ശ്രീ രമണമഹര്‍ഷി

ഡിസംബര്‍ 23, 1935

114. കിഴക്കേ ജര്‍മ്മനിയില്‍ നിന്നും ബാരണ്‍ ഫൊന്‍ വെല്‍ഥീം ചോദിച്ചു. ഭൗതിക ജ്ഞാനത്തിനും ആദ്ധ്യാത്മിക ജ്ഞാനത്തിനും പൊരുത്തം വേണം. ഒരാള്‍ അവ രണ്ടിലും തേറണം. ഞാന്‍ പറയുന്നത്‌ ശരിയാണോ എന്തോ?

ഉ: അതെ.

ചോ: ബുദ്ധിയ്ക്കും മേല്‍ ജ്ഞാനോദയത്തിനു മുമ്പ്‌ ഈ ലോകം തന്റെ പ്രജ്ഞയില്‍ ഒരു ചലച്ചിത്രം പോലിരിക്കുമോ?

ഉ: ദക്ഷിണാമൂര്‍ത്തിസ്തോത്രത്തില്‍ ലോകം ഒരു നിലക്കണ്ണാടിക്കുള്ളില്‍ പ്രകാശിക്കുന്ന ഒരു നഗരക്കാഴ്ചയെപ്പോലെയിരിക്കുമെന്നും, കഠോപനിഷത്തില്‍, തന്നില്‍ താന്‍ ഉള്ളവിധം കണ്ണാടിയില്‍ നിഴലുപോലെ പ്രകാശിക്കുമെന്നും പറഞ്ഞിരിക്കുന്നു (യഥാതര്‍ച്ചേതദാത്മനി)

ചോ: 1930 തൊട്ടു ലോകമെങ്ങും ആദ്ധ്യാത്മികബോധത്തിന്റെ പ്രസരണം കാണപ്പെടുന്നില്ലേ?

ഉ: എല്ലാം നമ്മുടെ വീക്ഷണം പോലെ കാണപ്പെടുന്നു.

ചോ: സമാധി അനുഭവത്തെ എനിക്കനുഗ്രഹിച്ചരുളണമെന്നു പ്രാര്‍ത്ഥിക്കുന്നു.

ഭഗവാന്‍ ഉത്തരം പറയാതെ മൗനത്തിലിരുന്നു.