ശ്രീമദ് നാരായണീയം

 • ശ്രീനാരായണീയം വ്യാഖ്യാനസഹിതം PDF

  മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി രചിച്ച ഭക്തിസാന്ദ്രമായ സംസ്കൃതകൃതിയായ ശ്രീനാരായണീയത്തിനു എന്‍. രാമന്‍പിള്ള, കാവുങ്ങല്‍ എന്‍. നീലകണ്‌ഠപ്പിള്ള എന്നിവരുടെ മലയാള വ്യാഖ്യാനത്തോടുകൂടി കൊല്ലം ശ്രീരാമവിലാസം പ്രസ്‌ & ബുക്ക്…

  Read More »
 • നാരായണീയം സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

  ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നാരായണീയത്തെ ആസ്പദമാക്കി നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ…

  Read More »
 • ആഗമാദീനം പരമതാത് പര്‍യ്യനിരുപണവര്‍ണ്ണനം – നാരായണീയം (90)

  ഹേ പരമാത്മസ്വരുപിയായുള്ളോവോ! വൃകസുരന്‍‍, ഭൃഗുമഹര്‍ഷി, മോഹിനി, അംബരീഷന്‍ മുതലായവരുടെ ചരിത്രങ്ങളി‍ല്‍ നിന്തിരുവടിയുടെ മാഹാത്മ്യം ശിവന്‍ മുതലായ ദേവന്മാരെല്ലാവരേയും ജയിക്കുക എന്നുള്ളതിലാണെന്നു ഇവിടെ തീര്‍ച്ചപ്പെട്ടുകഴിഞ്ഞു ! നിഷ്കളമായും സകളമായുമിരിക്കുന്നതില്‍നിന്നു…

  Read More »
 • വൃകാസുരവധവര്‍ണ്ണനം – നാരായണീയം (89)

  ലക്ഷ്മീവല്ലഭ! ഇവിടെ നിന്തിരുവടിയുടെ ഭക്തന്മാരില്‍ സമ്പത്ത് അത്രക്ഷണത്തിലുണ്ടാവുന്നില്ലെന്നുള്ളത് ഇവിടെ അഹങ്കാരമുണ്ടാക്കുന്നതാണ് എന്നതു കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. മനോജയം വന്നിട്ടില്ലാത്തവര്‍ക്കു മനഃശാന്തിയുണ്ടക്കിയശേഷം പിന്നീട് എല്ലാ അഭീഷ്ടങ്ങളേയും നിന്തിരുവടി നല്‍കിക്കൊണ്ടിരിക്കുന്നു;…

  Read More »
 • അര്‍ജ്ജുനഗര്‍വ്വാപനയനവര്‍ണ്ണനം – നാരായണീയം (88)

  മരിച്ചുപോയ ഗുരുപുത്രനെക്കൊണ്ടുവന്നു കൊടുത്തത് കേട്ടതിനാല്‍ പണ്ടെ തന്നെ തന്റെ ആദ്യം ജനിച്ച ആറു മക്കളേയും കാണുന്നതിന്നു ആഗ്രഹിച്ചുകൊണ്ടിരുന്ന അമ്മയായ ദേവകിയുടെ വാക്കനുസരിച്ച് നിന്തിരുവടി സുതലലോകത്തില്‍ മഹാബലിയെ പ്രാപിച്ച്…

  Read More »
 • കുചേലോപാഖ്യാനവര്‍ണ്ണനം – നാരായണീയം (87)

  സാന്ദീപനിയെന്ന മഹര്‍ഷിയുടെ പര്‍ണ്ണശാലയി‍ല്‍ നിന്തിരുവടിയുടെ ഒരുമിച്ചു പഠിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചനും മനസ്സിനു പരിപാകംവന്നവനും ഗൃഹസ്ഥാശ്രമം കൈകൊണ്ടിരിക്കുന്നവനുമായ കുചേലന്‍ എന്നു പേരോടുകൂടിയ ആ ബ്രാഹ്മണ‍ന്‍ നിന്തിരുവടിയില്‍ പരമഭക്തിയോടുകൂടി ധനം…

