ജനുവരി 30, 1935
ചോ: യേശുദേവന്‍ രോഗികളുടെ രോഗങ്ങള്‍ മാറ്റീട്ടുണ്ട്. അത് സിദ്ധിയില്‍ കൂടിയാണോ?
ഉ: തത്സമയം താന്‍ രോഗങ്ങള്‍ ഭേദപ്പെടുത്തുകയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നോ? തന്റെ സിദ്ധിയെപ്പറ്റി അദ്ദേഹത്തിനറിഞ്ഞിരിക്കന്‍ ഇടയില്ല. ഒരു കഥ പറയാം. അദ്ദേഹം ഒരിക്കല്‍ ഒരാളിന്റെ ആന്ധ്യം മാറ്റി. ആ മനുഷ്യന്‍ കാലാന്തരത്തില്‍ ഒരു പോക്കിരിയായിത്തീര്‍ന്നു. കുറെ വര്‍ഷം കഴിഞ്ഞ് അദ്ദേഹം അവനെക്കണ്ടപ്പോള്‍ അവന്‍ ചീത്തയായിത്തീര്‍ന്നതിന്റെ കാരണം ചോദിച്ചു. അവന്‍ അന്ധനായിരുന്നപ്പോള്‍ പാപമൊന്നും ചെയ്യാന്‍ കഴിയാതെപോയി. കാഴ്ച കിട്ടിയപ്പോള്‍ പാപം ചെയ്യാനാരംഭിച്ചു. യേശുദേവനാണതിനുത്തരവാദിയെന്നും അവന്‍ മറുപടി പറഞ്ഞു.
ചോ: യേശുദേവന്‍ സിദ്ധിയുള്ള ഒരു മഹാപുരുഷനല്ലേ?
ഉ: തന്റെ സിദ്ധികള്‍ക്ക് താന്‍ കര്‍ത്താവാണെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാന്‍ ന്യായമില്ല.