അക്ഷയമായ സ്വര്‍ഗ്ഗീയ സുഖം യോഗഭ്രഷ്ടന്റെ മനസ്സിനെ മടുപ്പിക്കുന്നു (ജ്ഞാ.6 .41)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 41 പ്രാപ്യ പുണ്യകൃതാം ലോകാന്‍ ഉഷിത്വാശാ ശ്വതീഃ സമാഃ ശുചീനാം ശ്രീമതാം ഗേഹേ യോഗഭ്രഷ്ടോ ഽഭിജായതേ യോഗഭ്രഷ്ടന്‍ പുണ്യവാന്‍മാര്‍ പ്രാപിക്കുന്ന സ്വര്‍ഗ്ഗാദിലോകങ്ങളിലെത്തിച്ചേര്‍ന്ന് വളരെക്കാലം അവിടെ സുഖിച്ചു വസിച്ചതിനു ശേഷം...