ഗ്രന്ഥങ്ങള്‍

 • മനസ്സ് വരച്ചുണ്ടാക്കുന്ന ചിത്രപടങ്ങള്‍ (397)

  മനസ്സാണ് സര്‍വ്വവ്യാപിയായ ആ പരമസത്തയുടെ നിശ്ശൂന്യമായ തിരശ്ശീലയില്‍ ത്രിലോകങ്ങളാകുന്ന ബഹുവര്‍ണ്ണചിത്രങ്ങള്‍ വരയ്ക്കുന്നത്. മനസ്സാണ് വിഭജനചിന്തകളെയും ശിഥിലവിചാരങ്ങളെയും പരിപാലിച്ചൂട്ടി വളര്‍ത്തുന്നത്. വാസ്തവത്തില്‍ അത്തരം ശിഥിലതകള്‍ യാഥാര്‍ത്ഥ്യമല്ല. അത് മനസ്സിന്റെ…

  Read More »
 • വാസനകളുടെ വിക്ഷേപം (396)

  ‘ഞാന്‍ ആസ്വദിക്കുന്നു’, 'ഞാന്‍ ദുരിതമനുഭവിക്കുന്നു', ഇത്യാദി ചിന്തകളും അഹങ്കാരഭാവങ്ങളും ഇല്ലാതെ നീയെപ്പോഴും സമചിത്തതയോടെ കഴിഞ്ഞാലും. അനാത്മവസ്തുവിനോട് ‘ഇതാണാത്മാവ്’ എന്ന തോന്നല്‍ നിനക്കൊരിക്കലും ഉണ്ടാകാതെയിരിക്കട്ടെ.

  Read More »
 • വിപരീതദ്വന്ദങ്ങള്‍ വെറും മായ (395)

  ഏതൊരുവന്റെ കര്‍മ്മങ്ങള്‍ ജ്ഞാനാഗ്നിയില്‍ എരിഞ്ഞുതീര്‍ന്നുകഴിഞ്ഞുവോ അവന്‍ ആശകളില്‍നിന്നും മുക്തനാണ്. പുറമേയ്ക്ക് ഇന്ദ്രിയസുഖാനുഭവങ്ങള്‍ വര്‍ജ്ജിക്കുമെങ്കിലും മനസാ അത്തരം അനുഭവങ്ങള്‍ക്കായി ആസക്തിപൂണ്ടിരിക്കുന്നത് കപടതയാണ്. എന്നാല്‍ ഇന്ദ്രിയങ്ങളെ അടക്കിക്കൊണ്ട് ആസക്തികൂടാതെ ദേഹത്തെ…

  Read More »
 • സത്യദര്‍ശി (394)

  ഈ കാണായ എല്ലാത്തിന്റെയും നിലനില്‍പ്പ് ആത്മാവില്‍ അധിഷ്ഠിതമത്രേ. ആത്മാവിനെ എല്ലാറ്റിലും കാണുന്നവന്‍, ആത്മാവില്‍ എല്ലാറ്റിനെയും ദര്‍ശിക്കുന്നവന്‍, അദ്വൈതസത്തയായതിനാല്‍ ആത്മാവു കര്‍മ്മം ചെയ്യുന്നു എന്ന ധാരണതന്നെ വിരോധാഭാസമാണെന്നറിയുന്നവന്‍, സത്യദര്‍ശിയാകുന്നു

  Read More »
 • എകാത്മകത (393)

  ഈ മാനസികഭാവത്തോടെ തന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളില്‍ ഫലകാംക്ഷ കൂടാതെ കഴിയുന്ന അവസ്ഥയാണ് സംന്യാസം. ആശാസങ്കല്‍പ്പങ്ങളെ ത്യജിക്കലാണ് സംന്യാസം. കാണപ്പെടുന്ന എല്ലാറ്റിലും ഭഗവല്‍ ദര്‍ശനം, ദ്വൈതഭാവത്തിന്റെ പരിപൂര്‍ണ്ണ നിരാസം,…

