ഫെബ്രുവരി 4 , 1936
153. പെഷവാറില്‍ നിന്നും ഉന്നത വിദ്യാഭ്യാസമുള്ള ഒരു യുവാവും ഒരുയര്‍ന്ന ഉദ്യോഗസ്ഥനും മറ്റു ചിലരും ഭഗവാനെ കാണാന്‍ വന്നിരുന്നു.
യുവാവ് പരമാത്മാവ് വേറെ, ജീവാത്മാവ് വേറെ എന്നു സ്ഥാപിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിച്ചു.
ഉ: പര, ജീവ എന്നീ ഉപസര്‍ഗ്ഗങ്ങളെ മാറ്റി സ്വയമായ ആത്മസ്വരൂപത്തെ ഉണര്‍ന്നാല്‍ പിന്നീട് ചോദ്യം ഒന്നും ഉണ്ടാവുകയില്ല. എന്തു സംശയം വന്നാലും സംശയിക്കുന്നതാര്, വിചാരിക്കുന്നതാര് എന്നാരാഞ്ഞറിയണം. അറിഞ്ഞാല്‍ മാലിന്യങ്ങളെല്ലാമകലും.