ശ്രീ രമണമഹര്‍ഷി

ഏപ്രില്‍ 6, 1935

45. ചോ: ആത്മസാക്ഷാല്‍ക്കാരമാര്‍ഗ്ഗം കടുപ്പമായിരിക്കുന്നു. ലോകവിഷയങ്ങള്‍ എളുപ്പം ബോധമാവുന്നു. എന്നാല്‍ ഇതങ്ങനെയല്ല.

ഉ: അതെ. മനസ്സ്‌ തന്നെപ്പറ്റി ഒന്നും അറിയാതെ വെളിയിലോട്ടേ പാഞ്ഞുപോവുന്നു.

ചോ: ഭഗവാന്റെ സന്നിധിയില്‍ ഒരു ദിവസം ഇരിക്കുന്നത്‌ നല്ലത്‌. രണ്ട്‌ ദിവസം കൂടുതല്‍ നല്ലത്‌. മൂന്നു ദിവസം വളരെ നല്ലത്‌. അങ്ങനെ മെച്ചപ്പെട്ടുപോകുന്നു. തുടര്‍ന്നിരിക്കാനുള്ള ഭാഗ്യം ലഭിക്കുന്നില്ല. കുടുംബകാര്യങ്ങള്‍ കിടക്കുന്നല്ലോ.

ഉ: ഇവിടെ താമസിക്കുന്നതും ഏവിടെ താമസിക്കുന്നതും ഒന്നാണെന്നും ഒരേ ഫലത്തെ .തരുന്നതാണെന്നും മനസ്സിലാക്കണം.