ഇ-ബുക്സ്

 • ഹിന്ദുമതപ്രദീപിക PDF – കെ. സാംബശിവ ശാസ്ത്രി

  ഹിന്ദുമതത്തെ സംബന്ധിച്ച് സമസ്ത വസ്തുതകളും പ്രതിപാദിക്കുന്ന ആധികാരികമായ ഒരു ഗ്രന്ഥമാണ് ഹിന്ദുമതപ്രദീപിക. ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് 1942-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സിന്റെ മുപ്പതാം തിരുനാള്‍…

  Read More »
 • ക്ഷേത്രചൈതന്യ രഹസ്യം PDF – ശ്രീ മാധവജി

  ക്ഷേത്ര സംരക്ഷണ സമിതി പ്രസിദ്ധപ്പെടുത്തിയ ശ്രീ മാധവജിയാല്‍ രചിക്കപ്പെട്ട "ക്ഷേത്രചൈതന്യരഹസ്യം" എന്ന ഈ ഗ്രന്ഥം, ക്ഷേത്രകാര്യങ്ങളും മറ്റും അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്. ക്ഷേത്രത്തില്‍ നടക്കുന്ന പൂജാ…

  Read More »
 • ശ്രീമദ് ശങ്കരദിഗ്വിജയം PDF – ശ്രീ വിദ്യാരണ്യസ്വാമികള്‍

  AD 1331 മുതല്‍ AD 1386 വരെ ശൃംഗേരി ശ്രീശങ്കരാചാര്യമഠത്തില്‍ അന്തേവാസിയായും അദ്ധ്യക്ഷനായും ജീവിതം നയിച്ച ശ്രീ വിദ്യാരണ്യസ്വാമികള്‍ , ശ്രീശങ്കരഭഗവദ്‌പാദരുടെ മഹത്വത്തെയും ജീവിതത്തെയും വിവരിച്ചുകൊണ്ട് സംസ്കൃതത്തില്‍…

  Read More »
 • അദ്വൈതദീപിക വ്യാഖ്യാനം PDF – ജി. ബാലകൃഷ്ണന്‍ നായര്‍

  സത്യാന്വേഷണമാര്‍ഗത്തില്‍ മുന്നോട്ടു നീങ്ങുന്നവര്‍ മാര്‍ഗ്ഗമധ്യത്തിലുള്ള ഏതെങ്കിലും അല്പദര്‍ശനങ്ങളെ സത്യമായി ഭ്രമിച്ച് അതിനെ ലോകത്തിന്റെ മുന്‍പില്‍ പ്രഖ്യാപിക്കാനിടവരുന്നു. വാസ്തവത്തില്‍ ഇനി പോകാനിടമില്ലെന്നു വ്യക്തമായി തെളിയുന്നതുവരെ ഒരാള്‍ അന്വേഷണം തുടരേണ്ടതാണ്.…

  Read More »
 • തിരുവിതാംകൂറിലെ മഹാന്മാര്‍ PDF – ശൂരനാട് കുഞ്ഞന്‍പിള്ള

  തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ചില മഹാന്മാരെക്കുറിച്ച് ശ്രീ ശൂരനാട് കുഞ്ഞന്‍പിള്ള എഴുതിയ ലേഖനസമാഹാരമാണ് "തിരുവിതാംകൂറിലെ മഹാന്മാര്‍" എന്ന ഈ പുസ്തകം. ചട്ടമ്പിസ്വാമി, നാരായണസ്വാമി, കേരളപാണിനി, കേരളകാളിദാസന്‍, രവിവര്‍മ്മ, മാര്‍ത്താണ്ഡവര്‍മ്മ,…

  Read More »
 • ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം പ്രഥമാദ്ധ്യായം – PDF

  80 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രഹ്മസൂത്രശാംകരഭാഷ്യം മലയാളത്തിലേക്ക് ശ്രീ പി. ശങ്കുണ്ണിമേനോന്‍ പരിഭാഷപ്പെടുത്തി തൃശൂര്‍ മംഗളോദയം പ്രസ്സില്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ച പ്രഥമാദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ്.

