പ്രൊഫ. ശ്രീ ജി. ബാലകൃഷ്ണന്‍ നായര്‍ തിരുവനന്തപുരത്തു് പേരൂര്‍ക്കടയില്‍ 1923 ഫെബ്രുവരി 5-നു് ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ്, ഗവ: സംസ്കൃത കോളേജ്, വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ ലക്ചറും പ്രൊഫസറുമായി സേവനം അനുഷ്ഠിച്ചു. 1978-ല്‍ പെന്‍ഷനായി.
ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായി സേവനം അനുഷ്ഠിച്ചു. കാല്‍ നൂറ്റാണ്ടില്‍ കൂടുതല്‍ ഉപനിഷത്തുകള്‍, യോഗവാസിഷ്ഠം, ഭഗവദ്ഗീത, ശ്രീ നാരായണഗുരുദേവ കൃതികള്‍ എന്നിവയെ ആധാരമാക്കിയുള്ള പ്രഭാഷണ പരമ്പരകളിലൂടെയും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചനയിലൂടെയും കേരളത്തിലെ ആദ്ധ്യാത്മിക രംഗത്തു് സാരമായ ചലനം സൃഷ്ടിച്ചു. തിരുവനന്തപുരം പേട്ടയിലാണ് സ്വന്തം വസതി. ഫെബ്രുവരി 4, 2011 വെളളിയാഴ്ച ദേഹം വെടിഞ്ഞു.
ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം, വേദാന്ത ദര്‍ശനം ഉപനിഷദ് സ്വാധ്യായം, വാസിഷ്ഠസുധ യോഗവാസിഷ്ഠ സാരം, ശ്രീ നാരായണഗുരുദേവ കൃതികള്‍ സമ്പൂര്‍ണ വ്യാഖ്യാനം, ഭാഷ്യപ്രദീപം ബ്രഹ്മസൂത്രഭാഷാനുവാദം, പഞ്ചദശി വ്യാഖ്യാനം, ജീവന്മുക്തിവിവേകം വ്യാഖ്യാനം, പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക, രണ്ടു മലയാള മാമറകള്‍ – ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന എന്നിവ പ്രധാനപ്പെട്ട കൃതികളാണ്.
- പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുമായി അഭിമുഖം
- പ്രൊഫ. ജി.ബാലകൃഷ്ണന്‍ നായര്‍ അനുസ്മരണം MP3 – നൊച്ചൂര്‍ വെങ്കടരാമന്
- ഭാഗവതം പ്രഭാഷണം MP3
- അദ്ധ്യാത്മരാമായണം പ്രഭാഷണം MP3
- അഷ്ടാവക്രഗീത പ്രഭാഷണം MP3
- ജ്ഞാനയോഗം (ഭഗവദ്ഗീത) പ്രഭാഷണം MP3
- പുരുഷോത്തമയോഗം (ഭഗവദ്ഗീത) പ്രഭാഷണം MP3
- രാജവിദ്യ രാജഗുഹ്യയോഗം MP3
- ബ്രഹ്മസൂത്രം പ്രഭാഷണം MP3
- യോഗവാസിഷ്ഠം പ്രഭാഷണം MP3
- കഠോപനിഷത് പ്രഭാഷണം വീഡിയോ
- കഠോപനിഷത് പ്രഭാഷണം MP3
- നിര്‍വാണഷട്കം വ്യാഖ്യാനം
- മനീഷാപഞ്ചകം വ്യാഖ്യാനം
- ഏകശ്ളോകി സത്സംഗം വീഡിയോ
- ഏകശ്ളോകി പ്രഭാഷണം MP3
- മഹാബലി ചരിതം പ്രഭാഷണം MP3