  Read More »
 • ധാര്‍മ്മികമായ കര്‍മ്മം (392)

  അഹംകാരരഹിതനായ ഒരുവന്‍ സമ്പത്തിന്റെ ആശ്രയമില്ലാതെ എല്ലാവരെയും എല്ലാറ്റിനെയും സമചിത്തതയോടെ കണ്ടുവെങ്കില്‍ അയാള്‍ മുക്തനാണ്. അയാള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് മറ്റുള്ളവരുടെ അംഗീകാരം കിട്ടിയാലും ഇല്ലെങ്കിലും, അഹിതകര്‍മ്മങ്ങളാണെങ്കില്‍പ്പോലും അവ അയാളെ…

  Read More »
 • ആത്മാവ് ജനിക്കുന്നും മരിക്കുന്നുമില്ല ; അത് ശാശ്വതമാണ് (391)

  ശരീരത്തിന്റെ മരണത്തോടെ അത് കൊല്ലപ്പെടുന്നില്ല. ആത്മാവ് കൊല്ലുമെന്നും കൊല്ലപ്പെടുമെന്നും കരുതുന്നവന്‍ കേവലം അജ്ഞാനിയാണ്. രണ്ടാമതൊന്ന് എന്ന സങ്കല്‍പ്പത്തിനുപോലും ഇട നല്‍കാത്ത അനന്തമായ, അദ്വയമായ ആത്മാവിനെ ആര്‍ക്ക്, എങ്ങിനെ,…

  Read More »
 • സത്യത്തിന്റെ സാക്ഷാത്കാരമാണ് മോക്ഷം (390)

  ദീര്‍ഘസുഷുപ്തി ചൈതന്യരഹിതമായ ജഡാവസ്തയാണ്. സ്വപ്നാവസ്ഥയാണ് ഈ സൃഷ്ടിയെന്ന അനുഭവം. അതിന്റെ ജാഗ്രദവസ്ഥയാണ് തുരീയമെന്ന ‘അതീതാവസ്ഥ’. സത്യത്തിന്റെ സാക്ഷാത്കാരമാണ് മോക്ഷം. ജീവന്മുക്താവസ്ഥയാണ് തുരീയബോധം. അതിനുമപ്പുറം ബ്രഹ്മം. അത് തുരീയത്തിനും…

  Read More »
 • ബ്രഹ്മം സ്വയം പ്രതിഫലിക്കുന്നു (389)

  അനന്താവബോധം സ്വയം ഈ വിഭിന്നങ്ങളായ ജീവികളെ ‘സൃഷ്ടിക്കുന്നു’. അതാണ്‌ മായയുടെ ശക്തി. ആര്‍ക്കും അതിനെ വെല്ലാനാവില്ല. നിശ്ശൂന്യതയ്ക്ക് സ്വയം തന്നെത്തന്നെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ബ്രഹ്മം സ്വയം…

  Read More »
 • സത്യത്തോടുള്ള സമര്‍പ്പണഭാവത്താല്‍ ആത്മജ്ഞാനം കരഗതമാവുന്നു (388)

  ബോധമൊന്നുമാത്രമാണ് പ്രകൃതിയില്‍ വസ്തുക്കളായും വ്യക്തികളില്‍ ഇന്ദ്രിയങ്ങളായും കാണപ്പെടുന്നത്. അതേ ബോധം സൂക്ഷ്മശരീരമായി (പൂര്യഷ്ടകം) ‘മാറുമ്പോള്‍ ’ അത് ബാഹ്യവസ്തുക്കളെ പ്രതിഫലിപ്പിക്കുന്നു. ശാശ്വതവും അനന്തവുമായ ബോധം എല്ലാ മാറ്റങ്ങള്‍ക്കും…

