ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 24, 1936

163. ഉദ്ദേശം 70 വയസ്സ്‌ പ്രായം വരുന്ന ഡോക്ടര്‍ ഹെന്റി ഹാന്‍ഡ് എന്ന അമേരിക്കക്കാരന്‍ അഹന്തയെപ്പറ്റി ഭഗവാനോട്‌ ചോദിച്ചു.

ഉ: നിങ്ങളില്‍ തന്നെയിരിക്കുന്ന അഹന്തയെപ്പറ്റി നിങ്ങള്‍ക്ക്‌ സ്പഷ്ടമായറിയത്തക്കതാണ്‌.

ചോ: അതിന്റെ ലക്ഷണമെന്താണ്‌?

ഉ: ഈ ചോദിക്കുന്നതേ അഹന്തയാണ്‌. ഉത്തരം പറയേണ്ടതും അഹന്തയാണ്‌.

ചോ: ജീവന്‍ എന്താണ്‌?

ഉ: അഹന്തയെ നോക്കിയാല്‍ ജീവനെ കാണാം.

ചോ: അപ്പോള്‍ ആ രണ്ടും ഒന്നാണോ?

ഉ: ജീവന്‍ അഹന്താസ്വരൂപമായിരിക്കുന്നു. അഹന്താസ്വരൂപിയായ ജീവന്‌ ആത്മാവിനെക്കൂടാതെ നിലനില്‍പില്ല. എന്നാല്‍ ജീവനെക്കൂടാതെയും ആത്മാവിനു നിലനില്‍പ്പുണ്ട്‌. അവ ജലപ്പരപ്പും കുമിളകളും പോലിരിക്കും.

ചോ: ആത്മാവെന്താണ്‌?

ഉ: ആത്മാവും ജീവനും ഒന്നു തന്നെ.