ശ്രീ രമണമഹര്‍ഷി

ഡിസംബര്‍ 16, 1935

ചോ: ബ്രഹ്മഭാവനയെപ്പറ്റി അറിഞ്ഞാല്‍ കൊള്ളാം.

ഉ: ഞാന്‍ ബ്രഹ്മമെന്ന്‌ മനസ്സുകൊണ്ട്‌ ഭാവിക്കുന്നതിലര്‍ത്ഥമില്ല. സര്‍വ്വം ബ്രഹ്മമെന്ന അനുഭവമാണ്‌ വേണ്ടത്‌. അതാണ്‌ ജീവന്മുക്തി.

ചോ: അരുള്‍വൃത്തി എന്താണ്‌?

ഉ: യാതൊരു പറ്റുതലുമില്ലാതെ അന്തഃകരണം ശുദ്ധമാവുമ്പോള്‍ കര്‍മ്മങ്ങള്‍ തന്നിച്ഛ കൂടാതെ നടക്കും അതാണ്‌ അരുള്‍വൃത്തി.