  Read More »
 • സാല്വാദിവധവര്‍ണ്ണനവും ഭാരതയുദ്ധവ‍ര്‍ണ്ണനവും – നാരായണീയം (86)

  രുഗ്മിണീസ്വയംവരത്തില്‍ യാദവസൈന്യത്താ‍ല്‍ തോല്പിക്കപ്പെട്ടവനായ സാല്വരാജാവ് മഹേശ്വരനില്‍നിന്ന് സൗരം എന്നു പേരോടുകൂടിയ ഇഷ്ടംപോലെ ഗമിക്കുന്ന ഒരു വിമാനത്തെ തപസ്സുകൊണ്ടു സമ്പാദിച്ചിട്ട്, നിന്തിരുവടി ഇന്ദ്രപ്രസ്ഥാനത്തി‍ല്‍ താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ മായാവിയായ അവന്‍ നിന്തിരുവടിയുടെ…

  Read More »
 • ജരാസന്ധവധവര്‍ണ്ണനം – നാരായണീയം (85)

  ഹേ ഭഗവാനേ ! അനന്തരം മഗദരാജാവായ ജരാസന്ധനാ‍ല്‍ വളരെക്കാലമായി തടവിലിട്ടടക്കപ്പെട്ട് കഷ്ടപ്പെടുത്തപ്പെട്ട ഇരുപത്തിനായിരത്തി എണ്ണുറു രാജാക്കന്മാര്‍ അനാഥരക്ഷകനായ നിന്തിരുവടിയുടെ സമീപത്തേക്കു ഒരു ദൂതനെ പറഞ്ഞയച്ചു. വളരെ പറയുന്നതെന്തിന്നു?…

  Read More »
 • സൂര്‍യ്യഗ്രഹണയാത്രാവര്‍ണ്ണനം – നാരായണീയം (84)

  അതില്‍പിന്നെ ഒരിക്ക‍ല്‍ സൂര്‍യ്യഗ്രഹണപുണ്യകാലത്തി‍ല്‍ കൃതവര്‍മ്മാവ് എന്നവനേയും പ്രദ്യുമ്നന്റെ പുത്രനായ അനിരുദ്ധനേയും ദ്വാരകാപുരിയി‍ല്‍ കാവല്‍നിര്‍ത്തി യാദവന്മാരോടും സ്ത്രീകളോടുകൂടി സമന്തപഞ്ചകം എന്ന പുണ്യതീര്‍ത്ഥത്തിലേക്കു നിന്തിരുവടി വന്നുചേര്‍ന്നു.

  Read More »
 • പൗണ്ഡ്രകവധാദിവര്‍ണ്ണനം – നാരായണീയം (83)

  അനന്തരം ബലരാമന്‍ അമ്പാടിയെ പ്രാപിച്ചവനായി സ്ത്രീലോലുപനായി കഴിയവേ മധുപാനംചെയ്തു മതിമറന്നവനായി താന്‍ വിളച്ചവഴിക്കു വരാതിരുന്ന യമുനാനദിയെ പിടിച്ചുവലിച്ച് തനിക്ക് കീഴടക്കി ഇഷ്ടംപോലെ ക്രീഡിച്ചുകൊണ്ട് പാര്‍ത്തുവരവെ പൗണ്ഡ്രകവാസുദേവന്‍ എന്നു…

  Read More »
 • ബാണയുദ്ധവും നൃഗമോക്ഷവര്‍ണ്ണനവും – നാരായണീയം (82)