  Read More »
 • ആത്മാവ് പരിണാമവിധേയമല്ല (387)

  മാറ്റങ്ങള്‍ക്ക് വിധേയമായ ഒരാപേക്ഷിക സത്തയായി മദ്ധ്യത്തില്‍ അതിനെ കാണുന്നുവെങ്കില്‍ അത് ശരിയായ സത്തയല്ല എന്ന് നിശ്ചയം. അതിനാല്‍ ആത്മാവ് ആദിയിലും അന്തത്തിലും മാത്രമല്ല മദ്ധ്യത്തിലും ആത്മാവായിത്തന്നെ നിലകൊള്ളുന്നു.…

  Read More »
 • മാമുനിമാരില്‍ ദ്വന്ദതയുടെ മായക്കാഴ്ച ഇല്ലേയില്ല (386)

  വിഷയവും വിഷയിയും എന്ന തരം തിരിവില്ലാത്തതിനാല്‍ അവരില്‍ ചിന്താസഞ്ചാരങ്ങള്‍ നിലച്ചിരിക്കുന്നു. അവരുടെ ദൃഷ്ടി അചഞ്ചലമാണ്. ഈ ലോകത്ത് ചടുലതയോടെ പ്രവര്‍ത്തിക്കുമ്പോഴും അവര്‍ ഈ മായാനുഭവത്തെ വിലമതിക്കുന്നില്ല.

  Read More »
 • ലോകങ്ങളുടെ സാന്നിദ്ധ്യം അനന്താവബോധത്തെ ബാധിക്കുന്നില്ല (385)

  എല്ലാമെല്ലാം ബ്രഹ്മമാകുന്നു. അനന്തമായ ബോധമാകുന്നു. കല്ലിലെ താമരപ്പൂക്കളുടെ ധാരണാസാന്നിദ്ധ്യം കല്ലിനെ ബാധിക്കാത്തതുപോലെ ലോകങ്ങളുടെ സാന്നിദ്ധ്യം അനന്താവബോധത്തെ ബാധിക്കുന്നില്ല. ബ്രഹ്മം ബ്രഹ്മമായി പരിലസിക്കുന്നു. ലോകവും ബ്രഹ്മവും ഉണ്മയില്‍ തമ്മില്‍…

  Read More »
 • സത്യമറിയുമ്പോള്‍ ദ്വന്ദത അവസാനിക്കുന്നു (384)

  ബോധത്തിന് ഒരിക്കലും ‘അബോധ’ മാവാന്‍ സാദ്ധ്യമല്ല. ഉപാധികളും മാറ്റങ്ങളും ഉണ്ടെങ്കില്‍ അവയും ബോധം തന്നെ. അതുകൊണ്ട് എന്തൊക്കെയുണ്ടോ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടോ അതെല്ലാം ബ്രഹ്മം മാത്രം. അനന്തമായ ബോധഘനത്തില്‍…

  Read More »
 • അനന്താവബോധമെന്ന ചൈതന്യവിശേഷം (383)

  അനന്താവബോധമെന്ന അതേ ചൈതന്യവിശേഷം തന്നെയാണ് ആകാശമായും കാലമായും പ്രകൃതിനിയമമായും ചിന്താവികാസമായും ആകര്‍ഷണവികര്‍ഷണങ്ങളായും ഞാനായും നീയായും അതായും ഇതായും, താഴെയായും മുകളിലായും മറ്റു ദിശകളായും, മലകളായും, ആകാശത്തിലെ താരകളായും,…

  Read More »
 • നിര്‍മനാവസ്ഥയില്‍ ഉളവാകുന്ന ആനന്ദം സ്വര്‍ഗ്ഗത്തില്‍പ്പോലും ലഭ്യമല്ല (382)

