കിഷ്കിന്ദാകാണ്ഡം
-
സമുദ്രലംഘനചിന്ത – കിഷ്കിന്ദാകാണ്ഡം (76)
പിന്നെക്കപിവരന്മാര്‍ കൗതുകത്തോടു- മന്യോന്യമാശു പറഞ്ഞു തുടങ്ങിനാര്‍ ഉഗ്രം മഹാനക്രചക്രഭയങ്കര- മഗ്രേ സമുദ്രമാലോക്യ കപികുലം 'എങ്ങനെ നാമിതിനെക്കടക്കുന്നവാ- റെങ്ങും മറുകര കാണ്മാനുമില്ലല്ലോ ആവതല്ലാത്തതു ചിന്തിച്ചു ഖേദിച്ചു ചാവതിനെന്തവകാശം കപികളേ!'
Read More » -
സമ്പാതിവാക്യം – കിഷ്കിന്ദാകാണ്ഡം (75)
അപ്പോള്‍ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാല്‍ ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ് ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപന്‍
Read More » -
അംഗദാദികളുടെ സംശയം – കിഷ്കിന്ദാകാണ്ഡം (74)
മര്‍ക്കടസഞ്ചയം ദേവിയെയാരാഞ്ഞു വൃക്ഷഷണ്ഡേഷു വസിക്കും ദശാന്തരേ എത്രദിവസം കഴിഞ്ഞിതെന്നും ധരാ- പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്കയും ചിന്തിച്ചു ഖേദിച്ചു താരാസുതന്‍ നിജ- ബന്ധുക്കളായുള്ളവരോടു ചൊല്ലിനാന്‍
Read More » -
സ്വയംപ്രഭാസ്തുതി – കിഷ്കിന്ദാകാണ്ഡം (73)
യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു യോഗേശസന്നിധിപുക്കാളതിദ്രുതം ലക്ഷ്മണ സുഗ്രീവസേവിതനാകിയ ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം നത്വാ മുഹുര്‍മ്മുഹുസ്തുത്വ ബഹുവിധം
Read More » -
സ്വയംപ്രഭാഗതി – കിഷ്കിന്ദാകാണ്ഡം (72)
അന്ധകാരാരണ്യമാശുപുക്കീടിനാ- രന്തരാ ദാഹവും വര്‍ദ്ധിച്ചിതേറ്റവും ശുഷ്കകണ്ഠോഷ്ഠതാലു പ്രദേശത്തൊടും മര്‍ക്കടവീരരുണങ്ങിവരുണ്ടൊരു ജിഹ്വയോടും നടക്കുന്ന നേരത്തൊരു ഗഹ്വരം തത്രകാണായി വിധിവശാല്‍
Read More » -
സീതാന്വേഷണം – കിഷ്കിന്ദാകാണ്ഡം (71)
ഭക്തിപരവശനായ സുഗ്രീവനും ഭക്തപ്രിയനോടുണര്‍ത്തിച്ചിതന്നേരം 'വന്നു നില്‍ക്കുന്ന കപികുലത്തെക്കനി- ഞ്ഞൊന്നു തൃക്കണ്‍പാര്‍ത്തരുളേണമാദരാല്‍ തൃക്കാല്‍ക്കല്‍ വേലചെയ്തീടുവാന്‍ തക്കോരു മര്‍ക്കടവീരരിക്കാണായതൊക്കവേ
Read More » -
സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍ – കിഷ്കിന്ദാകാണ്ഡം (70)
‘അങ്ങനെ തന്നെ പുറപ്പെടുകെങ്കില്‍ നാ- മിങ്ങിനിപ്പാര്‍ക്കയില്ലെ’ന്നു സുഗ്രീവനും തേരില്‍ കരേറി സുമിത്രാത്മജനുമായ് ഭേരീമൃദംഗശംഖാദി നാദത്തൊടും അഞ്ജനാപുത്ര നീലാംഗദാദ്യൈരല- മഞ്ജസാ വാനരസേനയോടും തദാ
Read More » -
ലക്ഷ്മണന്റെ പുറപ്പാട് – കിഷ്കിന്ദാകാണ്ഡം (69)
അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം സുഗ്രീവരാജ്യം പ്രതി നടന്നീടിനാന്‍ കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ മര്‍ക്കടജാതികളെന്നു തോന്നും വണ്ണം വിജ്ഞാനമൂര്‍ത്തി സര്‍വ്വജ്ഞനാകുല- നജ്ഞാനിയായുള്ള മാനുഷനെപ്പോലെ
Read More » -
ശ്രീരാമന്റെ വിരഹതാപം – കിഷ്കിന്ദാകാണ്ഡം (68)
രാമനും പവര്‍തമൂര്‍ദ്ധനി ദുഃഖിച്ചു ഭാമിനിയോടും പിരിഞ്ഞുവാഴും വിധൗ താപേന ലക്ഷ്മണന്‍ തന്നോടു ചൊല്ലിനാന്‍: "പാപമയ്യോ! മമ! കാണ്‍ക! കുമാര! നീ ജാനകീദേവി മരിച്ചിതോ കുത്രചില്‍ മാനസതാപേന ജീവിച്ചിരിക്കയോ?…
Read More » -
ഹനൂമല്‍സുഗ്രീവസംവാദം – കിഷ്കിന്ദാകാണ്ഡം (67)
ഇങ്ങനെ വാഴുന്ന കാലമൊരുദിന- മങ്ങു കിഷ്കിന്ധാപുരത്തിങ്കല്‍ വാഴുന്ന സുഗ്രീവനോടു പറഞ്ഞു പവനജ- നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം: "കേള്‍ക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം വാക്കുകള്‍ ഞാന്‍ പറയുന്നവ സാദരം. നിന്നുടെ…
Read More »