  Read More »
 • ജ്ഞാനക്കടല്‍ (ജ്ഞാനകോവൈ ) PDF- ശ്രീ ഭാസ്കരന്‍ നായര്‍

  കാലാകാലങ്ങളായി തമിഴ്‌നാട്ടില്‍ ജീവിച്ചിരുന്ന ജ്ഞാനികളും യോഗികളും ജ്ഞാനസിദ്ധന്മാരും പൊഴിഞ്ഞിട്ടുള്ള അനന്തമായ ജ്ഞാനഗാനങ്ങള്‍ 'പെരിയ ജ്ഞാനക്കോവൈ' എന്ന തമിഴ്‌ ഗ്രന്ഥരത്നത്തില്‍ സമാഹരിച്ചിരിക്കുന്നു.ഇതിനെ പതിനെട്ടു (ജ്ഞാന) സിദ്ധന്മാരുടെ കൃതികളെന്നും പറഞ്ഞുവരുന്നു.…

  Read More »
 • ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF – ശ്രീ എം എച്ച് ശാസ്ത്രി

  ശ്രീനാരായണഗുരുവിന്റെ ശ്രീവാസുദേവാഷ്ടകം എന്ന കൃതി ശ്രീ എം എച്ച് ശാസ്ത്രി വ്യാഖ്യാനം ചെയ്തു ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം പ്രകാശിപ്പിച്ച ഗ്രന്ഥത്തിന്റെ പകര്‍പ്പാണ് ഇത്.

  Read More »
 • ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം PDF – എന്‍ കുമാരന്‍ ആശാന്‍

  ശ്രീനാരായണഗുരുവിന്റെ ജീവിതകാലത്തുതന്നെ ശ്രീ കുമാരന്‍ ആശാന്‍ രചിച്ച് 'വിവേകോദയ'ത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകൃതമായ ലേഖനങ്ങളെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കമ്മിറ്റി പുനഃപ്രകാശനം ചെയ്തതാണ് ഈ കൃതി.

  Read More »
 • സാംഖ്യകാരിക ഭാഷാവ്യാഖ്യാനം PDF

  സാംഖ്യകാരികയ്ക്ക് പുതുക്കോട്ട് എസ്. അനന്തനാരായണ ശാസ്ത്രികള്‍ എഴുതിയ ഭാഷാവ്യാഖ്യാനമാണ് ഈ ഗ്രന്ഥം. സംഖ്യാ എന്ന ശബ്ദത്തിന് ജ്ഞാനം എന്നര്‍ത്ഥമുണ്ട്. ജ്ഞാനപ്രതിപാദമാകയാല്‍ കാപിലതന്ത്രത്തിനു സാംഖ്യം എന്ന് പറയപ്പെടുന്നു. സംഖ്യാഎന്ന…

  Read More »
 • “ഒരാഴ്ച ശ്രീ തപോവനസ്വാമി സന്നിധിയില്‍” PDF

  1952 ഏപ്രില്‍ 12-‍‍ാം തീയതി മുതല്‍ ഹിമവാന്റെ മധ്യപ്രദേശത്തുള്ള ഉത്തരകാശി എന്നാ പുണ്യസ്ഥലത്തുവച്ചു മഹാത്മാവായ ശ്രീ തപോവനസ്വാമികളുമായി ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ നടത്തിയ വേദാന്തചര്‍ച്ചകളുടെ സംഗ്രഹമാണ്…

  Read More »
 • പ്രണവോപാസന PDF – ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍

  "നിര്‍ഗുണവും നിരാകാരവും അദൃശ്യവും അവ്യപദേശ്യവുംഇന്ദ്രിയാഗ്രാഹ്യവും മനോബുദ്ധികള്‍ക്കതീതവുമായ നിത്യസത്യത്തെപ്പറ്റിയുള്ള സങ്കല്പംപോലും സാമാന്യബുദ്ധികള്‍ക്ക് അസാധ്യമായതിനാല്‍ അതിനുള്ള ഒരു സുഗമമാര്‍ഗ്ഗമായാണ് ഉപാസനയെ ഉപദേശിച്ചിട്ടുള്ളത്. ലൌകികവിഷയങ്ങളില്‍ നിന്നെല്ലാം വ്യാവൃത്തമായ മനസ്സിനെ ഏതെങ്കിലും ഒരു…