  അങ്ങയുടെ അംശഭൂതനായി രുഗ്മിണിയുടെ പുത്രനായിരിക്കുന്ന ആ പ്രദ്യുമ്നനാവട്ടെ ശംബരന്‍ എന്ന അസുരനാ‍ല്‍ അപഹരിക്കപ്പെട്ടവനായി ആ അസുരനെ വധിച്ച് അവിടെ പാര്‍ത്തിരുന്ന രതീദേവിയോടുകൂടി തന്റെ പുരമായ ദ്വരകയെ പ്രാപിച്ചു.…

  Read More »
 • സുഭദ്രാഹരണപ്രഭൃതിവര്‍ണ്ണനം – നാരായണീയം (81)

  സ്നേഹമയിയും മനോഹരിയുമായ ആ സത്യഭാമയെ എല്ലായ്പോഴും ലാളിച്ചുകൊണ്ടിരിക്കുന്ന നിന്തിരുവടി പിന്നീട് അവളോടുകൂടിതന്നെ പാഞ്ചാലീസ്വയംവരത്തിന്നു എഴുന്നെള്ളി. അര്‍ജ്ജുനന്റെ സന്തോഷത്തിന്നുവേണ്ടി പിന്നിട് കുറച്ചുകാലം ഹസ്തിനപുരത്തില്‍ താമസിച്ച് ഹേ ഭഗവാനേ !…

  Read More »
 • സ്യമന്തകോപാഖ്യാനവര്‍ണ്ണനം – നാരായണീയം (80)

  ഭഗവാനേ ! അനന്തരം സാത്രജിത്ത് എന്നവന്നു സൂര്‍യ്യദേവനില്‍നിന്നു ലഭിച്ച ദിവ്യകായ സ്യകന്തകം എന്ന രത്നത്തെ അന്യന്റെ സ്വത്തിനെ ആഗ്രഹിക്കുന്നവനെന്നതുപോലെ നിന്തിരുവടി യാചിച്ചു. അതിന്നു കാരണം പലവിധത്തിലും എനിക്കുതോന്നുന്നുണ്ട്.…

  Read More »
 • രുക്മിണിസ്വയംവരവര്‍ണ്ണനം – നാരായണീയം (79)

  സൈന്യത്തോടുകൂടിയ ബലരാമനാല്‍ അനുഗമിക്കപ്പെട്ടവനായ നിന്തിരുവടി വിദര്‍ഭാധിപതിയായ ഭീഷ്മനാല്‍ സല്ക്കരിച്ച് ബഹുമാനിക്കപ്പെട്ടാവനായി നഗരത്തി‍ല്‍ പ്രവേശിച്ചു; അങ്ങയുടെ ആഗമനത്തെ അറിയിക്കുന്നവനായ ആ വിപ്രകുമാരനെ വര്‍ദ്ധിച്ച കുതുകത്തോടുകൂടിയവളായ ആ രുഗ്മിണി ഉടനെതന്നെ…

  Read More »
 • രുക്മിണീസ്വയംവരവര്‍ണ്ണനം – നാരായണീയം (78)

  ദേവശില്പിയായ വിശ്വകര്‍മ്മാവിനാ‍ല്‍ വര്‍ദ്ധിക്കപ്പെട്ട ശില്പചാതുര്‍യ്യത്തോടും ദേവന്മാരാല്‍ നല്കപ്പെട്ട സകലവിധ ഐശ്വര്‍യ്യങ്ങളോടുംകൂടിയതും സമുദ്രത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നതുമായ പുതിയ നഗരത്തെ നിന്തിരുവടി ശരീരകാന്തികൊണ്ടു പരിശോഭിപ്പിച്ചുവല്ലോ !

