ശ്രീ രമണമഹര്‍ഷി

മേയ്‌ 15, 1935

6. ചോ: അലഞ്ഞു തിരിയുന്ന മനസ്സിനെ എങ്ങനെ അടക്കാം എന്നൊരു സന്ന്യാസി രമണ മഹര്‍ഷിയോട് ചോദിച്ചു.

ഉ: മനസ്സ്‌ തന്നെ (ആത്മാവിനെ) മറയ്ക്കുമ്പോള്‍ വിഷയങ്ങളെ കാണുന്നു. തന്നോട്‌ (ആത്മാവോടു) ചേര്‍ന്നു നിന്നാല്‍ ഈ വിഷയം (വിശ്വം) നിര്‍വിഷയമായിത്തീരും.

7. ചോ: ദക്ഷിണാമൂര്‍ത്തി അഷ്ടകം അവസാന ശ്ലോകത്തില്‍ പറയുമ്പോലെ എല്ലാം താനായിത്തീരുന്ന ഈശ്വരത്വത്തോടുകൂടി അഷ്ടമഹാസിദ്ധികളും സിദ്ധമാകുമോ?

ഉ: ആദ്യം ഈശ്വരത്വം കൈവരട്ടെ, മറ്റു കാര്യങ്ങള്‍ അതിനുശേഷം നോക്കാം.