ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 2

ശ്രീ ഭഗവാനുവാച:

സംന്യാസഃ കര്‍മ്മയോഗശ്ച
നിഃശ്രേയസകരാവുഭൗ
തയോസ്തു കര്‍മ്മസംന്യാസാത്
കര്‍മ്മയോഗോ വിശിഷ്യതേ

കര്‍മ്മ പരിത്യാഗവും, ഫലാപേക്ഷ കൂടാതെ ഈശ്വരാര്‍പ്പണമായി ചെയ്യുന്ന കര്‍മ്മയോഗവും, ഇവ രണ്ടും മോഷത്തെ കൊടുക്കുന്നവയാകുന്നു. എന്നാല്‍ അവയില്‍ കര്‍മ്മ പരിത്യാഗത്തിനേക്കാള്‍ കര്‍മ്മയോഗമാണ് ശ്രേഷ്ഠമായിട്ടുള്ളത്.

ഭഗവാന്‍ പറഞ്ഞു: ഫലാപേക്ഷ കൂടാതെ ഈശ്വരാര്‍പ്പണമായി ചെയ്യുന്ന കര്‍മ്മയോഗവും, ഇവ രണ്ടും മോക്ഷത്തെ കൊടുക്കുന്നവയാകുന്നു. എന്നാല്‍ അവയില്‍ കര്‍മ്മപരിത്യാഗത്തിനേക്കാള്‍ കര്‍മ്മയോഗമാണ് ശ്രേഷ്ഠമായിട്ടുള്ളത്.

ഭഗവാന്‍ പറഞ്ഞു: കൗന്തേയ, ശരിക്കും പര്യാലോചിച്ചാല്‍ കര്‍മ്മങ്ങളെ പരിത്യജിക്കുന്നതും കര്‍മ്മങ്ങളെ പരിപാലിക്കുന്നതും രണ്ടും മുക്തികരങ്ങളാണ്. എന്നാല്‍ ജ്ഞാനികള്‍ക്കും അജ്ഞാനികള്‍ക്കും നിര്‍മ്മലമായും നിര്‍ബന്ധമായും ഒരുപോലെ സ്വീകരിക്കാവുന്ന മാര്‍ഗ്ഗം കര്‍മ്മയോഗമാണ്. ശക്തനായ ഒരുവനു മാത്രമേ ഒരു നദി നീന്തിക്കടക്കുവാന്‍ സാധ്യമാകൂ. എന്നാല്‍ ഒരു തോണിയുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുംകൂടി ആ പുഴ അനായേസേന തരണം ചെയ്ത് അക്കരയെത്താം. അതുപോലെ എല്ലാവര്‍ക്കും സ്വീകാര്യവും ലളിതവുമായ മാര്‍ഗ്ഗവുമാണ് കര്‍മ്മയോഗം. ഈ മാര്‍ഗ്ഗത്തില്‍കൂടി ചരിച്ചാല്‍ കര്‍മ്മപരിത്യാഗത്തിന്റെ ഫലവും ഒരുവനു ലഭിക്കുന്നതാണ്. കര്‍മ്മപരിത്യാഗം ചെയ്ത ഒരുവന്റെ യഥാര്‍ത്ഥ സ്വഭാവവിശേഷങ്ങളെപ്പറ്റി ഞാന്‍ നിന്നോടു പറയാം. അതറിയുണ്പോള്‍ കര്‍മ്മപരിത്യാഗവും കര്‍മ്മയോഗപരിണയവും അപരിച്ഛേദ്യമായ ഒരേ മാര്‍ഗ്ഗമാണെന്നു നിനക്കു മനസ്സിലാകും.