മറ്റുള്ളവ / കൂടുതല്‍

 • ബ്രഹ്മവും സൃഷ്ടിയും (538)

  ആദികാലം മുതലേ തന്നെ യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ബ്രഹ്മം സ്വയം ബ്രഹ്മമായി നിലകൊള്ളുന്നു. അത് തന്നെയാണ് ആകാശമായും വായുവായും അഗ്നിയായും ജലമായും ഭൂമിയായും പര്‍വ്വതങ്ങളായും ഉള്ളത്. ബ്രഹ്മവും സൃഷ്ടികളും…

  Read More »
 • ഗോപികാവിദ്യ ധ്യാനയോഗരഹസ്യം PDF

  ദത്താത്രേയപീഠത്തിലെ ശ്രീ ഭൈരവാനന്ദ യോഗീന്ദ്രനാഥ് എഴുതിയ 'ഗോപികാവിദ്യ ധ്യാനയോഗരഹസ്യം' എന്ന ഈ ഗ്രന്ഥത്തില്‍ യോഗവിദ്യ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.പ്രാണനെ കുറിച്ചും നാഡികളെ കുറിച്ചും ഗുണങ്ങളെ കുറിച്ചും ഭക്തിയെ കുറിച്ചും…

  Read More »
 • യോഗമാര്‍ഗ്ഗവും യോഗചികിത്സയും PDF

  സാനതന തത്ത്വചിന്ത, ആരോഗ്യസംരക്ഷണം, ദുഃഖകാരണം, ദുഃഖമോചനം, ആധാരങ്ങളും സിദ്ധികളും, മനസ്, സാധന, അഭ്യാസമുറകള്‍, ശരീരം, ശ്വാസോച്ഛ്വാസം, യോഗാസനങ്ങള്‍, യോഗചികിത്സ, പ്രാണായാമം തുടങ്ങിയ വിഷയങ്ങള്‍ വായിച്ചറിഞ്ഞിരിക്കുന്നതിനു പ്രയോജനപ്പെടും.

  Read More »
 • ശ്രേയസ് കൂട്ടായ്മ 2013 – തിരുവനന്തപുരം

  നമ്മളില്‍ പലരുടെയും ആഗ്രഹം പോലെ, ശ്രേയസ് സുമനസ്സുകളുടെ ലളിതമായൊരു ഒത്തുചേരല്‍ തിരുവനന്തപുരത്തുവച്ച് നടത്താന്‍ തീരുമാനിച്ചു. ഈ ശ്രേയസ് കൂട്ടായ്മയില്‍ പരസ്പരം കണ്ടുമുട്ടാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും സത്സംഗത്തിനും അവസരമുണ്ടാകട്ടെ.…

  Read More »
 • ശ്രേയസ് അഞ്ചാം വര്‍ഷത്തിലേക്ക് …

  ആദ്യകാലത്ത് ഒരു ബ്ലോഗായി തുങ്ങി, 2008 നവംബര്‍ 1നു www.sreyas.in എന്ന അഡ്രസ്സില്‍ നിലവില്‍ വന്ന ശ്രേയസ് ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു. ചെറിയ ലേഖനങ്ങളില്‍ തുടങ്ങി,…

  Read More »
 • കഠോപനിഷത്തിലെ രഥകല്‍പ്പനയും അര്‍ജുനന്റെ രഥവും

  ശ്രീകൃഷ്ണഭഗവാന്‍ തേരാളിയായി വില്ലാളിവീരനായ അര്‍ജുനന്‍ മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തില്‍ പങ്കെടുത്ത തേരില്‍ എത്ര കുതിരകളെ പൂട്ടിയിരുന്നു? ഈ ചോദ്യം പലപ്പോഴായി കേട്ടിട്ടുണ്ട്. നാലാണെന്ന് ചിലര്‍, അഞ്ചാണെന്ന് മറ്റുചിലര്‍. ഇതാണ്…

  Read More »
 • യമനിയമങ്ങളിലൂടെ ശക്തിയാര്‍ജിക്കുക, പൂര്‍ണതയിലേക്കെത്തുക

  വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ് യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്. യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരികശുദ്ധി ബാഹ്യമായ…

  Read More »
 • ജ്യോത്സ്യം , മന്ത്രവാദം – സ്വാമി ദയാനന്ദസരസ്വതി

  വാസ്തവത്തില്‍ ജപംകൊണ്ട് ഫലമൊന്നുമുണ്ടായില്ലെങ്കില്‍ ആ ധൂര്‍ത്തന്മാരുടെ കയ്യില്‍നിന്നും അവര്‍ക്ക് കൊടുത്തതില്‍ ഒന്നോ രണ്ടോ ഇരട്ടി പണം മടക്കി വാങ്ങേണ്ടതാണ്. കുട്ടി ജീവിച്ചിരിക്കുന്നതായാലും അങ്ങനെ മടക്കി മേടിക്കുക തന്നെയാണ്…

