ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 1. 1936

ശ്രീമതി കെല്ലി ധ്യാനമാര്‍ഗ്ഗത്തെപറ്റി ചോദിച്ചു.

ഉ: ജലം എന്തെങ്കിലും ചെയ്യുന്നുണ്ടോ?

ചോ: ഇല്ല.

ഉ: ഈശ്വരനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?

ചോ: ഈശ്വരനെപ്പറ്റി പഠിച്ചിട്ടുണ്ട്‌. പ്രസംഗിച്ചിട്ടുണ്ട്‌. സ്വയം ചിന്തിച്ചിട്ടില്ല.

ഉ: ഇന്ദ്രിയങ്ങളെ സ്പര്‍ശിക്കാതെ ഈശ്വരനെ ഉള്ളില്‍ ചിന്തിക്കുന്നതാണ്‌ ധ്യാനം.

ചോ: ബ്രണ്ടന്റെ ‘രഹസ്യ മാര്‍ഗ്ഗം’, ‘ഞാനാര്‌’ എന്നിവയില്‍ പറഞ്ഞിട്ടുള്ള ധ്യാനമാര്‍ഗ്ഗത്തെപ്പറ്റിയാണ്‌ ഞാന്‍ ചോദിക്കുന്നത്‌.

ഉ: അതില്‍ പറയുന്ന തീവ്രതയുണ്ടായാല്‍ ഭക്തിമൂലം മനസ്സു മായും. കര്‍പ്പൂരം എരിഞ്ഞാല്‍ മിച്ചം കാണുകയില്ല. അതുപോലെ ഭക്തിയില്‍ മനസ്സുരുകിയാലും മിച്ചം കാണുകയില്ല. ആത്മസ്വരൂപം മാത്രമവശേഷിക്കും. അതു തന്നെ ജ്ഞാനം.