ഫെബ്രുവരി 24, 1936
ചോ: യോഗമെന്താണ്?
ഉ: (ഈശ്വരനില്‍ നിന്നും) വിയോഗം ആര്‍ക്കു തോന്നുന്നുവോ അവനാണ് യോഗം ആവശ്യമായി വരുന്നത്.
ചോ: തന്റേതുകളെ വിടുന്നതിനെയല്ലേ?
ഉ: മാത്രമല്ല. തന്നെയും കൂടെ.
ചോ: പറ്ററുക എന്നു പറയുന്നത് എന്റേതെന്ന അഭിമാനത്തെ അറക്കുന്നതിനെയല്ലേ?
ഉ: മാത്രമല്ല, ‘ഞാന്‍’ എന്ന അഭിമാനവും ഒഴിയണം.
ചോ: മറ്റുള്ളവര്‍ക്കുവേണ്ടി എല്ലാവരും തന്റേതുകളെ ത്യജിച്ചാല്‍ ലോകമേ മാറിപ്പോകുകയില്ലേ?
ഉ: ആദ്യം ‘ഞാന്‍’ എന്നതിനെ വിടുക. പിന്നെ എന്തെങ്കിലും അവശേഷിച്ചാല്‍ അതിനെപറ്റി പിന്നീട് ചിന്തിക്കാം.
ചോ: മറ്റൊരു ചോദ്യത്തിനുത്തരമായി ഭഗവാന്‍ പറഞ്ഞു.
ഉ: അവരവരുടെ പക്വതയനുസരിച്ച് ഓരോ മാര്‍ഗ്ഗം ഓരോരുത്തര്‍ക്കെളുപ്പമെന്നു തോന്നും. എല്ലാം പൂര്‍വ്വാഭ്യാസമനുസരിച്ചുള്ളതാണ്.
ചോ: നിന്ന നിലയില്‍ തന്നെ ജ്ഞാനാനുഭവം ഉണ്ടായിക്കൂടേ?
ഉ: അനുഭവമെപ്പോഴുമുള്ളതാണ്. അതിനാലതുടനെയെന്നോ, കാലക്രമത്തിലെന്നോ പറയേണ്ടതില്ല.