ശ്രീ രമണമഹര്‍ഷി
ജനുവരി 14, 1936
134. ഹൃദയത്തെപ്പറ്റി ഒരു ചോദ്യമുണ്ടായി.
തന്റെ ആത്മാവിനെ ശരണമാക്കി അതിനെ സാക്ഷാല്‍ക്കരിക്കണമെന്നു ഭഗവാന്‍ പറഞ്ഞു. അപ്പോള്‍ അത് സ്വയം പ്രവര്‍ത്തിച്ചു കൊള്ളും. സാക്ഷാല്‍ക്ക്കാരത്തിനാധാരം ആത്മാവാണ്. അതുള്ളിലോ പുറത്തോ എന്നു പറയാന്‍ സാധ്യമല്ല.
ചോ: സാക്ഷാല്‍ക്കാരസ്ഥാനം ആത്മാവാണെന്നാണോ ഭഗവാന്റെ അനുഭവത്തില്‍?
ഉ: ഞാന്‍ ഗ്രന്ഥങ്ങളില്‍ നിന്നും ആ വാക്കു മനസ്സിലാക്കി. പിന്നീടനുഭവത്തില്‍ക്കൂടി അതിന്റെ പൊരുള്‍ ശരിയാണെന്നു കാണുകയും ചെയ്തു.