  Read More »
 • “ശ്രീ വിദ്യാധിരാജ വിലാസം” ഗാനകാവ്യം PDF – കുറിശ്ശേരി

  ശ്രീ കുറിശ്ശേരിയുടെ "ശ്രീ വിദ്യാധിരാജ വിലാസം" എന്ന ഗാനകാവ്യത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ബാല്യം, വിദ്യാഭ്യാസം, സിദ്ധിവൈവിധ്യങ്ങള്‍ , ജീവിതരീതി, ഗ്രന്ഥങ്ങള്‍ , മഹാസമാധി എന്നിങ്ങനെ…

  Read More »
 • സത്സംഗവും സ്വാധ്യായവും PDF – സ്വാമി ശിവാനന്ദ

  "നിങ്ങളുടെ മൂലസ്ഥാനത്തേക്ക്, അകത്തേയ്ക്കുതന്നെ, തിരിയുക. സംസാരമരുവില്‍ നിങ്ങള്‍ അലഞ്ഞതുമതി. ആ മരുപ്പറമ്പില്‍ ചില ഉറവകള്‍ ഉണ്ട്. അവയാണ് മഹാത്മാക്കള്‍. അവയില്‍നിന്നു യഥേഷ്ടം പാനം ചെയ്യുക. നിങ്ങളുടെ ഉത്പത്തിഭൂവായ…

  Read More »
 • പ്രപഞ്ചശുദ്ധിദശകം വ്യാഖ്യാനം PDF

  ജലം, അഗ്നി, മുതലായ രൂപം ധരിച്ച് സര്‍വ്വത്ര അകവും പുറവും തിങ്ങിവിളങ്ങുന്ന മായാമറകൊണ്ടുമൂടിയ സത്യത്തെ പ്രസന്നമായ ചിത്തത്തിലെ ആത്മാനുഭവത്തിലൂടെ കണ്ടെത്തിയാല്‍ അതോടെ ജീവിതരഹസ്യം ഉള്ളംകയ്യിലെ നെല്ലിക്കപോലെ തെളിയുന്നതാണ്

  Read More »
 • ഹരിനാമകീര്‍ത്തനം “തത്ത്വബോധിനി” വ്യാഖ്യാനം PDF

  തിരുവനന്തപുരം തമ്പാനൂര്‍ ആര്‍. പത്മനാഭപിള്ള ബി. എ. അവര്‍കളാല്‍ എഴുതി പ്രസാധനം ചെയ്യപ്പെട്ട ഹരിനാമകീര്‍ത്തനം "തത്ത്വബോധിനി" വ്യാഖ്യാനം വേദാന്തജ്ഞാന സമ്പാദനത്തിനു ഇച്ഛിക്കുന്ന കേരളീയര്‍ക്ക് അത്യന്തം ഉപകാരപ്രദമായ ഒന്നാകുന്നു.

  Read More »
 • ഹരിനാമകീര്‍ത്തനം വ്യാഖ്യാനം PDF – ശ്രീനിവാസ അയ്യങ്കാര്‍

  ലോകോപകാരാര്‍ത്ഥമായും തന്റെ മകള്‍ക്ക് ബ്രഹ്മജ്ഞാനം ഉദിക്കാന്‍വേണ്ടിയും എഴുത്തച്ഛ‍നാല്‍ ഉണ്ടാക്കപ്പെട്ടതാണ് ഹരിനാമകീര്‍ത്തനം എന്ന് വിശ്വസിക്കപ്പെടുന്നു. മദമാത്സര്യമൊന്നും മനസ്സില്‍ തോന്നാതെ ഭക്തിയോടുകൂടി ഈ സ്തുതിയെ പഠിക്കുന്നവന്‍ സംസാരമാകുന്ന സമുദ്രത്തില്‍ ഒരുനാളും…

  Read More »
 • അനുഭൂതിദശകം വ്യാഖ്യാനം PDF – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

