ലവണോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (11)

വസിഷ്ഠമഹര്‍ഷി പറയുകയാണ്. ഹേ രാമചന്ദ്ര! മനസ്സാണെല്ല‍ാം. മനസ്സുകൊണ്ടു ചെയ്തതെല്ല‍ാം ചെയ്തതാണ്. മനസ്സറിയാതെ എന്തൊക്കെ നടന്നാലും അതൊന്നും ചെയ്തതായിത്തീരുന്നില്ല. ശരീരമറിയാതെ മസ്സുകൊണ്ടു ചെയ്യപ്പെടുന്ന സങ്കല്പങ്ങളെല്ല‍ാം ചെയ്യപ്പെട്ടവയായിത്തീരുകയും ചെയ്യുന്നു. എപ്പോഴും...

ശാംബരികോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (10)

വസിഷ്ഠമഹര്‍ഷി പറകയാണ്. ഹേ രാമ! മൂഢന്‍ തന്റെ മിത്ഥ്യാസങ്കല്പങ്ങളെക്കൊണ്ടു മാത്രമാണ് ദുഃഖിയായിത്തീരുന്നത്. വിവേകിക്ക് മിത്ഥ്യാസങ്കല്പങ്ങളില്ലാത്തതിനാല്‍ ദുഃഖത്തിനു ഹേതുവില്ല. സത്യത്തെ ഓര്‍മ്മിക്കുകയും മിത്ഥ്യയെ കൈവെടിയുകയും ചെയ്താല്‍ കൃതകൃത്യനായി. ആത്മാവായ നീ ഒരിക്കലും...

ബാലകാഖ്യായികോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (9)

വസിഷ്ഠന്‍ പറകയാണ്. രാമചന്ദ്ര! ജഗദാകാരേണവിളങ്ങുന്ന ചിത്തം ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. ബ്രഹ്മത്തിലെല്ലാമുണ്ട്. വിത്തില്‍ വൃക്ഷവും പുഷ്പഫലാദികളും അടങ്ങിരിക്കുന്നതുപോലെ, അണ്ഡത്തിലെ ജലത്തില്‍ പക്ഷി അടങ്ങിയിരിക്കുന്നതുപോലെ, ബ്രഹ്മത്തില്‍ എല്ല‍ാം അടങ്ങിയിരിക്കുന്നു....

ചിത്തോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (8)

ഇന്ദ്രോപാഖ്യാനം എന്ന മുന്‍അദ്ധ്യായത്തില്‍ ജഡമായിരിക്കുന്ന മനസ്സിന്റെ സങ്കല്പശക്തിയുടെ സ്വഭാവം എങ്ങനെയുള്ളതാണെന്നു പറഞ്ഞുതന്നാല്‍ കൊള്ളാമെന്നപേക്ഷിച്ചു ശ്രീരാമചന്ദ്രന്‍. അപ്പോള്‍ വസിഷ്ഠമഹര്‍ഷി പറകയാണ്. സങ്കല്പങ്ങള്‍ കൂടിച്ചേര്‍ന്ന ആത്മചൈതന്യം തന്നെയാണ് ചിത്തത്തിന്റെ...

ഇന്ദ്രോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (7)

പണ്ടു മഗധരാജ്യത്തില്‍ ഇന്ദ്രദ്യുമ്നനെന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് അഹല്യയെന്നു പേരായൊരു രാജ്ഞിയുണ്ടായിരുന്നു. രാജ്ഞി പല ഇതിഹാസങ്ങളേയും വായിച്ചു മനസ്സിലാക്കിയ കൂട്ടത്തില്‍ ഇന്ദ്രന്റേയും അഹല്യയുടേയും ചരിത്രത്തേയും മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അക്കാലത്ത്...

ഐന്ദവോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (6)

വസിഷ്ഠന്‍ പറയുകയാണ്‌, സച്ചിദാനന്ദാകാരമായ ബ്രഹ്മസ്വരൂപത്തെ അറിയാന്‍ ബദ്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഹേ രാമചന്ദ്ര! പറയപ്പെട്ട സൂച്യുപാഖ്യാനമെന്ന രസകരമായ ഇതിഹാസംകൊണ്ട് പരമാത്മാവെന്ന സത്യവസ്തു ഉണ്ടെന്നും, അതുമാത്രമേയുള്ളൂവെന്നും മറ്റു കാണപ്പെടുന്നതെല്ല‍ാം ഇല്ലാത്തതാണെന്നും...
Page 114 of 116
1 112 113 114 115 116