  Read More »
 • ഉപശ്ലോകോല്‍പത്തിയും ജരാസന്ധയുദ്ധവും – നാരായണീയം (77)

  അനന്തരം നിന്തിരുവടി വളരെക്കാലമായി കാമപരവശനായി എല്ലായ്പോഴും അങ്ങയുടെ പ്രത്യാഗമനമാകുന്ന മഹോത്സാത്തെത്തന്നെ ആലോചിച്ചു കൊണ്ടിരിക്കുന്നവളായി ദിവസംതോറും ‘വാസകസജ്ജികയായി’[10] അണി ഞ്ഞൊരുങ്ങിയിരുന്ന വളായ സൈരന്ധ്രിയുടെ മനോഹരമായി അലങ്കരിക്കപ്പെട്ടിരുന്ന പാര്‍പ്പിടത്തിലേക്കു ഭാഗവതോത്തമനായ…

  Read More »
 • ഉദ്ധവദൂത്യവര്‍ണ്ണനം – നാരായണീയം (76)

  അനന്തരം എല്ലാമറിയുന്നവനായ നിന്തിരുവടി ബലഭദ്രനോടുംകൂടി സാന്ദീപനി എന്ന ബ്രാഹ്മണശ്രേഷ്ഠന്റെ അടുക്കല്‍ചെന്ന് അറുപത്തിനാലു ദിവസങ്ങ‍ള്‍ കൊണ്ട് എല്ലാ വിദ്യകളേയും ഗ്രഹിച്ച് ഗുരുദക്ഷിണയ്ക്കായി മരിച്ചുപോയ പുത്രനെ യമലോകത്തുനിന്നു കൂട്ടികൊണ്ടുവന്ന് അദ്ദേഹത്തിന്നു…

  Read More »
 • കംസവധവര്‍ണ്ണനം – നാരായണീയം (75)

  പിറ്റേന്നു രാവിലെ ഭീതനായ ഭോജേശ്വരന്റെ മല്ലക്രീഡയുടെ ആരംഭത്തെ സൂചിപ്പിക്കുന്നതായ പെരുമ്പറ മുഴങ്ങിത്തുടങ്ങുകയും രാജാക്കന്മാരുടെ സംഘം മഞ്ചങ്ങളുടെ നേര്‍ക്ക് ചെല്ലുകയും നന്ദഗോപനും മാളികയിലെത്തുകയും ഭോജേശ്വരനായ കംസന്‍ മണിമാളികയുടെ ഉയര്‍ന്നനിലയി‍ല്‍…

  Read More »
 • ഭഗവത് പുരപ്രവേശരജകനിഗ്രഹാദിവര്‍ണ്ണനം – നാരായണീയം (74)

  ഉച്ചതിരിഞ്ഞതോടുകൂടി മഥുരപുരിയില്‍ എത്തിച്ചേര്‍ന്ന നിന്തിരുവടി അവിടെ ബാഹ്യോദ്യാനത്തില്‍ താമസിക്കുന്നവനായി ഭക്ഷണം കഴിച്ചശേഷം സ്നേഹിതന്മാരോടുകൂടി നഗരം നടന്നു കാണുന്നതിനായി പുറപ്പെട്ട് വളരെക്കാലത്തെ ശ്രവണം കൊണ്ട് ഭഗവാനെക്കാണുന്നതിന്നുള്ള ഉല്‍ക്കണ്ഠയോടുകൂടിയ സ്ത്രീപുരുഷന്മാരുടെ…

  Read More »
 • ഭഗവാന്റെ മഥുരാപ്രസ്ഥാനവര്‍ണ്ണനം – നാരായണീയം (73)

  അനന്തരം നിന്തിരുവടിയുടെ മഥുരാപുരിയിലേക്കുള്ള യാത്രയെപറ്റിയെ വര്‍ത്തമാനത്തെ കേട്ടിട്ട് ആ ഗോപകന്യകമാര്‍ ഏറ്റവും ദുഃഖിതരായി; ഇവര്‍ ഒന്നിച്ചുചേര്‍ന്നു ഇതെന്താണ് ? ഇതെന്താണ് ? എന്നിങ്ങിനെ വിലാപങ്ങള്‍ തുടങ്ങി.

