ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം19
തസ്മാദസക്തഃ സതതം
കാര്യം കര്‍മ്മ സമാചര
അസക്തോ ഹ്യാചരന്‍ കര്‍മ്മ
പരമാപ്നോതി പുരുഷഃ
അര്‍ഥം :
അതു കൊണ്ട് കര്‍മ്മഫലത്തെ ഇച്ഛിക്കാതെ അവശ്യം ചെയ്തു തീര്‍ക്കേണ്ട കര്‍മ്മം വേണ്ട പോലെ അനുഷ്ഠിക്കു. എന്തെന്നാല്‍ ഫലാപേക്ഷ കൂടാതെ കര്‍മ്മം ചെയ്യുന്ന പുരുഷന്‍ മോക്ഷത്തെ പ്രാപിക്കും.
ഭാഷ്യം :
ആകയാല്‍ ആഗ്രഹങ്ങള്‍ കൈവെടിഞ്ഞു യഥായോഗ്യമായ കര്‍മ്മങ്ങള്‍ നീ ചെയ്യണം. സ്വാര്‍ത്ഥചിന്തയില്ലാതെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചിട്ടുള്ളവര്‍ യഥാര്‍ത്‍ഥത്തില്‍ മോക്ഷത്തെ പ്രാപിച്ചിട്ടുണ്ട്.