ശ്രീ രമണമഹര്‍ഷി

ജൂണ്‍ 18, 1935

55. ചോ: ‘രാമകൃഷ്ണാ’ദി നാമജപത്താല്‍ അദ്വൈതാനുഭൂതി സിദ്ധിക്കുമോ?

ഉ: ആഹാ!

ചോ: ജപിക്കുന്നത്‌ മുന്‍ രീതിയില്‍ തന്നല്ലോ?

ഉ: ജപം നല്ലത്‌, ജപിക്കുക എന്നു പറഞ്ഞാല്‍ അത്‌ മേലെയോ താഴെയോ എന്നെല്ലാമന്വേഷിക്കുന്നതെന്തിന്‌.

56. 20 വയസ്സുള്ള ഒരു യുവാവ്‌ ആത്മാവിനെ എങ്ങനെ അറിയാമെന്നു ചോദിച്ചു. ഭഗവാന്‍ മൗനമവലംബിച്ചു. യുവാവും ഒരു മണിക്കൂര്‍ കാത്തിരുന്നു. മടങ്ങിപ്പോകുന്നതിനു മുന്‍പ്‌ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു.

ഉ: ആരുടെ ആത്മാവിനെ?

ചോ: ഞാനാരാണ്‌?

ഉ: നീ തന്നെ അതറിയേണ്ടതാണ്‌.

ചോ: എനിക്കറിയാന്‍ പാടില്ല.

ഉ: ഇത്‌ പറയുന്നതാര്‌? എന്തറിഞ്ഞുകൂട എനിക്കെന്നതിലെ ഞാനാര്‌

ചോ: എന്നിലുള്ള ഏതോ ഒരു വസ്തു.

ഉ: അതേത്‌, ആര്‍ക്കുള്ളില്‍?

ചോ: ഏതോ ഒരു ശക്തി.

ഉ: അതിനെ കണ്ടുപിടിക്കൂ!