  Read More »
 • അക്രൂര യാത്രാവൃത്താന്തവര്‍ണ്ണനം – നാരായണീയം (72)

  ശേഷതല്പത്തില്‍ പള്ളികൊള്ളുന്ന ദേവ ! അതിന്നുശേഷം നാരദന്‍ പറഞ്ഞതില്‍നിന്നു നിന്തിരുവടിയെ അമ്പാടിയില്‍ നിവസിക്കുന്നവനായി കേട്ട് ആ ഭോജേശ്വരനായ കംസന്‍ മനം കലങ്ങിയവനായി ഗാന്ദിനീപുത്രനായ അക്രൂരനെ വിളിച്ച് ധനുര്‍യ്യാഗമെന്ന…

  Read More »
 • കേശീവ്യോമാസുരവധക്രിഡാവര്‍ണ്ണനം – നാരായണീയം (71)

  എല്ലാ പ്രവൃത്തികളിലും ഫലത്തോടുകൂടിയവനും ഭോജേശ്വരനായ കംസന്റെ ഉറ്റ ബന്ധുവുമായ ആ കേശി എന്ന അസുരന്‍ നിന്തിരുവടി മഹാലക്ഷ്മിയാ‍ല്‍ (കുതിരയാ‍ല്‍ എന്നും) പ്രാപിക്കത്തക്കവനാണ് എന്നു വിചാരിച്ചിട്ടൊ എന്നു തോന്നുമറു…

  Read More »
 • സുദര്‍ശനശാപമോക്ഷദിവര്‍ണ്ണനം – നാരായണീയം (70)

  ഇപ്രകാരം നിന്തിരുവടി രസാനുഭവംകൊണ്ടു പരവശമാംവണ്ണം ആ സുന്ദരിമാരെ രമിപ്പിച്ചുകോണ്ടിരിക്കവേ ഒരിക്കല്‍ ഗോപന്മാ‍ര്‍ അംബികാവനത്തിലെ പാര്‍വ്വതീപതിയായ ശ്രീപരമേശ്വരന്റെ ക്ഷേത്രത്തിലേക്കു നിന്തിരുവടിയൊന്നിച്ചുചെന്ന് അവിടെ ഉത്സവത്തില്‍ പങ്കുകൊണ്ട് രാത്രിയി‍ല്‍ സുഖമായി കിടന്നുറങ്ങി.…

  Read More »
 • രാസക്രീഡാവര്‍ണ്ണനം – നാരായണീയം (69)

  തലമുടിയില്‍ തിരുകിക്കെട്ടിയ മയില്‍പീലികളോടുകൂടിയതും ഇളകിക്കൊണ്ടിരിക്കുന്ന മകരകുണ്ഡലങ്ങളോടുകൂടിയതും മുത്തുമാലകള്‍ ‍, വനമാലയെന്നിവകൊണ്ടു സുന്ദരവും വിശിഷ്ടമായ കറിക്കൂട്ടുകളാല്‍ വര്‍ദ്ധിച്ച സൗരഭ്യത്തോടുകൂടിയതും മഞ്ഞപ്പട്ടുടയാടക്കുമേലണിയപ്പെട്ട പൊന്നരഞ്ഞാണ്‍കൊണ്ടു പരിലസിക്കുന്നതും ഒളിച്ചിതറുന്ന രത്നങ്ങള്‍ കൊണ്ടുപരിശോഭിക്കുന്ന കാല്‍ച്ചിലമ്പുകളോടുകൂടിയതും…

  Read More »
 • ആനന്ദപാരവശ്യവും പ്രണയകോപവര്‍ണ്ണനവും – നാരായണീയം (68)

  ഹേ കമലാക്ഷ ! ആ ഗോപസ്ത്രീകള്‍ അങ്ങയെ ദര്‍ശിച്ചതുകൊണ്ട് ആനന്ദപരവശരായി അമൃതധാരയാലഭിഷേകം ചെയ്യപ്പെട്ടവരെന്നതുപോലെ നിന്തിരുവടിയുടെ മുമ്പില്‍ സ്തബ്ധരായ് നിന്നുപോയി.

