ശ്രീ രമണമഹര്‍ഷി

ഡിസംബര്‍ 24, 1935

117. ലങ്കയില്‍നിന്നുള്ള ഒരാള്‍ ആത്മസാക്ഷാല്‍ക്കാരത്തിന്റെ ആദ്യ നടപടി എന്താണെന്നു ഭഗവാനോട്‌ ചോദിച്ചു. പുസ്തകം പഠിച്ചു പ്രയോജനം കാണുന്നില്ല. മഹര്‍ഷി സഹായിക്കുമോ?

ഉ: അങ്ങനെ പറയൂ. ആത്മാവ്‌ പുസ്തകത്തിലുണ്ടെങ്കില്‍ അതെന്നേ സാക്ഷാല്‍ക്കരിച്ചിരിക്കണം. ആത്മാവിനെ പുസ്തകത്തിനകത്ത്‌ കാണാന്‍ ശ്രമിക്കുന്നതിനെക്കാള്‍ അത്ഭുതം മറ്റൊന്നുണ്ടോ? എന്നാല്‍ ഈ ചോദ്യമുന്നയിക്കാനും ആത്മാവിനെ അന്വേഷിക്കാനും പുസ്തകം ഉപകരിച്ചിട്ടുണ്ട്‌.

ആഗതന്‍: പുസ്തകങ്ങള്‍ നിഷ്പ്രയോജനങ്ങളാണ്‌ അവ ചുട്ടുകരിക്കണം. ശബ്ദമേ പ്രയോജനം ചെയ്യുകയുള്ളൂ.

മറ്റുള്ളവരും അവരവരുടെ രീതിക്കു സംസാരിച്ചു. ഒടുവില്‍ എല്ലാവരും വിഷയത്തിലേക്കു കടന്നു. ഭഗവാന്‍ മിണ്ടാതിരുന്നു.