Nov 5, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സീതാ ജടായു സംഗമം “ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബ്ധേ! ഹാ! ഹ! മല് പ്രാണേശ്വര! പാഹി മാം ഭയാതുരാം.” ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും സത്വരമുത്ഥാനംചെയ്തെത്തിനാന്‍ ജടായുവും. “തിഷ്ഠതിഷ്ഠാഗ്രേ മമ സ്വാമിതന്‍പത്നിയേയും...
Nov 2, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സീതാപഹരണം അന്തരം കണ്ടു ദശകന്ധരന്‍ മദനബാ- ണാന്ധനായവതരിച്ചീടിനാനവനിയില്‍ . ജടയും വല്ക്കലവും ധരിച്ചു സന്യാസിയാ- യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും. ഭിക്ഷുവേഷത്തെപ്പൂണ്ട രക്ഷോനാഥനെക്കണ്ടു തല്‍ക്ഷണം മായാസീതാദേവിയും വിനീതയായ് നത്വാ സംപൂജ്യ ഭക്ത്യാ...
Nov 1, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. മാരീചനിഗ്രഹം മായാനിര്‍മ്മിതമായ കനകമൃഗം കണ്ടു മായാസീതയും രാമചന്ദ്രനോടുരചെയ്താള്‍ഃ “ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ- മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം. പേടിയില്ലിതിനേതുമെത്രയുമടുത്തു വ- ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും....
Oct 31, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. രാവണമാരീചസംവാദം ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു ചിത്രഭാനുവുമുദയാദ്രിമൂര്‍ദ്ധനി വന്നു. തേരതിലേറീടിനാന്‍ ദേവസഞ്ചയവൈരി പാരാതെ പാരാവാരപാരമാം തീരം തത്ര മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്രുതം ഘോരനാം ദശാനനന്‍ കാര്യഗൗരവത്തോടും. മൗനവുംപൂണ്ടു...
Oct 30, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ശൂര്‍പ്പണഖാവിലാപം രാവണഭഗിനിയും രോദനംചെയ്തു പിന്നെ രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍. സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍. മുലയും മൂക്കും കാതും കൂടാതെ ചോരയുമാ- യലറും ഭഗിനിയോടവനുമുരചെയ്താന്‍:...
Oct 29, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഖരവധം ചാപബാണങ്ങളേയുമെടുത്തു പരികര- മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. നില്ക്കുന്നനേരമാര്‍ത്തുവിളിച്ചു നക്തഞ്ചര- രൊക്കെ വന്നൊരുമിച്ചു ശസ്ത്രൗഘം പ്രയോഗിച്ചാര്‍. വൃക്ഷങ്ങള്‍ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം പ്രക്ഷേപിച്ചിതു വേഗാല്‍...