  Read More »
 • ജ്യോതിഷം – പ്രവചനവും പരിഹാരവും

  ജ്യോത്സ്യന്‍ ഒരു കാര്യം പ്രവചിച്ചാല്‍, അത് സംഭവിച്ചാല്‍ മാത്രമല്ലേ പ്രവചനം ശരിയായി എന്നുപറയാന്‍ കഴിയൂ? പ്രവചനം ശരിയായിരിക്കണമെങ്കില്‍ പരിഹാരം ചെയ്താലും മാറ്റാന്‍ കഴിയില്ല; പരിഹാരം ചെയ്തു മാറ്റാമെങ്കില്‍…

  Read More »
 • ഹംസന്‍ , പരമഹംസന്‍

  സന്ന്യാസിമാരെ ഹംസനെന്നും പരമഹംസനെന്നും പറയാറുണ്ട്‌, സന്ന്യാസധര്‍മത്തെ പാരമഹംസ്യധര്‍മമെന്നും പറയാറുണ്ട്‌. ജീവന്റെ പര്യായമായിട്ടാണ്‌ മിക്കവാറും ഹംസശബ്ദം പറഞ്ഞുവരാറ്‌. ശരീരാഭിമാനം വിട്ടു ജീവാഭിമാനിയായിത്തീര്‍ന്നിരിക്കുന്നു എന്നഅര്‍ത്ഥത്തിലാണ്‌ സന്ന്യാസിയെ ഹംസനെന്ന്‌ പറയുന്നത്‌. ജീവാഭിമാനവുംവിട്ട്‌…

  Read More »
 • അദ്ധ്യാത്മസഹായം ഏറ്റവും വലിയ സഹായം

  ദുഖങ്ങളെ ശാശ്വതമായി ഒഴിവാക്കാന്‍ ആത്മജ്ഞാനത്തിനു മാത്രമേ കഴിയൂ; മറ്റേതുതരം ജ്ഞാനവും ആവശ്യങ്ങളെ അല്പനേരത്തേക്കു നിവര്‍ത്തിക്കുകമാത്രം ചെയ്യും. ആത്മ ജ്ഞാനത്തോടുകൂടി മാത്രമേ ആവശ്യങ്ങളെ ജനിപ്പിക്കുന്ന (അവിദ്യാ) ശക്തി പാടേ…

  Read More »
 • യമം – അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം (4)

  അഷ്ടാംഗയോഗത്തിലെ ആദ്യത്തേതും വളരെ പ്രധാനപ്പെട്ടതുമായ അംഗമാണ്‌ യമം. കാലദേശഭാഷകള്‍ക്കതീതമായി, സാര്‍വ്വത്രികമായി അംഗീകരിച്ചിട്ടുള്ളതും അനുഷ്ഠിക്കേണ്ടതുമായ ധാര്‍മികമൂല്യങ്ങളാണ്‌ യമങ്ങള്‍. മനുഷ്യരാശിയുടെ വളര്‍ച്ചയും നിലനില്‍പും ഇവയുടെ നിലനില്‍പിനെ ആശ്രയിച്ചിരുക്കുന്നു. യമങ്ങള്‍ അഞ്ചാണ്‌.…

  Read More »
 • യോഗശാസ്ത്രം പുരാതന ഗ്രന്ഥങ്ങളില്‍ (3)

  വിപരീതഭാവങ്ങള്‍ മനസ്സില്‍ സ്വാഭാവികമായി ഉണ്ടാകാറുണ്ട്‌. രാഗം, ദ്വേഷം, സുഖം, ദുഃഖം, മാനം, അപമാനം, നിന്ദ, സ്തുതി ഇതുപോലുള്ള ദ്വന്ദഭാവങ്ങള്‍ മനസ്സിനെ എല്ലാ സമയവും മദിക്കുന്നതാണ്‌. ഒരിക്കലും ഇണപിരിയാത്ത…

  Read More »
 • യോഗദര്‍ശനം – ഒരു ആമുഖം (2)

  സാധാരണ നിലയില്‍ ഒരു മനുഷ്യന്‍ ഒരു നിമിഷംപോലും വെറുതെ ഇരിക്കുവാന്‍ സാധ്യമല്ല. അവന്‍ എപ്പോഴും ഏതെങ്കിലും തരത്തിലുള്ള കര്‍മ്മത്തില്‍ വ്യാപൃതനായിരിക്കും. അഭംഗുരവും നിരന്തരവുമായ കര്‍മ്മത്തില്‍ മനുഷ്യന്‍ എന്തിന്‌…