  രൂപസ്പര്‍ശാദി വിഷയാനുഭവങ്ങള്‍ ഏതോ ശുദ്ധവസ്തുവില്‍ കണ്ണ്, തൊലി മുതലായ ഉപകരണങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന താല്ക്കാലികാനുഭവങ്ങള്‍ മാത്രമാണ്. ഏതു ശുദ്ധവസ്തുവാണ് ഉപകരണങ്ങളിലൂടെ ഇങ്ങനെ വിഷയരൂപം കൈക്കൊണ്ടതുപോലെ കാണപ്പെടുന്നത് എന്ന് കണ്ടുപിടിക്കുന്നതാണ്…

  Read More »
 • ശ്രീ യോഗവാസിഷ്ഠസാരം (രമണീയാദ്വൈതസൗധം) PDF

  യോഗവാസിഷ്ഠത്തെക്കുറിച്ച് ഭഗവാന്‍ രമണമഹര്‍ഷി പറയുന്നു "ജ്ഞാന സമ്പാദനത്തിനു ഗ്രന്ഥങ്ങളാവശ്യമുണ്ടെങ്കില്‍ വാസിഷ്ഠമൊന്നു പോരേ!" സ്വാമി രാമതീര്‍ത്ഥന്‍ പറയുന്നു: "യോഗവാസിഷ്ഠ‍ം ഭാരതഭൂമിയുടെ ഒരു സാര്‍വ്വോത്തമഗ്രന്ഥമാണ്. ഈ ഗ്രന്ഥം ഭൂമണ്ഡലത്തിലുള്ള എല്ലാഗ്രന്ഥങ്ങളെയും…

  Read More »
 • ശാക്താദ്വൈതം PDF

  പരമപുരുഷാര്‍ത്ഥമായ മുക്തിക്കായി ശ്രവണമനനനിദിദ്ധ്യാസങ്ങള്‍ വഴിക്ക് ദൃഢമായ ബ്രഹ്മജ്ഞാനവും അതു സാധിക്കാത്തവര്‍ക്ക് അഷ്ടാംഗസാധനം വഴിക്കുള്ള യോഗവും അതിനും ശക്തിയില്ലാത്തവര്‍ക്ക് അഹംഗ്രഹോപാസനയും അതും ശക്യമല്ലാത്തവര്‍ക്ക് വിഗ്രഹോപാസനയും ഹിന്ദുമതം ഉപദേശിക്കുന്നു.

  Read More »
 • ലളിതാസഹസ്രനാമം – ലഘുവിവരണം PDF, പഠനക്രമം MP3, പ്രഭാഷണം MP3

  ശ്രീ ലളിതാസഹസ്രനാമത്തിലെ ഓരോ പദങ്ങളുടെയും അര്‍ത്ഥം ലഘുവായി "ലളിതാസഹസ്രനാമം - പദങ്ങളുടെ ലഘുവിവരണം" എന്ന ഈ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു. വളരെ ഗഹനമായ ധാരാളം വ്യാഖ്യാനങ്ങള്‍ ലഭ്യമാണെങ്കിലും ശ്രീ…

  Read More »
 • കൈവല്യനവനീതം PDF ഡൌണ്‍ലോഡ്

  അതീന്ദ്രിയജ്ഞാനത്തെ ഐന്ദ്രികമാക്കിപ്പറയുന്ന ഒരു സമ്പൂര്‍ണ്ണ അദ്ധ്യാത്മജ്ഞാന ശാസ്ത്രഗ്രന്ഥമാണ് കൈവല്യ നവനീതം. കൈവല്യനവനീതം തമിഴ്‌ മൂലഗ്രന്ഥത്തിന്റെ കര്‍ത്താവായ താണ്ഡവരായരും തദ്ഗുരുവായ നാരായണാചാര്യരും പതിനേഴാം നൂറ്റാണ്ടില്‍ തഞ്ചാവൂരിലെ നന്നിലം എന്ന…

  Read More »
 • അഗസ്ത്യരാമായണം PDF ഡൌണ്‍ലോഡ്

  രാമായണത്തില്‍ പങ്കെടുത്ത് പലതും നേരിട്ട് കണ്ടറിഞ്ഞ അനുഭവസ്ഥനായ ദ്രാവിഡഗോത്ര മഹാകവിയായ അഗസ്ത്യന്റെ രാമായണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മറ്റു രാമായണങ്ങളില്‍ കാണാത്തതും അതിനാല്‍ സമാധാനമില്ലാതെ കിടക്കുന്നതുമായ പല സംശയങ്ങള്‍ക്കും…