  മനസ്സിന്റെ ചലനം കൊണ്ടാണല്ലോ ലോകമെന്ന ഈ മായക്കാഴ്ച ഉണ്ടായിരിക്കുന്നത്. മനസ്സിന്റെ ചലനം അവസാനിക്കുമ്പോള്‍ ഈ മായയും അവസാനിക്കുന്നു. മനസ്സ് നിര്‍മനമാവുന്നു. പ്രാണായാമത്താലും ഇത് സാദ്ധ്യമാണ്. അതാണ്‌ പരമമായ…

  Read More »
 • ദ്വൈതമെന്ന മാലിന്യത്തില്‍ നിന്നും മുക്തനാകാന്‍ (381)

  രാമാ, പ്രിയപ്പെട്ടവരുടെ വിയോഗം, സമ്പത്തിന്റെ നാശം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വന്നുചേരുമ്പോള്‍ സത്യത്തിനെക്കുറിച്ച് ഞാന്‍ പറഞ്ഞതുപോലെ അന്വേഷിക്കൂ. നിന്നെ സന്തോഷസന്താപങ്ങള്‍ ബാധിക്കുകയില്ല.

  Read More »
 • അണുരൂപിയും അതിസ്തൂലജീവിയും ഉണ്ടായിട്ടുള്ളത്‌ ഒരേ രീതിയിലാണ് (380)

  കണ്‍മിഴി തുറന്നടയ്ക്കുന്ന നേരത്തിനിടയ്ക്ക് സര്‍വ്വശക്തന്‍ ഈ ലോകത്തില്‍ എങ്ങിനെ സംജാതമായോ അങ്ങിനെതന്നെയാണീ ലോകത്തില്‍ കേവലമൊരു പുഴുവും ഉണ്ടായത്‌. ഈ വിശ്വത്തില്‍ കാണപ്പെടുന്ന എല്ലാമെല്ലാം, രുദ്രദേവന്‍ മുതല്‍ വെറുമൊരു…

  Read More »
 • മനസ്സേന്ദ്രിയ അനുഭവങ്ങള്‍ക്കെല്ലാം അതീതമാണ് സത്യം (379)

  ഉപാധികള്‍ ദുഖത്തെ ക്ഷണിച്ചു വരുത്തുന്നു. എന്നാല്‍ അവ ചിന്തകളെയും ധാരണകളെയും ആശ്രയിച്ചിരിക്കുന്നു. മനസ്സേന്ദ്രിയ സംബന്ധിയാണ് ഉപാധികള്‍. അവ നല്‍കുന്ന അനുഭവങ്ങള്‍ക്കെല്ലാം അതീതമാണ് സത്യം. ലോകം വെറുമൊരു മരീചികപോലെയൊരു…

  Read More »
 • പരബ്രഹ്മം മനസ്സേന്ദ്രിയങ്ങള്‍ക്ക് അതീതമാണ് (378)

  ഇക്കാണുന്ന വൈവിദ്ധ്യതകളെ ആത്മാവെന്നു ധരിക്കാതിരിക്കുക. ഗുരുമുഖത്തുനിന്നും കിട്ടുന്ന അറിവിന്റെ ഫലമായാണ് ആത്മജ്ഞാനമുണ്ടാവുന്നതെന്ന് വിചാരിക്കരുത്. ഗുരുവിനും ഇന്ദ്രിയങ്ങളും മനസ്സും ഉണ്ടല്ലോ.

  Read More »
 • ശ്രദ്ധ കൂടാതെ ചെയ്യുന്നതെല്ലാം അസത്ത് (ജ്ഞാ. 17.28)

  ശ്രദ്ധ കൂടാതെ ചെയ്യുന്നതൊക്കെയും അസത്ത് എന്നു പറയപ്പെടുന്നു. അശേഷം വിശ്വാസമില്ലാതെ അശ്രദ്ധയോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍കൊണ്ട് ഈ ലോകത്തില്‍ ആനന്ദത്തിന്റെ ആഹ്ലാദം ഒരിക്കലും ഉണ്ടാവുകയില്ല. ബ്രഹ്മനാമമാര്‍ഗ്ഗം ഉപേക്ഷിക്കുകയും ശ്രദ്ധയുടെ…

