ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 24

ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്‍മൈവ തേന ഗന്തവ്യം
ബ്രഹ്മകര്‍മ്മ സമാധിനാ

യജ്ഞത്തില്‍ ഏതു വസ്തു കൊണ്ട് നെയ്യ് മുതലായ ഹവിര്‍ദ്രവ്യങ്ങളെ അഗ്നിയില്‍ ഹോമം ചെയ്യുന്നുവോ, ആ വസ്തുവും (സ്രുക്ക്,സ്രുവാദി പത്രങ്ങളും) ബ്രഹ്മം തന്നെയാകുന്നു. ഹോമിക്കപ്പെടുന്ന നെയ്യ്, അന്നം മുതലായ ഹോമദ്രവ്യങ്ങളും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന അഗ്നിയില്‍ ബ്രഹ്മമാകുന്ന യജ്ഞകര്‍ത്താവിനാല്‍ ഹോമിക്കപ്പെടുന്നുവെന്ന ക്രിയയും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന ഈ യജ്ഞകര്‍മ്മത്തില്‍ സമാഹിത ചിത്തനായവനാല്‍ (ക്രമപ്പെടുത്തിയ മനസ്സോടുകൂടിയവനാല്‍ ) പ്രാപിക്കപ്പെടേണ്ടതും ബ്രഹ്മം തന്നെ.

ഇത് ഒരു ഹോമമാണെന്നോ, താനാണു ഹോമം നടത്തുന്നതെന്നോ, ഇതില്‍ ഇന്നയിന്ന കാര്യങ്ങളാണ് ഹോമിക്കപ്പെടുന്നതെന്നോ ഉള്ള ഭേദവിചാരം അയാളുടെ ബോധമനസ്സില്‍ ഉണ്ടായിരിക്കുകയില്ല. ഹോമദ്രവ്യങ്ങളും മറ്റുപ്രകരണങ്ങളും മന്ത്രോച്ചാരണങ്ങളുമെല്ലാം ശാശ്വതമായ പരബ്രഹ്മസ്വരൂപത്തോടുകൂടിയതാണെന്ന് അയാള്‍ വിശ്വസിക്കുന്നു. അപ്രകാരം കര്‍മ്മം തന്നെ ബ്രഹ്മത്തില്‍ വേരുന്നിനില്‍ക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ അയാളുടെ കര്‍മ്മം പിന്നിട്ട്, വിവേചനാശക്തി ഉപയോഗിച്ച് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവനായി യുവത്വത്തെ പ്രാപിക്കുമ്പോള്‍ , പരിത്യാഗത്തെ പരിണയിച്ചിട്ട് രാത്രിയും പകലും ഒരുപോലെ ഉപാസനയില്‍ മുഴുകി തന്റെ ആത്മീയ ഗുരുവിന്റെ ഉപദേശമാകുന്ന യോ
ഗാഗ്നിയില്‍ തന്റെ മനസ്സും അജ്ഞതയും ഹോമിക്കുന്നു.