അദ്വൈതം അനുഭൂതിയാണ്. എല്ലാവര്‍ക്കും അനുഭവമുള്ളതുമാണ്. അതിനെക്കുറിച്ച് ചിന്തിയ്ക്കയാല്‍ അതിന്റെ മഹത്ത്വം മനസിലാകുന്നില്ലെന്നേയുള്ളൂ. അദ്വൈതാനുഭൂതി ലഭിച്ച ആപ്തന്മാരുടെ വാക്യങ്ങളായ ഉപനിഷത്തുകളെ വിശദീകരിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുക എന്നത് തന്റെ കര്‍ത്തവ്യമായി ശ്രീശങ്കരാചാര്യസ്വാമികള്‍ കരുതി.
അദ്വൈത തത്ത്വവിചാരം പ്രചരിപ്പിക്കുന്നതിനായി ആചാര്യസ്വാമികള്‍ ബ്രഹ്മസൂത്രത്തിനും ഉപനിഷത്തുകള്‍ക്കും ഗീതയ്ക്കും ഭാഷ്യങ്ങള്‍ എഴുതി. സാധകന്മാര്‍ക്ക് കീര്‍ത്തനത്തിനും മനനത്തിനും വേണ്ടി ധാരാളം കീര്‍ത്തനങ്ങളും സ്തോത്രങ്ങളും പ്രകരണഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. അവയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചെറുഗ്രന്ഥമാണ് മനീഷാപഞ്ചകം.
ഈ പഞ്ചകത്തിന്റെ അവസാനത്തെ വാക്കുകള്‍, ‘മനീഷാ മമ‘ എന്നാകയാലാണ് ഇതിന് ‘മനീഷാപഞ്ചകം’ എന്ന പേര്‍ വന്നത്. അദ്വൈതം, അത് അനുഭൂതിയില്‍ വരുത്താനുള്ള മാര്‍ഗ്ഗം, ഗുരൂപദേശത്തിന്റെ ആവശ്യം, ഗുരുവിന്റെ ലക്ഷണം, അനുഭൂതി എന്നിവയെ സംക്ഷേപിച്ച് ഉപദേശിക്കുന്ന ഈ മനീഷാപഞ്ചകം വേദാന്തസാരസംഗ്രഹമാകുന്നു. സാധകന്മാര്‍ക്ക് പഠിച്ചു ഗ്രഹിച്ചു മനനം ചെയ്യാന്‍ ഈ ലഘുകൃതി ഉപയോഗപ്പെടുത്താം. [അവതാരികയില്‍ നിന്ന്]
വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഈ ഗ്രന്ഥം വ്യാഖ്യാനിച്ചിരിക്കുന്നു. ശ്രീരാമകൃഷ്ണമഠം, പുറനാട്ടുകര, തൃശൂര്‍ ഈ ഗ്രന്ഥം അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനീഷാപഞ്ചകം പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്തു കംപ്യൂട്ടറിലോ പ്രിന്റ് ചെയ്തോ വായിക്കാവുന്നതാണ്.
കൂടാതെ, ഈ കൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയിട്ടുള്ള
പ്രഭാഷണപരമ്പരയുടെ ഓഡിയോ ട്രാക്ക് MP3 ആയി താഴെ കൊടുത്തിട്ടുണ്ട്. വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ശ്രവിക്കുകയോ, ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ സൗകര്യത്തിലോ (സി ഡി പ്ലെയര്‍, മൊബൈല്‍ഫോണ്‍, MP3 പ്ലയെര്‍, ലാപ്ടോപ് തുടങ്ങിയവയില്‍) കേള്‍ക്കാവുന്നതുമാണ്.
ഈ ഗ്രന്ഥത്തിലെ ഓരോ ശ്ലോകങ്ങളായി ശ്രീ ബാലകൃഷ്ണന്‍ സാറിന്റെ വ്യാഖ്യാനം അടുത്ത ദിവസങ്ങളിലായി പ്രസിധീകരിക്കുന്നതുമാണ്.
ക്രമനമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
---|---|---|---|---|
1 | 14 MB | 61 മിനിറ്റ് | ഡൗണ്‍ലോഡ് | |
2 | 14.3 MB | 63 മിനിറ്റ് | ഡൗണ്‍ലോഡ് | |
3 | 10.1 MB | 44 മിനിറ്റ് | ഡൗണ്‍ലോഡ് | |
4 | 11.4 MB | 50 മിനിറ്റ് | ഡൗണ്‍ലോഡ് | |
5 | 12.2 MB | 53 മിനിറ്റ് | ഡൗണ്‍ലോഡ് | |
6 | 11.3 MB | 49 മിനിറ്റ് | ഡൗണ്‍ലോഡ് | |
7 | 10.4 MB | 45 മിനിറ്റ് | ഡൗണ്‍ലോഡ് |