  Read More »
 • അജ്ഞാനമില്ലാതാക്കുന്ന രാസത്വരകപ്രവര്‍ത്തനം (377)

  അജ്ഞാനത്തില്‍ നിന്നും വിടുതിയാഗ്രഹിക്കുന്ന സാധകന്റെയുള്ളില്‍ ‘സാത്വികാവിദ്യ’ നിലനില്‍ക്കുന്നുണ്ടാവും. വേദശാസ്ത്രങ്ങള്‍ (അവയും അവിദ്യ തന്നെ) ഉപയോഗിച്ച് ഈ സാത്വികാവിദ്യ അജ്ഞാനത്തെ ഇല്ലായ്മചെയ്യുന്നു. ആത്മാവിനെ ആത്മാവിനാല്‍ സാക്ഷാത്കരിക്കുന്ന, ആത്മപ്രഭയില്‍ ആത്മദര്‍ശനം…

  Read More »
 • ഓം തത് സത് എന്നത് പരബ്രഹ്മം തന്നെയാണ് (ജ്ഞാ. 17.27)

  ഒരാള്‍ ചെയ്യുന്ന യജ്ഞം, ദാനം, തപസ്സ് തുടങ്ങിയ ഏതു കര്‍മ്മങ്ങളും വിജയകരമായി പര്യവസാനിക്കുകയോ എന്തെങ്കിലും ന്യൂനതകൊണ്ട് അപൂര്‍ണ്ണമാവുകയോ ചെയ്തെന്നുവരാം. എന്നാല്‍ അവയൊക്കെയും ബ്രഹ്മത്തിന് അര്‍പ്പിക്കുകയാണെങ്കില്‍ അവ ബ്രഹ്മരൂപമായിത്തീരുന്നു.…

  Read More »
 • ദേഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രജ്ഞയുടെ അടിസ്ഥാനം (376)

  ഈ ദേഹത്തിന്റെ നാഥനും അതില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രജ്ഞയുടെ അടിസ്ഥാനവുമായ ആ ഭഗവാനെ ആരാധിക്കൂ. സമയം, ചുറ്റുപാടുകള്‍ , പ്രകൃതി എന്നിവയെല്ലാം സമ്യക്കായി നല്‍കുന്ന സകലതും അര്‍ച്ചിച്ചുകൊണ്ട്, ആഗ്രഹലേശംപോലുമില്ലാതെ…

  Read More »
 • സത് ശബ്ദത്തിന്റെ അര്‍ത്ഥം (ജ്ഞാ. 17.26)

  ഒരുവന്റെ സ്ഥാനമാനങ്ങള്‍ അനുസരിച്ച് ശരിയായി പ്രവര്‍ത്തിച്ചാലും ചിലപ്പോള്‍ കര്‍മ്മങ്ങള്‍ക്ക് ഊനമുണ്ടായെന്നു വരാം. ഒരു കര്‍മ്മം മൊത്തത്തില്‍ സത്കര്‍മ്മമാണെങ്കില്‍ത്തന്നെയും അതിന്റെ സത്ത്വത്തില്‍ എന്തെങ്കിലും കുറവുസംഭവിച്ചാല്‍ അത് ദോഷകര്‍മ്മമായിത്തീരുന്നു. ഇപ്രകാരമുള്ള…

  Read More »
 • ധ്യാനനിരതനായി നില്‍ക്കുന്നവന്‍ സമതാഭാവത്തെ കൈക്കൊള്ളുന്നു (375)

