ശ്രീ രമണമഹര്‍ഷി

ജനുവരി 4 1936

127. അമേരിക്കന്‍ എന്‍ജിനീയര്‍ ചോദിച്ചു.

ദൂരം അനുഗ്രഹത്തിനു തടസ്സമാണോ?

ഉ: സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌. നാം അവയ്ക്കുള്ളിലല്ല സ്ഥിതി ചെയ്യുന്നത്‌. അത്‌ കൊണ്ട്‌ ദേശകാലാദി അവസ്ഥകള്‍ നമുക്കു ബാധകമല്ല.

ചോ: റേഡിയോ വാര്‍ത്തകള്‍ സമീപസ്ഥലങ്ങളില്‍ പെട്ടെന്നു കേള്‍ക്കുന്നു. അതുപോലെ വിഭിന്നദേശ, മതക്കാര്‍ക്കു സാധകബാധകങ്ങളുണ്ടോ?

ഉ: ഇല്ല.

ചോ; ചിലര്‍ മറ്റുള്ളവരുടെ വിചാരങ്ങളെയും അറിയുന്നുണ്ട്‌.

ഉ: ഇതും എല്ലാവരും ഏകസ്വരൂപത്തിലിരിക്കുന്നതിനു തെളിവാണ്‌