ജനുവരി 6, 1936
129, ഒരു വിശിഷ്ടാദ്വൈതഗ്രന്ഥമെഴുതിയ നരസിമ്മസ്വാമികള്‍ ഭഗവാനെ സന്ദര്‍ശിച്ചപ്പോള്‍ ചോദിച്ചു:
ചോ: മരിച്ചു രണ്ടാണ്ടുകള്‍ക്കുള്ളില്‍ സൂക്ഷ്മശരീരം ലയിച്ച് പുനര്‍ജന്മമുണ്ടാകാന്‍ സാധ്യമാണോ?
ഉ: ആഹാ! സംശയമില്ല. അങ്ങനെ ജനിക്കാം. അതുമല്ല അങ്ങനെ ലഭിച്ച ശരീരം ഒന്നോ രണ്ടോ വയസ്സില്‍ത്തന്നെ ഇരുപതോ നാല്‍പതോ എഴുപതോ വയസ്സ് പ്രായമുള്ളതായിട്ടു കൂടി വരാം. യോഗവാസിഷ്ഠത്തിലുള്ള ലീലകഥയില്‍ ഈ വിചിത്രകാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്.
ചോ: അഭ്യാസത്തിലും ജ്ഞാനം നല്ലത്. ജ്ഞാനത്തിലും ധ്യാനം നല്ലത്, ധ്യാനത്തിലും കര്‍മ്മത്യാഗം ഉത്തമം. ത്യാഗത്തിനാല്‍ നിതാന്തശാന്തിയുണ്ടാകും എന്നു ഗീതയില്‍ പറയുന്നതിന്റെ താല്‍പര്യമെന്ത്?
\ ഉ: അറിവു കൂടാതെയുള്ള അഭ്യാസം, അഭ്യാസമില്ലാത്ത അറിവ് എന്നിവയെക്കാള്‍ അഭ്യാസത്തോടുകൂടിയ അറിവാണ് നല്ലത്. ഫലാപേക്ഷയില്ലാത്ത കര്‍മ്മം ഉല്‍കൃഷ്ടവുമാണ്