സ്വാമി വിവേകാനന്ദന്‍

 • വേദാന്തദര്‍ശനം (453)

  വേദാന്തി സ്വസ്വരൂപം സാക്ഷാല്‍ക്കരിക്കുമ്പോള്‍ സമസ്തപ്രപഞ്ചവും അയാളെസ്സംബന്ധിച്ച് അപ്രത്യക്ഷമാകുന്നു. അതു വീണ്ടും പ്രത്യക്ഷപ്പെടും. എന്നാല്‍ പഴയ ദുഃഖമയമായ പ്രപഞ്ചമാകയില്ല. ദുഃഖനികേതനമായ കാരാഗൃഹം സച്ചിദാനന്ദമായി കേവലസത്തയും കേവലജ്ഞാനവും കേവലാനന്ദവുമായി, മാറിയിരിക്കുന്നു-ഈ…

  Read More »
 • വൈദികധര്‍മ്മാദര്‍ശങ്ങള്‍ (452)

  ‘സത്യത്തിനുവേണ്ടി മതങ്ങളിലെങ്ങും തിരയേണ്ട. അത് ഇവിടെയാണ്, അത്ഭുതങ്ങളില്‍വച്ച് അത്ഭുതമായ ഈ മനുഷ്യാത്മാവില്‍, എല്ലാ ജ്ഞാനത്തിന്റെയും കലവറയും എല്ലാ അസ്തിത്വത്തിന്റെയും കേന്ദ്രവുമായ ഈ മനുഷ്യാത്മാവില്‍. അതിനാല്‍ ഇവിടെ അന്വേഷിക്കുവിന്‍,…

  Read More »
 • ഹംസഃ സോഽഹം (451)

  വാസ്തവമിതാണ്. ഏതൊരു വസ്തുവിനും രണ്ടു ഭാവമുണ്ട്. ഒന്ന് അപ്രാതിഭാസികവും അവികാര്യവും അവിനാശിയും. മറ്റേതു പ്രാതിഭാസികവും വികാര്യവും വിനാശിയും. മനുഷ്യന്‍ അവന്റെ പരമാര്‍ത്ഥഭാവത്തില്‍ വസ്തുവാണ്. ആത്മാവാണ്. ചൈതന്യമാണ്. ഈ…

  Read More »
 • ജ്ഞാനം നിത്യമാണ് (450)

  ആരാധന മനുഷ്യഭാവത്തില്‍ നിസര്‍ഗ്ഗസിദ്ധമാണ്. അത്യുന്നതമായ തത്ത്വ ശാസ്ത്രത്തിന്നേ കേവലം അമൂര്‍ത്തമായ ആശയങ്ങള്‍ കൈകാര്യം ചെയ്യാനാവൂ. അതിനാല്‍ മനുഷ്യന്‍ എപ്പോഴും അവന്റെ ഈശ്വരനെ ആരാധനാര്‍ത്ഥം വ്യക്തിഗതനാക്കും. പ്രതീകത്തെ -അത്…

  Read More »
 • ലോകത്തെ വെടിഞ്ഞ ജീവന്മുക്തര്‍ (449)

  ലോകത്തെ വെടിയുക എന്നുവെച്ചാല്‍ അഹന്തയെ നിശ്ശേഷം വിസ്മരിക്കയാണ്, അതിനെക്കുറിച്ചു ലേശവും ബോധവാനല്ലാതിരിക്കയാണ്, ശരീരത്തില്‍ വസിക്കുന്നുവെങ്കിലും ശരീരത്താല്‍ ഭരിക്കപ്പെടാതിരിക്കയാണ്. ഈ തെമ്മാടി അഹന്തയെ മായ്ച്ചുകളയേണ്ടിയിരിക്കുന്നു. മനുഷ്യസമുദായത്തെ സഹായിക്കാനുള്ള കഴിവ്…

  Read More »
 • സത്ത ഒന്നേയുള്ളൂ (448)

  നാം കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഈശ്വരനെ ഗ്രഹിക്കുമ്പോള്‍ അവിടുത്തേയ്ക്കു പല പേരുകളും നല്‍കുന്നു. എന്നാല്‍ സത്ത ഒന്നേയുള്ളൂ. വൈവിധ്യങ്ങളെല്ലാം ആ ഒന്നിനെപ്പറ്റിയ നമ്മുടെ വ്യാഖ്യാനങ്ങളത്രേ. നാം മറ്റൊന്നാവുകയില്ല. നമ്മുടെ…

  Read More »
 • നാം ചിന്തിക്കുന്നതെന്തോ, അതായിത്തീരുന്നു (447)

  യുക്തി ചിന്തയ്ക്കപ്പുറമെത്താനുള്ള ഒരു ശക്തിവിശേഷം മനുഷ്യനിലുണ്ടാവാന്‍ വളരെ എളുപ്പമുണ്ട്. വാസ്തവത്തില്‍, ഏതു കാലഘട്ടത്തിലും ജീവിച്ച സിദ്ധപുരുഷന്മാരെല്ലാവരും ഇപ്രകാരമൊരു ശക്തി തങ്ങളിലുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിഷയസ്വഭാവത്തില്‍ത്തന്നെ, ആദ്ധ്യാത്മികമായ ആശയാനുഭൂതികള്‍…

  Read More »
 • പഠനവും യുക്തിചിന്തയും (446)

  നമ്മുടെ അറിവുകളെല്ലാം വെറും താരതമ്യപഠനങ്ങളാണ്. കേവലസത്തയില്‍ താരതമ്യവും ഇനം തിരിക്കലും ഒന്നുമില്ല. സഹജവാസനയ്ക്ക് യുക്തിചിന്തയെക്കാള്‍ കുറച്ചേ തെറ്റുപറ്റാനിടയുള്ളൂ. എന്നാലും യുക്തിചിന്തയ്ക്കാണ് മേന്മ. അത്, അതിനേക്കാള്‍ ഉല്‍കൃഷ്ടമായ അന്തഃപ്രബോധത്തിലേക്കു…

  Read More »
 • സ്വാതന്ത്യ്രത്തിലേക്കുള്ള വഴി പവിത്രനാവുകയാണ് (445)

  ദേവപ്രീതിക്കും മറ്റുമായുള്ള അര്‍ച്ചനാദികള്‍ യഥാര്‍ത്ഥമൂല്യമുള്ള ഏകബലിയര്‍പ്പണത്തിന്റെ-നമ്മിലെ മിഥ്യാവ്യക്തിത്വത്തെ ബലിയര്‍പ്പിക്കുന്നതിന്റെ-അസ്പഷ്ടനിദര്‍ശകങ്ങള്‍മാത്രമാണ്. ഈ മിഥ്യാവ്യക്തിത്വത്തിന്റെ നിരാസത്തിലൂടെ മാത്രമേ നമ്മുടെ ഉന്നതഭാവത്തെ, ആത്മാവിനെ, സാക്ഷാല്‍ക്കരിക്കാനാവൂ.

  Read More »
 • നാം ദേഹമാണെന്നുള്ള അന്ധവിശ്വാസം (444)

  ഒന്നാമതായി നാം ദേഹമാണെന്നുള്ള ഈ അന്ധവിശ്വാസം കളയണം. നാം ദേഹമല്ല, അനന്തരം നാം മനസ്സാണെന്നുള്ള അന്ധവിശ്വാസവും പോകണം. നാം മനസ്സല്ല. മനസ്സ് നമ്മുടെ ‘നേരിയ ശരീരം’ മാത്രമാണ്.…

  Read More »
 • Page 2 of 47
  1 2 3 4 47
Back to top button