Oct 24, 2009 | ഭാഗവതം നിത്യപാരായണം
സകൃദ്യദ്ദര്‍ശിതം രൂപമേതത് കാമായ തേനഘ മത്കാമശ്ശകൈസ്സാധുഃ സര്‍വ്വാന്‍ മുഞ്ചതി ഹൃച്ഛയാന്‍ (1-6-23) നാരദമുനി തുടര്‍ന്നു: അന്നെനിക്ക് അഞ്ചുവയസ്സായിരുന്നു പ്രായം. എല്ലാറ്റിനും ഞാന്‍ അങ്ങയെ ആശ്രയിച്ചു കഴിഞ്ഞു പോന്നു. അങ്ങയ്ക്കാകട്ടെ അവരുടെ ഏകസന്താനമായിരുന്ന എന്നോട്...
Oct 23, 2009 | ഭാഗവതം നിത്യപാരായണം
നമോ ഭഗവതേ തുഭ്യം വാസുദേവായ ധീമഹി പ്രദ്യുമ്നായാനിരുദ്ധായ നമഃ സങ്കര്‍ഷണായ ച (1-5-37) ദിവ്യര്‍ഷിയായ നാരദന്‍ പറഞ്ഞു: അല്ലയോ വ്യാസാ, താങ്കള്‍ ആ ഭഗവല്‍കൃപയുടെ ഒരു കാരണമത്രേ. തപശ്ചര്യകളിലൂടെയും യോഗാഭ്യാസങ്ങളിലൂടെയും അങ്ങ് ആത്മവിദ്യയുടെയും വേദപുരാണങ്ങളുടെയും...
Oct 22, 2009 | ഭാഗവതം നിത്യപാരായണം
കിം വാ ഭാഗവതാ ധര്‍മ്മാ ന പ്രായേണ നിരൂപിതാഃ പ്രിയാഃ പരമഹംസാനാം ത ഏവ ഹ്യച്യുതപ്രിയാഃ (1-4-31) ശൗനകന്‍ സൂതനോടു ചോദിച്ചു: “അല്ലയോ ദിവ്യസ്വരൂപനായ സൂതാ, അങ്ങ് പറഞ്ഞ ഭഗവല്‍ക്കാര്യങ്ങള്‍കേട്ട് ഞങ്ങള്‍ അത്യധികം ദാഹാകുലരായിരിക്കുന്നു. ഭഗവദവതാരകഥകളും മഹിമകളും കൂടുതലായി...
Oct 21, 2009 | ഭാഗവതം നിത്യപാരായണം
ഏതേ ചാംശകലാഃ പുംസഃ കൃഷ്ണസ്തു ഭഗവാന്‍ സ്വയം ഇന്ദ്രാരിവ്യാകുലം ലോകം മൃഡയന്തി യുഗേ യുഗേ (1-3-28) സൂതന്‍ പറഞ്ഞു: പ്രിയപ്പെട്ട ഋഷിവര്യരേ, ആ പരമാര്‍ത്ഥവിശ്വബോധം അപ്രകടിതമായ സ്ഥിതിയില്‍നിന്ന് സ്വയം പ്രകാശിതമാകാന്‍ തീരുമാനിച്ചപ്പോള്‍ വിശ്വപുരുഷനുണ്ടായി. ആ പുരുഷനാകട്ടെ...
Oct 20, 2009 | ഭാഗവതം നിത്യപാരായണം
സ വൈ പുംസാം പരോ ധര്‍മ്മോ യതോ ഭക്തിരധോ ക്ഷജേ അഹൈതുക്യപ്രതിഹതാ യയാത്മാ സംപ്രസീദതി (1-2-6) സൂതന്‍ പറഞ്ഞുഃ വിശുദ്ധമനസ്കരായ നിങ്ങളുടെ അഭ്യര്‍ത്ഥന ശ്ലാഘനീയംതന്നെ. ശ്രീകൃഷ്ണഭഗവാന്റെ മഹിമയാര്‍ന്ന ലീലാകഥകളാണല്ലോ നിങ്ങളെന്നോട് പറയുവാന്‍ ആവശ്യപ്പെട്ടത്. മനുഷ്യന്‍...
Oct 19, 2009 | ഭാഗവതം നിത്യപാരായണം
തന്നഃ ശുശ്രൂഷമാണാനാമര്‍ഹസ്യം ഗാനുവര്‍ണ്ണിതും യസ്യാവതാരോ ഭൂതാനാം ക്ഷേമായ ച ഭവായ ച (1-1-13) ശൗനകനും മറ്റുമുനിമാരും സൂതനോടു പറഞ്ഞു: അല്ലയോ പരമപൂജനീയനായ സൂതാ, നാമിവിടെ നൈമിശികാരണ്യത്തില്‍ ഒരു പുണ്യകര്‍മ്മത്തിനായി എത്തിച്ചേര്‍ന്നിരിക്കുകയാണല്ലോ. ഇവിടെ കിട്ടുന്ന...