ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 14 & 15

അന്നാദ്‌ഭവന്തി ഭൂതാനി
പര്‍ജ്ജന്യാദന്നസംഭവഃ
യജ്ഞാദ്‌ ഭവതി പര്‍ജ്ജന്യഃ
യജ്ഞഃ കര്‍മ്മ സമുദ്ഭവഃ

കര്‍മ്മ ബ്രഹ്മോദ്ഭവം വിദ്ധി
ബ്രഹ്മാക്ഷര സമുദ്ഭവം
തസ്മാത് സര്‍വ്വഗതം
നിത്യം യജ്ഞേ പ്രതിഷ്ഠിതം.

അര്‍ഥം :
അന്നത്തില്‍ നിന്ന് ജീവികള്‍ ‍ഉണ്ടാകുന്നു. മഴയില്‍നിന്ന് അന്നമുണ്ടാകുന്നു. യജ്ഞത്തില്‍ ‍നിന്ന് മഴ ഉണ്ടാകുന്നു. യജ്ഞം കര്‍മ്മത്തില്‍ നിന്നും ഉണ്ടാകുന്നു.

വേദത്തില്‍ നിന്നും കര്‍മ്മവും പരബ്രഹ്മത്തില്‍ നിന്ന് വേദവും ഉണ്ടാകുന്നു എന്നറിഞ്ഞാലും. അതിനാല്‍ എങ്ങും നിറഞ്ഞിരിക്കുന്ന പരബ്രഹ്മം എപ്പോഴും യജ്ഞത്തില്‍ നിലകൊളളുന്നു.

ഭാഷ്യം :
എല്ലാ ജീവജാലങ്ങളും ആഹാരം കൊണ്ടാണ് ജീവിക്കുന്നത്. ആഹാരം മഴയില്‍ നിന്നും ഉണ്ടാകുന്നു. മഴ യജ്ഞത്തില്‍ നിന്നുണ്ടാകുന്നു. യജ്ഞങ്ങള്‍ കര്‍മ്മത്തിന്റെ ഫലങ്ങളാണ്. കര്‍മ്മങ്ങളാകട്ടെ , വേദങ്ങളില്‍ നിന്ന് , അഥവാ വേദങ്ങളില്‍ വെളിപ്പെടുത്തിയിട്ടുള്ള ബ്രഹ്മത്തില്‍ നിന്നും ഉത്ഭവിക്കുന്നു. വേദങ്ങള്‍ ‍പരബ്രഹ്മത്തിന്റെ പ്രത്യക്ഷ പ്രകടനങ്ങളാണ്. ഇങ്ങനെയൊക്കെ ആയതുകൊണ്ട് നിത്യനും സര്‍വ്വവ്യാപിയുമായ ബ്രഹ്മം യജ്ഞത്തില്‍ പ്രതിഷ്ഠിതനാണ്. ഇക്കാര്യം ഓര്‍ത്തു കൊള്ളുക