  Read More »
 • ഭഗവദന്ത‍ര്‍ദ്ധാനവും അന്വേഷണവും ആവിര്‍ഭാവവര്‍ണ്ണനവും – നാരായണീയം (67)

  സ്പഷ്ടമായ പരമാനന്ദരസംതന്നെ മൂര്‍ത്തികരിച്ചവരിച്ചിരുന്ന നിന്തിരുവടിയോടൊന്നിച്ച് ക്രീഡാസുഖം അനുഭവിച്ചവരായി അളവറ്റ ആനന്ദാനുഭൂതി ലഭിച്ചവരായ ആ സരസീരുഹാക്ഷികള്‍ വര്‍ദ്ധിച്ച മദത്തെ പ്രാപിച്ചു.

  Read More »
 • ധര്‍മ്മോപദേശവര്‍ണ്ണനവും ക്രീഡാവര്‍ണ്ണനം – നാരായണീയം (66)

  മന്മഥബാണങ്ങളേറ്റ് പരവശരായി അവിടെ വന്നുചേര്‍ന്നിരുന്ന ആ ഗോപവധുക്കള്‍ക്ക് അഭിലാഷത്തെ സാധിപ്പിച്ചുകൊടുക്കുന്നതിന്നു മനസ്സിലുറപ്പിച്ചവനെങ്കിലും അവരോടായി അനുകൂലമല്ലെന്ന നിലയില്‍ നിന്തിരുവടി അരുളിചെയ്തു.

  Read More »
 • ഗോപിസമാഗമവര്‍ണ്ണനം – നാരായണീയം (65)

  അനന്തരം നിന്തിരുവടി ഗൗരീവൃതത്തിന്റെ അവസാനത്തില്‍ ഗോപസ്ത്രീകളോട് പ്രതിജ്ഞചെയ്യപ്പെട്ടതായ കാമോത്സവലീലകളെ സാധിപ്പിക്കുന്നതിന്നു ഒരുങ്ങി പരിപൂര്‍ണ്ണമായി പ്രകാശിക്കുന്ന പൂനിലാവുകൊണ്ട് കുളുര്‍മയിണങ്ങിയ പരിസരങ്ങളോടുകൂടിയ യമുനാനദീതീരത്തിലുള്ള വനപ്രദേശത്തില്‍ വേണുനാദം മുഴക്കി.

  Read More »
 • ഗോവിന്ദ പട്ടാഭിഷേകവര്‍ണ്ണനം- നാരായണീയം (64)

  എല്ലാ ഗോപന്മാരും ഗോവര്‍ദ്ധനോദ്ധാരണം മുതലായ രീതിയിലുള്ള നിന്തിരുവടിയുടെ പരമോന്നതമായ മഹിമാതിശയത്തെ കണ്ടിട്ട് നിന്തിരുവടിയെ ലോകേശ്വരനെന്നു അനുമാനിക്കുന്നവരായി നന്ദഗോപനോട് ഭവാന്റെ ജാതകത്തെപറ്റി ചോദിച്ചു.

  Read More »
 • ഗോവര്‍ദ്ധനോദ്ധാരണവര്‍ണ്ണനം – നാരായണീയം (63)

  പെട്ടെന്നു ഗോകുലത്തിന്റെ മേല്‍ഭാഗത്തി‍ല്‍ ഇടവിടാതെയുള്ള ഇടിമുഴക്കം കൊണ്ട് എട്ടുദിക്കുകളേയും ഇളകിമറിക്കുന്നവയും വര്‍ണ്ണശോഭകൊണ്ട് അങ്ങയുടെ ശരീരകാന്തിയോടു കിടപിടിക്കുന്നവയുമായ കാര്‍മേഘങ്ങള്‍ നിന്തിരുവടിയാ‍ല്‍ കാണപ്പെട്ടുവല്ലോ.

  Read More »
Close