നിഷ്കര്‍മ്മഭാവത്തിനു ആഗ്രഹിക്കുന്നവര്‍ (ജ്ഞാനേശ്വരി 3.6)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 6

കര്‍മ്മേന്ദ്രിയാണി സംയമ്യ
യ ആസ്തേ മനസാ സ്മരന്‍
ഇന്ദ്രിയാര്‍ത്ഥാന്‍ വിമൂഢാത്മാ
മിഥ്യാചാരഃ സ ഉച്യതേ.

അര്‍ഥം :
ആരാണോ കൈ കാല്‍ തുടങ്ങിയ കര്‍മ്മേന്ത്രിയങ്ങളെ നിയന്ത്രിച്ചിട്ട്, മനസ്സു കൊണ്ട് ഇന്ദ്രിയ വിഷയങ്ങളെ ധ്യാനിച്ച് കഴിഞ്ഞു കൂടുന്നത് അവന്‍ കപടനാട്യക്കാരന്‍ എന്ന് പറയപ്പെടുന്നു.

ഭാഷ്യം :
നിഷ്കര്‍മ്മഭാവത്തിനു ആഗ്രഹിക്കുന്ന ചിലര്‍ അവര്‍ക്ക് വിധിക്കപ്പെട്ടിരിക്കുന്ന കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയും അവരുടെ കര്‍്മ്മേന്ദ്രിയങ്ങളുടെ വാസനകളെ നിശ്ചലമാക്കുന്നതിനു ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അവരുടെ മനസ്സ് എപ്പോഴും കര്‍മ്മത്തെപ്പറ്റി ചിന്തിക്കുകയായിരിക്കും. തന്മൂലം അവര്‍ക്ക് യഥാര്‍ത്ഥ കര്‍മ്മ പരിത്യാഗം സാദ്ധ്യമല്ല. കര്‍മ്മത്തില്‍ നിന്നും സ്വതന്ത്രമാണെന്നുള്ള അവരുടെ കേവലമായ ബാഹ്യപ്രകടനം യഥാര്‍ത്ഥ്യത്തില്‍ സ്വാതന്ത്ര്യത്തെ പരിഹസിക്കുകയാണ് ചെയ്തത്. ഇപ്രകാരമുള്ളവര്‍ എപ്പോഴും ഇന്ദ്രിയ വിഷയങ്ങളുടെ പ്രലോഭത്തിനു കുടുങ്ങുമെന്നുള്ളതിനു സംശയമില്ല.
യഥാര്‍ത്ഥ പരിത്യാഗിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് ഞാന്‍ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.