  സമദര്‍ശനമാണയാള്‍ക്ക് വഴികാട്ടുന്നത്. അയാള്‍ ആന്തരശുദ്ധിയുടെ നിര്‍മ്മലതയില്‍ സ്വാഭാവികമായി എത്തിച്ചേര്‍ന്നിരിക്കുന്നു. എല്ലാ രീതിയിലും അദ്ദേഹം സൌന്ദര്യമാര്‍ന്നു പ്രശോഭിക്കുന്നു. തന്റെ ദേഹം മുഴുവന്‍ നിറഞ്ഞു പ്രഭചൊരിയുന്ന പ്രജ്ഞയെ അയാള്‍ ആരാധിച്ചു…

  Read More »
 • എല്ലാ കര്‍മ്മങ്ങളും തത്‍രൂപ ബ്രഹ്മത്തിനു സമര്‍പ്പിക്കുക (ജ്ഞാ. 17.25)

  ലോകത്തിനു അതീതവും സര്‍വ്വസാക്ഷിയുമായ ബ്രഹ്മത്തെ തത് എന്നറിയപ്പെടുന്നു. തത്‍രൂപ ബ്രഹ്മത്തെ മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്‌ അതിനെ ധ്യാനിക്കുകയും ആ പദം ഉച്ചത്തിലും വ്യക്തമായും ഉച്ചരിക്കുകയും ചെയ്യേണ്ടതാണ്. എല്ലാ കര്‍മ്മങ്ങളും…

  Read More »
 • അന്തര്‍പ്രജ്ഞയെയാണ് നാം ആരാധിക്കേണ്ടത് (374)

  ഇതിനായി തനിയെ വന്നു ചേരുന്ന എന്തെന്തു വസ്തുക്കളായാലും ഉപയോഗിക്കാവുന്നതാണ്. അടിയുറച്ച ആത്മവിദ്യയില്‍ പൂര്‍ണ്ണമായും ആമഗ്നമായി, ജീവധാരയിലും അതിലെ അനുഭവതലങ്ങളിലും നിലകൊണ്ട്, ആത്മസാക്ഷാത്കാരമെന്ന പൂജാസാമഗ്രിയാലാണ് ഈ അന്തര്‍പ്രജ്ഞയെ പൂജിക്കേണ്ടത്.

  Read More »
 • യജ്ഞം, ദാനം, തപസ്സ് എന്നിവ ഓം എന്നുച്ചരിച്ച് ആരംഭിക്കുന്നു (ജ്ഞാ. 17.24)

  എല്ലാ കര്‍മ്മങ്ങളുടെയും ആദിയിലും മദ്ധ്യത്തിലും അന്ത്യത്തിലും ഓം തത് സത് എന്ന ബ്രഹ്മവാചകത്തിന്റെ ഓരോ വാക്കുകളും ഉച്ചരിക്കേണ്ടതാണ്. ഇപ്രകാരമാണ് ബ്രഹ്മജ്ഞാനികള്‍ ബ്രഹ്മസാക്ഷാത്കാരത്തിനായി ഈ ബ്രഹ്മനാമത്തെ ഉപയോഗിക്കുന്നത്. ഓംകാരരൂപത്തെ…

  Read More »
 • എന്താണ് പരമായ ധ്യാനവും ആരാധനയും ? (373)

  ഭഗവാനെ പൂജിക്കേണ്ടത് പദാര്‍ത്ഥങ്ങള്‍ കൊണ്ടല്ല, മറിച്ച് സ്വന്തം ബോധസത്തകൊണ്ടുള്ള ധ്യാനം കൊണ്ടാണ്. ദീപാരാധനകൊണ്ടോ, സാമ്പ്രാണികത്തിച്ചു പുകച്ചതുകൊണ്ടോ പുഷ്പാര്‍ച്ചനകൊണ്ടോ നിവേദ്യം കൊണ്ടോ ചന്ദനച്ചാര്‍ത്തുകൊണ്ടോ കാര്യമൊന്നുമില്ല. കാരണം ആദ്ദേഹത്തെ പ്രാപിക്കാന്‍…

  Read More »
Close