  Read More »
 • ശ്രീരമണമഹര്‍ഷി (ജീവചരിത്രം) PDF

  വിമലമായ ധര്‍മ്മാചരണത്താല്‍ പ്രശോഭിതമായ ഭാരതസംസ്കാരത്തിനു സര്‍വ്വഥാപ്രമാണമായി പ്രശോഭിക്കുന്ന ശ്രീ രമണമഹര്‍ഷികളെ കേരളീയര്‍ക്ക് ആദരപൂര്‍വം പരിചയപ്പെടുത്തുന്നതാണ് ഈ എളിയ ശ്രമം എന്ന് ഗ്രന്ഥകര്‍ത്താവായ ശ്രീ വി. കെ. ശങ്കരന്‍,…

  Read More »
 • ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും

  കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. അനേകം പ്രത്യേകതകള്‍ നിറഞ്ഞ ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹപ്രതിഷ്ഠ കടുശര്‍ക്കരബിംബമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ഇതിന്റെ നിര്‍മ്മിതി…

  Read More »
 • പ്രസ്ഥാനഭേദം PDF

  ഹിന്ദുക്കളുടെ പ്രാമാണിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് പ്രസ്ഥാനഭേദം എന്ന ഈ ഗ്രന്ഥം. വേദങ്ങള്‍, വേദാംഗങ്ങള്‍, ഉപാംഗങ്ങള്‍, ഉപവേദങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പ്രദിപാദിക്കുന്നു. ശ്രീമധുസൂദന സരസ്വതീപ്രണീതമായ സംസ്കൃതഗ്രന്ഥത്തിന് ശ്രീ ജി…

  Read More »
 • ശ്രീ രമണധ്യാനം PDF

  ശ്രീ വേലൂര്‍ ഐരാവതയ്യരാല്‍ മണിപ്രവാളത്തില്‍ വിരചിതമായ ശ്രീ രമണധ്യാനം എന്ന ഈ കൃതി 1948-ല്‍ തിരുവണ്ണാമല രമണാശ്രമം സര്‍വ്വാധികാരി ശ്രീ നിരഞ്ജനാനന്ദസ്വാമികളാല്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടതാണ്. അദ്ധ്യയനം ചെയ്യുന്നവരുടെ…

  Read More »
 • വിഷ്ണുസഹസ്രനാമം വ്യാഖ്യാനം PDF

  മഹാഭാരത മഹാസമുദ്രത്തില്‍ നിന്ന് നമുക്ക് അനവധി അനര്‍ഘരത്നങ്ങള്‍ ലഭിച്ചിട്ടുള്ളവയില്‍ ഒന്നാണ് ശ്രീ വിഷ്ണുസഹസ്രനാമം. എന്നാല്‍ തത്തമ്മ പറയുംപോലെ ജപിച്ചാല്‍ ഉദ്ദിഷ്ടഫലം കിട്ടുകയില്ല. ശ്രദ്ധയും ഭക്തിയും ബാഹ്യാഭ്യന്തര ശുചിത്വവും…

  Read More »
 • പാതഞ്ജലയോഗസൂത്രം വ്യാഖ്യാനം PDF – ശ്രീ വി കെ നാരായണ ഭട്ടതിരി

  പാതഞ്ജലയോഗസൂത്രങ്ങളെ വ്യാഖ്യാനിച്ച് ശ്രീ വി കെ നാരായണ ഭട്ടതിരി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ചിത്തത്തെ ഏകാഗ്രമാക്കി ആത്മബോധം ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗങ്ങളെയാണ് പതഞ്‌ജലി മഹര്‍ഷി യോഗശാസ്ത്രം…

  Read More »
 • ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം PDF

  പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-ല്‍ പുറത്തിറക്കിയതാന് ഈ ഗ്രന്ഥം. ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവിതത്തിന്റെ ഒരു സമഗ്രമായ ഒരു വീക്ഷണത്തോടൊപ്പം, അവിടത്തേക്കു നേരിട്ട്…

  Read More »
Close