മേയ് 15, 1935
10. “ഇതയമേ ചാര്‍വായ്‌തന്നെയെണ്ണിയാഴലതുവായു വതനുടനാഴ്‌മനത്താലാത്മാവിനിട്ടനിട്ടനാവായ്
എന്ന ഭഗവാന്റെ വചനത്തിന്റെ സാരമെന്താണെന്നൊരാള്‍ ചോദിച്ചു. മനസ്സിനെ അടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അയാള്‍ പറഞ്ഞു.
ഉ: പരസഹായം കൂടാതെ സ്വയമേ മനസ്സിനെ അടക്കണമെന്നുണ്ടെങ്കില്‍ പ്രാണായാമം അനുഷ്ഠിക്കാം. വിഷയാദികളില്‍ ഭ്രമിക്കാതിരുന്നാല്‍ മനസ്സു താനേ ഒഴിയും. അല്ലെങ്കില്‍ ഒരു മഹാത്മാവിന്റെ സമ്പര്‍ക്കംമൂലം മനസ്സൊടുങ്ങിവരും. സല്‍സംഗത്തിന്റെ മഹിമ അതാണ്.
11. കര്‍മ്മചക്രത്തിന് അവസാനമുണ്ടോ? എന്നെങ്കിലും അതൊഴിഞ്ഞുമാറുമോ?
ഉ: കര്‍മ്മങ്ങളെല്ലാം നശ്വരങ്ങളാണ്, അതതിന്റെ ഫലത്തെ പ്രദാനം ചെയ്തിട്ട് സ്വയമേവ അഴിഞ്ഞു പോകും. അതാണതിന്റെ സ്വഭാവം.
12. എനിക്കെന്തെങ്കിലും പറഞ്ഞു തരണം.
ഉ: എന്തു പറയണം?
ചോ: എനിക്കൊന്നും അറിഞ്ഞുകൂടാ, അങ്ങയില്‍ നിന്നും എന്തെങ്കിലും കേട്ടറിയാന്‍ ആഗ്രഹിക്കുന്നു.
ഉ: ഒന്നും അറിഞ്ഞുകൂടാ എന്നറിയാമല്ലോ. ആ അറിവിനെ അറിഞ്ഞുകൊണ്ടാല്‍ മതി. അതുതന്നെയാണ് മുക്തി.