്ഥവും എന്നരീതിയില്‍ ലഭ്യമാക്കുന്നത്.

കൂടുതല്‍ പുസ്തകങ്ങള്‍ ഒന്നിച്ചു വാങ്ങിയാല്‍ ഡിസ്കൗണ്ട് ഉണ്ട്. ഗീതാപ്രസ്സിന്റെ കോയമ്പത്തൂര്‍ ശാഖയില്‍ ഇവ ലഭ്യമാണ്. പണം അയച്ചുകൊടുത്താല്‍ കൊറിയര്‍ ആയി എത്തിച്ചുതരും.

സ്കൂള്‍ കുട്ടികള്‍ക്കും മറ്റു പഠിതാക്കള്‍ക്കും സൗജന്യമായി വിതരണം ചെയ്യാന്‍ പറ്റിയതാണ് ഈ ഗ്രന്ഥം. താല്പര്യമുള്ളവരുമായി ഈ വിവരം പങ്കുവയ്ക്കുക.

ഈ പുസ്തകം വാങ്ങാന്‍ താല്പര്യമുള്ളവര്‍ ഗീതാപ്രസ്‌ കോയമ്പത്തൂര്‍ ഓഫീസുമായി ബന്ധപ്പെടൂ. 0422-3202521

ഗീതാപ്രസ്‌ വെബ്സൈറ്റ്‌ സന്ദര്‍ശിക്കൂ: www.gitapress.org

( ശ്രേയസും ഗീതാ പ്രസുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. )