ഫെബ്രുവരി 23, 1936.
162. ‘ജ്ഞാനേശ്വരി”യും ‘വിചാരസാഗര’വും പഠിച്ച മധ്യവയസ്കയായ ഒരു മഹാരാഷ്ട്ര സ്ത്രീ ഭ്രൂമധ്യ ധ്യാനം അഭ്യസിക്കുകയായിരുന്നു. അവര്‍ക്കു ചില വിറയലും ഭയവുമുണ്ടായതിനാല്‍ ഉപദേഷ്ടാവിന്റെ ആവശ്യം തോന്നി. നോക്കുന്ന, ദ്രഷ്ടാവിനെ പിന്നെ മറക്കരുതെന്ന് ഭഗവാന്‍ അവരെ ഉപദേശിച്ചു. പുരികങ്ങളുടെ മധ്യത്ത് നോട്ടത്തെ ഉറപ്പിക്കും. ദ്രഷ്ടാവിനെ കാണുകയുമില്ല. നോക്കുന്നയാളിനെ ഓര്‍മ്മിച്ചുകൊണ്ടിരുന്നാല്‍ എല്ലാം ശരിയാവും.