  Read More »
 • യോഗശാസ്ത്രത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍ (1)

  ആധുനിക കാലഘട്ടത്തില്‍ വളരെയധികം തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് വിധേയമായിട്ടുള്ള പൗരാണിക ഭാരതീയ ശാസ്ത്രമാണ് യോഗശാസ്ത്രം. യോഗശാസ്ത്രം ഒരു കാലത്ത് ഭാരതീയ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇടക്കാലത്ത് പ്രതാപം…

  Read More »
 • യോഗസൂത്രം കൈവല്യപാദം – മലയാളം അര്‍ത്ഥസഹിതം (4)

  ജന്മം, ഔഷധി, മന്ത്രം, തപസ്സ്, സമാധി എന്നിവയില്‍ നിന്നുണ്ടാകുന്നവയാണ് സിദ്ധികള്‍. ശരീരേന്ദ്രിയമനോബുദ്ധികളുടെ പരിവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന നൂതനമായ ശരീരസ്ഥിതിയെയാണ് സിദ്ധി യെന്നു പറയുന്നത്. യോഗി പല പ്രകാരത്തില്‍…

  Read More »
 • യോഗസൂത്രം വിഭൂതിപാദം – മലയാളം അര്‍ത്ഥസഹിതം (3)

  ചിത്തത്തിനെ ഒരു സ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതാണ് ധാരണാ എന്ന യോഗാംഗം. അവിടെ ചിത്തത്തെ സ്ഥിരതയോടും ഏകാഗ്രതയോടും കൂടി നിലനിര്‍ത്തലാണ് ധ്യാനം. ആ ധ്യാനം തന്നെ ധ്യേയവസ്തുവില്‍ തികച്ചും ഏകാഗ്രപ്പെട്ട്…

  Read More »
 • യോഗസൂത്രം സാധനപാദം – മലയാളം അര്‍ത്ഥസഹിതം (2)

  തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം ഈ മൂന്നും ഉള്‍ക്കൊള്ളുന്നതാണ് ക്രിയായോഗം. സൂക്ഷ്മരൂപത്തില്‍ ചിത്തത്തില്‍ ലയിച്ചിരിക്കുന്ന എല്ലാ വിധ മാനസികക്ലേശങ്ങളും പ്രതിവിധികളാല്‍ അകറ്റപ്പെടേണ്ടവയാണ്. ക്രിയായോഗാനുഷ്ഠാനം, ധ്യാനം എന്നിവയാണ് ഇവയ്ക്കുള്ള പ്രതിവിധി.…

  Read More »
 • യോഗസൂത്രം സമാധിപാദം – മലയാളം അര്‍ത്ഥസഹിതം (1)

  യോഗമെന്നത് ചിത്തവൃത്തികളുടെ നിരോധമാകുന്നു. അപ്പോള്‍ ദ്രഷ്ടാവിന് സ്വരൂപത്തി‍ല്‍ സ്ഥിതി ലഭിക്കുന്നു. മറ്റുള്ള സമയങ്ങളില്‍ (ദ്രഷ്ടാവ്) അതാതു വൃത്തികളുടെ സ്വരൂപത്തിലാണിരിക്കുന്നത്. അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും ഇവയെ (വൃത്തികളെ)…

  Read More »
 • ആത്മീയ – സനാതനധര്‍മ്മ പരിപാടി അറിയിപ്പുകള്‍ ( ഇവന്റ് കലണ്ടര്‍ )

  കേരളത്തിലും പുറത്തും വച്ച് നടത്തപ്പെടുന്ന വിശിഷ്ടവ്യക്തികളുടെ ആത്മീയ പ്രഭാഷണങ്ങളുടെയും സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട പരിപാടികളുടെയും വിവരങ്ങള്‍ ലഭ്യാമാക്കുന്നതിനായി ഇവന്റ് കലണ്ടര്‍ എന്നൊരു വിഭാഗം ശ്രേയസ് വെബ്സൈറ്റില്‍ ആരംഭിച്ചിരിക്കുന്നു. പരിപാടിയുടെ…

  Read More »
 • ശ്രേയസ് ബ്ലോഗിന്റെ ഒരു വര്‍ഷം – നന്ദി.

