നിഷ്കാമ കര്‍മ്മികളായി നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുക (ജ്ഞാ. 3.20)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 20
കര്‍മ്മണൈവ ഹി സംസിദ്ധിം
ആസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേവാപി
സംപശ്യന്‍ കര്‍ത്തുമര്‍ഹസി
അര്‍ഥം :
ജനകാദികള്‍ കര്‍മ്മം അനുഷ്ടിച്ചു കൊണ്ടു തന്നെയാണ് മോക്ഷത്തെ പ്രാപിച്ചത്. മാതൃക കാണിച്ച് സമൂഹത്തിനു നന്മ വരുത്തുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി നീയും കര്‍മ്മം ചെയ്യാന്‍ കടപ്പെട്ടവനാണ്.
ഭാഷ്യം :
നോക്കുക മിഥിലാധിപനായ ജനകന്‍ തുടങ്ങിയവര്‍ വിഹിതകര്‍മ്മങ്ങള്‍ ഉപേക്ഷിക്കാതെയാണ് മോക്ഷം നേടിയത്. അതു കൊണ്ട് അര്‍ജ്ജുന, ധര്‍മ്മപ്രകാരമുള്ള പ്രവര്‍ത്തനങ്ങളില്‍ നീ വിശ്വാസ്യത പുലര്‍ത്തണം. അത് മറ്റൊരു തരത്തില്‍ കൂടിയും നിനക്ക് സഹായകരമായിരിക്കും. നിന്റെ കര്‍ത്തവ്യങ്ങള്‍ നിസ്വാര്‍ത്ഥമായി ചെയ്യുമ്പോള്‍ നീ മറ്റുള്ളവര്‍ക്ക് ശരിയായ നേതൃത്വം നല്കുന്നു. നിന്റെ പ്രവര്‍ത്തി അവര്‍ക്ക് മാതൃകയായും ഭവിക്കുന്നു. അത് സന്ദര്‍ഭവശാല്‍ ദുരിതങ്ങളില്‍ നിന്ന് ലോകത്തെ രക്ഷിക്കുന്നതിനും ഉതകുന്നു. നിഷ്കാമ കര്‍മ്മികളായി നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിച്ച് സമ്പൂര്‍ണതയില്‍ എത്തിയവര്‍ പോലും ലോക സംഗ്രഹത്തിനായി മറ്റുളളവരെ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ കൂടി ചരിപ്പിക്കുന്നതിനായി, കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബാദ്ധ്യസ്ഥരാണ്. കാഴ്ചയുള്ളവര്‍ അന്ധന്മാരുടെ മുന്നില്‍ നടന്ന് അവരെ ശരിയായ വഴിയില്‍ കൂടി ചരിപ്പിക്കുന്നതിനായ , കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബദ്ധൃസ്ഥരാണ്. കാഴ്ചയുള്ളവര്‍ അന്ധന്മാരുടെ മുന്നില്‍ നടന്ന് അവരെ ശരിയായ വഴിയില്‍ കൂടി നയിക്കുന്നത് പോലെ , ജ്ഞാനിയായ ഒരുവന്‍ അജ്ഞാനികളെ ധനമാര്‍ഗ്ഗത്തിലേക്ക് കൂട്ടികൊണ്ട് പോകണം. അവര്‍ അപ്രകാരം ചെയ്തില്ലെങ്കില്‍ അജ്ഞന്‍മാര്‍ക്ക് അവരുടെ കര്‍ത്തവ്യത്തെപ്പറ്റി എങ്ങിനേ ബോധവാന്മാരാകാന്‍ കഴിയും?