  ശ്രേയസ് എന്ന പേരില്‍ ഈ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആദ്യം ബ്ലോഗ്ഗര്‍ .കോം-ലും പിന്നീട് സ്വന്തമായി ഹോസ്റ്റിംഗ് സ്പെയിസിലുമായി ഈ സംരംഭം…

  Read More »
 • ചട്ടമ്പിസ്വാമി 156-മത് ജയന്തി ആഘോഷം 2009, കണ്ണമ്മൂല

  ശ്രീ ചട്ടമ്പിസ്വാമികളുടെ 156-മത് ജയന്തി ദിവസമായ സെപ്റ്റംബര്‍ ഒന്‍പതിന്, ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീകാര്യത്തുനിന്നും കണ്ണമ്മൂലവരെ ഘോഷയാത്ര നടന്നു. വൈകുന്നേരം ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയില്‍ അനുസ്മരണ സമ്മേളനം…

  Read More »
 • മനസ്സും മനസ്സാക്ഷിയായ ഈശ്വരനും

  നാം ഗാഢമായി ഉറങ്ങുമ്പോള്‍ മറ്റൊന്നും അറിയുന്നില്ല, കാണുന്നില്ല, കേള്‍ക്കുന്നില്ല, ആഗ്രഹിക്കുന്നില്ല, കാമക്രോധാദികളുമില്ല. ഗാഢനിദ്രയില്‍ നമ്മുടെ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല എന്നുപറയാം. ഉറക്കം എഴുന്നേറ്റു കഴിഞ്ഞിട്ട് നാം പറയുന്നു "ഉറക്കം…

  Read More »
 • ഈശ്വരനും ഭാഷയും ചിന്തയും പ്രാര്‍ത്ഥനയും

  എല്ലാ ഈശ്വരവിശ്വാസികളും ദിവസേനയോ പ്രത്യേക ദിവസങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലും കാര്യസാധ്യത്തിനായോ പ്രാര്‍ത്ഥിക്കാറുണ്ട്. ചിലര്‍ ശത്രുസംഹാരത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റു ചിലര്‍ ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടാവരുതേ എന്നു…

  Read More »
 • ശ്രീനാരായണസ്വാമിയുടെ 155-മത് ജയന്തി ആഘോഷം, ചെമ്പഴന്തി

  സെപ്റ്റംബര്‍ 2009നു ശ്രീനാരായണസ്വാമിയുടെ ജന്മനാടായ ചെമ്പഴന്തിയില്‍ നടന്ന 155-മത് ജയന്തി ആഘോഷം. ചിങ്ങമാസത്തിലെ ചതയം നാളില്‍ ചെമ്പഴന്തി ഗുരുകുലത്തില്‍ സമുചിതമായി ആഘോഷിച്ചപ്പോള്‍ ക്ലിക്ക് ചെയ്ത ചില ചിത്രങ്ങള്‍.

  Read More »
 • നമ്മുടെ പ്രാദേശിക ഓണാഘോഷം 2009

  ഈയുള്ളവന്‍ വസിക്കുന്ന ശ്രീകാര്യം പഞ്ചായത്ത് ചെമ്പഴന്തി വാര്‍ഡിലെ ചേങ്കോട്ടുകോണം ആശ്രമത്തിനു സമീപത്തുള്ള അയ്യന്‍കോയിക്കല്‍ ലെയിനിലെ പുതുതായി രൂപീകൃതമായ അയ്യന്‍കോയിക്കല്‍ റെസിഡന്റ്സ് അസോസിയേഷന്‍ (AKRA) ഇക്കൊല്ലത്തെ ഓണം സമുചിതം…

  Read More »
 • കുതംബൈ സിദ്ധര്‍ പാടല്‍

  പതിനെട്ട് സിദ്ധര്‍കളില്‍പ്പെട്ട കുതംബൈ സിദ്ധരുടെ ഒരു പാട്ടാണ് (പാടല്‍) താഴെ കൊടുത്തിരിക്കുന്നത്. സിദ്ധമാര്‍ഗ്ഗത്തില്‍ യോഗം അഭ്യാസം ചെയ്തു ശാന്തിയായി സുഖിക്കുന്ന അവസ്ഥയെ അദ്ദേഹം വര്‍ണ്ണിക്കുന്നു. ഈയുള്ളവന് തമിഴ്‌…

  Read More »
 • ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും

  പ്രജാതല്‍പരനായ മാവേലിയെ ഭയന്ന്, ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മാവേലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി എന്നും, പ്രജകളെ കാണാനായി…

  Read More »
 • അരുവിപ്പുറം ശിവക്ഷേത്രം ചിത്രങ്ങള്‍

  തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് അരുവിപ്പുറത്തുള്ള ശിവക്ഷേത്രവും ശ്രീനാരായണ ആശ്രമവും. അരുവിപ്പുറത്ത് ശ്രീനാരായണസ്വാമി സ്ഥാപിച്ച ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രപരിസരവും നെയ്യാറും ഉള്‍ക്കൊള്ളിച്ച ചില…

  Read More »
 • ഈശ്വരന്‍ – നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം

  ഈശ്വരന് രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, ബുദ്ധിയില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവൃത്തിയില്ല. ഈശ്വരന്‍ ഏകമാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്,…

  Read More »
Close